എസ്ഐ നിയമന പരീക്ഷ റദ്ദാക്കിയ നടപടി കോടതി ശരിവച്ചു

ബെംഗളുരു: കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയ എസ്.ഐ. നിയമനപ്പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചു.

സ്വതന്ത്ര ഏജൻസിയെ നിയോഗിച്ച്‌ പുതിയ പരീക്ഷ നടത്താൻ ജസ്റ്റിസ് ദിനേഷ് കുമാര്‍, ജസ്റ്റിസ് ടി.ജി. ശിവശങ്കരഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് 2021 ഒക്ടോബറിലായിരുന്നു പരീക്ഷ.

പോലീസിലെ 545 എസ്.ഐ.മാരുടെ ഒഴിവുകള്‍ നികത്താനായി പോലീസിലെ റിക്രൂട്ട്‌മെന്റ് വിഭാഗം നടത്തിയ പരീക്ഷയില്‍ വൻ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നു.

അന്വേഷണത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികളായി.

ചില ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകളില്‍ പരീക്ഷാച്ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് തിരുത്തല്‍ വരുത്തിയെന്നായിരുന്നു ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us