ഭാര്യ മറ്റൊരു മതം സ്വീകരിച്ചാൽ ഭർത്താവിന് വിവാഹമോചനം അവശ്യപ്പെടാം 

ബെംഗളുരു: ഭാര്യ മറ്റൊരു മതം സ്വീകരിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതി.

ഭാര്യ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതോടെ ദമ്പതികളുടെ വിവാഹബന്ധം അസാധുവായെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു.

മതം മാറിയതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും അസാധുവാക്കപ്പെട്ടെന്ന് കോടതി നീരിക്ഷിച്ചു.

വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ച ഭാര്യ, ഭര്‍ത്താവില്‍ നിന്ന് 4 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

2005 ലെ ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം ഭാര്യക്ക് നാല് ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇത് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.

കൂടാതെ വിഷയത്തില്‍ ഗാര്‍ഹിക പീഡനംനടന്നിട്ടില്ലെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ഇരു കോടതികള്‍ക്കും ബോധ്യപ്പെട്ടു.

ഭാര്യ ക്രിസ്തുമതം സ്വീകരിച്ചതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും ഭാര്യയ്‌ക്ക് നഷ്ടമായി എന്നും കോടതി വ്യക്തമാക്കി.

2000 സെപ്റ്റംബറിലാണ് ദമ്പതികള്‍ വിവാഹിതരായത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ഇവരുടെ രണ്ടാമത്തെ കുട്ടി ചെറുപ്പത്തിലേ മരണപ്പെട്ടു.

തുടര്‍ന്ന് ഭാര്യ ക്രിസ്തു മതം സ്വീകരിക്കുകയും മൂത്ത മകളെ അതേ മതത്തിലേക്ക് മതം മാറ്റാന്‍ ശ്രമിച്ചതായും ഭര്‍ത്താവ് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
[masterslider id="10"]

Related posts