ടിപ്പു സുൽത്താനെ അപമാനിച്ച് പോസ്റ്ററുകൾ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം 

ബെംഗളുരു: ടിപ്പു സുൽത്താനെ അപമാനിച്ച്​ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന്​ സംസ്ഥാനത്ത് പ്രതിഷേധം.

ബെളഗാവി ജില്ലയിലെ ചിക്കോടിയിലാണ് ശനിയാഴ്​ച്ച​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​.

സംഘർഷ സാധ്യതാ റിപ്പോർട്ടുകളെ തുടർന്ന്​ പ്രദേശത്ത്​ പോലീസ്​ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്​.

ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

ഡെപ്യൂട്ടി എസ്​.പി സിബി ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 50ലധികം പോലീസുകാരെ പ്രദേശത്ത്​ വിന്യസിച്ചിട്ടുണ്ട്​.

ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ കർണാകയിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഡിസംബർ ഒന്നിന്​ ടിപ്പു സുൽത്താൻ ജയന്തി നടത്തുന്ന പശ്ചാത്തലത്തിൽ മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാത്രി 11 വരെയാണ് നിരോധനാജ്ഞ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts