സിന്ദഗി, ഹനഗല്‍ ഉപതിരഞ്ഞടുപ്പ്; ഫലം ഇന്ന്

ബെംഗളൂരു:ഒക്ടോബർ 30 ന് വടക്കന്‍ കര്‍ണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗി, ഹനഗല്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ ഒമ്പതുമണിയോടെ ഫല സൂചനകള്‍ ലഭിക്കും.സിന്ദഗിയില്‍ 69.47 ശതമാനവും ഹനഗലില്‍ 83.76 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

സിന്ദഗിയില്‍ ജെ.ഡി.എസ് എം.എല്‍.എ എം.സി മനഗുളിയുടെ നിര്യാണത്തെ തുടര്‍ന്നും ഹനഗലില്‍ ബി.ജെ.പി എം.എല്‍ എ ആയിരുന്ന സി.എം. ഉദാസിയുടെ മരണത്തെ തുടര്‍ന്നുമാണ് ഉപതിരഞ്ഞെടുപ്പ്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ രമേഷ് ഭൂസന്നൂരാണ് സിന്ദഗിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി. എം.സ്. മനഗുളിയുടെ മകന്‍ അശോക് മനഗുളി കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്നു. ഹനഗലില്‍ ശിവരാജ് സജ്ജ്‌നര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സി.ശ്രീനിവാസ് വി. മനെയും മത്സരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts