രാത്രി കർഫ്യൂ ;നവംബർ എട്ടിന് ശേഷം ഒഴിവാക്കാൻ ശിപാർശ ചെയ്ത് കോവിഡ് സാങ്കേതിക സമിതി

ബെംഗളൂരു: രണ്ടാം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 10 ന് സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു എന്നാൽ, സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വരുന്ന പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഒഴിവാക്കാന്‍ സംസ്ഥാന കോവിഡ് സാങ്കേതിക സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. സംസ്ഥാനത്ത് കോവിഡ് നിരക്കുകള്‍ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും കോവിഡിന്റെ എ.വൈ 4.2 വകഭേദം സംസ്ഥാനത്ത് വലിയ വ്യാപനം സൃഷ്ടിക്കാത്തതിന്നാലും മറ്റു നിയന്ത്രണങ്ങള്‍ തുടര്‍ന്ന് കൊണ്ട് രാത്രി കര്‍ഫ്യൂ നീക്കാമെന്നാണ് സാങ്കേതിക സമിതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യമാണുള്ളതെന്നും സംസ്ഥാനത്തെ സാമ്പത്തിക മേഖലയടക്കം പിടിച്ചുയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ രാത്രി കര്‍ഫ്യൂ നവംബര്‍ എട്ടിന് ശേഷം നീക്കാമെന്നും സാങ്കേതിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം. കെ. സുദര്‍ശന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തോളമായി മിക്ക ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകള്‍ 500 ന് താഴെയാണ്. പ്രതിദിന മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ നാലിനാണ്. ഇതു കൂടി പരിഗണിച്ചാണ് നവംബര്‍ എട്ടിന് ശേഷം രാത്രി കര്‍ഫ്യൂ നീക്കാന്‍ സമിതി നിര്‍ദേശം നല്‍കിയത്. സാങ്കേതിക സമിതിയുടെ ശിപാര്‍ശ സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയതായി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. അനില്‍ കുമാര്‍ പറഞ്ഞു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
[masterslider id="10"]

Related posts