പാൻ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട!!! ഇങ്ങനെ ചെയ്താൽ മതി

മറ്റെല്ലാ രേഖകളേയും പോലെ തന്നെ വളരെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. മിക്ക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. ബാങ്ക്, വസ്‌തു സംബന്ധമായ ഇടപാടുകൾ, ഇൻകംടാക്‌സ് തുടങ്ങിയവയ്ക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ പുതിയത് ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതി. ഓൺലൈനിൽ സ്വന്തമായി പാൻകാർഡ് അപേക്ഷിക്കാൻ ഇങ്ങനെ ചെയ്യാം  ആദ്യം ഗൂഗിളിൽ പോയി പ്രിന്റ് പാൻ കാർഡ് എന്ന് സെർച്ച് ചെയ്യുക. അപ്പോൾ പാൻ കാർഡ് റീപ്രിന്റ് ചെയ്യുക – UTIITSL എന്ന പോർട്ടൽ കാണും. അതിൽ ക്ലിക്ക്…

Read More

ക്ഷേത്രത്തിന് നേരെ ബോംബെറിഞ്ഞത് പ്രാർത്ഥന ഫലിക്കാത്തതിന്റെ പേരിൽ ; വിചിത്ര മൊഴിയുമായി പ്രതി

ചെന്നൈ: പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായി. ബോംബെറിഞ്ഞ മുരളീകൃഷ്ണ എന്നയാളാണ് പോലീസ് പിടിയിലായത്. ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. പ്രാർത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസിനോട് പ്രതി പറഞ്ഞു . ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളി പെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. ഉടൻ തന്നെ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക്…

Read More

എസ്ഐ നിയമന പരീക്ഷ റദ്ദാക്കിയ നടപടി കോടതി ശരിവച്ചു

ബെംഗളുരു: കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയ എസ്.ഐ. നിയമനപ്പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. സ്വതന്ത്ര ഏജൻസിയെ നിയോഗിച്ച്‌ പുതിയ പരീക്ഷ നടത്താൻ ജസ്റ്റിസ് ദിനേഷ് കുമാര്‍, ജസ്റ്റിസ് ടി.ജി. ശിവശങ്കരഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് 2021 ഒക്ടോബറിലായിരുന്നു പരീക്ഷ. പോലീസിലെ 545 എസ്.ഐ.മാരുടെ ഒഴിവുകള്‍ നികത്താനായി പോലീസിലെ റിക്രൂട്ട്‌മെന്റ് വിഭാഗം നടത്തിയ പരീക്ഷയില്‍ വൻ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നു. അന്വേഷണത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികളായി. ചില ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകളില്‍ പരീക്ഷാച്ചുമതലയുള്ള…

Read More

ടിപ്പു സുൽത്താനെ അപമാനിച്ച് പോസ്റ്ററുകൾ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം 

ബെംഗളുരു: ടിപ്പു സുൽത്താനെ അപമാനിച്ച്​ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന്​ സംസ്ഥാനത്ത് പ്രതിഷേധം. ബെളഗാവി ജില്ലയിലെ ചിക്കോടിയിലാണ് ശനിയാഴ്​ച്ച​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​. സംഘർഷ സാധ്യതാ റിപ്പോർട്ടുകളെ തുടർന്ന്​ പ്രദേശത്ത്​ പോലീസ്​ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്​. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി എസ്​.പി സിബി ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 50ലധികം പോലീസുകാരെ പ്രദേശത്ത്​ വിന്യസിച്ചിട്ടുണ്ട്​. ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ കർണാകയിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ…

Read More

നടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്

ചെന്നൈ: 25 കോടി മൂല്യമുള്ള തൻറെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ്. ശ്രീപെരുംപുതൂരിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും ഇപ്പോൾ വധഭീഷണി നേരിടുന്നുണ്ടെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ചെന്നൈ പോലീസ് കമ്മിഷണർക്ക് ആണ് പരാതി നൽകിയിരുന്നു.  വ്യാഴാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പോലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. തൻറെ ആരോഗ്യസ്ഥിതിയും മകളുടെ  പഠന ചെലവുകളും മുന്നിൽ…

Read More

ഭാര്യ മറ്റൊരു മതം സ്വീകരിച്ചാൽ ഭർത്താവിന് വിവാഹമോചനം അവശ്യപ്പെടാം 

ബെംഗളുരു: ഭാര്യ മറ്റൊരു മതം സ്വീകരിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതോടെ ദമ്പതികളുടെ വിവാഹബന്ധം അസാധുവായെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. മതം മാറിയതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും അസാധുവാക്കപ്പെട്ടെന്ന് കോടതി നീരിക്ഷിച്ചു. വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ച ഭാര്യ, ഭര്‍ത്താവില്‍ നിന്ന് 4 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2005 ലെ ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം ഭാര്യക്ക് നാല് ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ സെഷന്‍സ്…

Read More

നടൻ ചന്ദ്ര മോഹൻ അന്തരിച്ചു

തെലുങ്ക് താരം ചന്ദ്ര മോഹൻ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണം തെലുങ്ക് സിനിമയ്‌ക്ക് തീരാ നഷ്ടമാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. തിങ്കളാഴ്ച ഹൈദരാബാദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാര്‍ത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹൻ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (1979) നേടി. നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം…

Read More

ബെംഗളൂരുവിൽ കന്നഡ-തമിഴ് ഗാനങ്ങളെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന മേളയിൽ കന്നഡ, തമിഴ് ഗാനങ്ങൾ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. ബംഗളൂരുവിലെ ലിംഗരാജപുര മേളയിൽ ഡിജെയിൽ ഏത് ഗാനം ആലപിക്കണമെന്ന് തർക്കിച്ചതിനെ തുടർന്ന് ലേഔട്ടിലെ താമസക്കാരനായ പ്രവീണിനെ സുഹൃത്ത് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. ബാനസവാടിക്ക് സമീപം ഒരു മേളയ്ക്കിടെ സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടായി. മേളയിൽ ആലപിച്ച തമിഴ്, കന്നഡ ഗാനങ്ങളെ ചൊല്ലിയാണ് സംഘം വഴക്കിട്ടത്. വഴക്കിനിടെ പ്രവീൺ സുഹൃത്തിലൊരാളെ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചു.…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: 2 സഹപാഠികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ 

ബെംഗളൂരു : മണ്ഡ്യയിൽ 17 വയസുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ചതിന് പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേരെ അറസ്റ് ചെയ്തു. അക്രമസംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചശേഷം ഇത് കാണിച്ചു പലതവണ പെൺകുട്ടിയെ ഈ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. മണ്ഡ്യയിലെ മദ്ദുരിൽ ഈ മാസം 4 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിക്കൊപ്പം പഠിച്ചിരുന്നവരാണ്   പ്രായപൂർത്തിയാകാത്ത രണ്ടുപേരും. ഇതിൽ ഒരാൾ പ്രെണയം നടിച് പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ടുവരികയും ശേഷം സുഹൃത്തുക്കളുമായി ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു . വീഡിയോ കാണിച്ചുള്ള ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി രക്ഷിതാക്കളോട് സംഭവം തുറന്നുപറയുകയും…

Read More

മാലിന്യകൂമ്പാരത്തിൽനിന്നും ലഭിച്ച 25 കോടിയുടെ ഡോളർ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ എന്ന് കണ്ടെത്തി

ബെംഗളൂരു : ആക്രിസാധനങ്ങൾ ശേഖരിക്കുന്നയാൾക്ക് മാലിന്യകൂമ്പാരത്തിൽനിന്നും ലഭിച്ച 25 കോടി ഡോളർ നോട്ടുകൾ വ്യാജമെന്ന് പോലീസ് കണ്ടെത്തി . 100 ഡോളർ നോട്ടുകളുടെ 23 കെട്ടുകൾ ഉള്‍പെട്ട ചാക്കാണ് ഹെബ്ബാൾ നാഗവാര റയിൽവേ ട്രാക്കിനു സമീപത്തെ മാലിന്യകൂമ്പാരത്തിൽനിന്നും ബംഗാൾ സ്വദേശിയായ സൽമാൻ ഷെയ്ഖ് നു കഴിഞ്ഞ 10ആം തിയതി ലഭിച്ചത് . റിസേർവ് ബാങ്ക് തുടർന്നുനടത്തിയ പരിശോധനയിൽ ഇത് അച്ചടിച്ചതോ കോപ്പി ചെയ്തതോ ആയ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു . ഡോളർ കെട്ടുകൾക്കൊപ്പം ഐക്യരാഷ്ടസഭയുടെ മുദ്രയുള്ള ഒരു കത്തുമുണ്ടായിരുന്നു . ദക്ഷിണ സുഡാനിലെ യുഎൻ സുരക്ഷാ…

Read More
Click Here to Follow Us