ഹൈദരാബാദ് : തെലുങ്കാനയിലെ വാറംഗലിലെ ടിഫിന്‍ സെന്ററില്‍ ഭക്ഷണത്തിനുള്ളില്‍ ചത്ത എലിയെ കണ്ടെത്തി ..തുടര്‍ന്ന്‍ യുവാവും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കം നടന്നു …ശേഷം പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന്‍ ഹോട്ടലിനെ നടത്തിപ്പ് തല്‍ക്കാലികമായി നിര്‍ത്തി വെപ്പിച്ചു ..വാറംഗല്‍ ടൌണില്‍ അക്ഷയ ടിഫിന്‍ സെന്റര്‍ എന്ന പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ….ഹോട്ടല്‍ പുറമേ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന തോന്നല്‍ ഉണ്ടായെങ്കിലും ,ശേഷം പരിശോധനയില്‍ വൃത്തി ഹീനമായ രീതിയില്‍ ആണ് പാചകമെന്നും മറ്റും ബോധ്യമായി ….യുവാവ് ഓര്‍ഡര്‍ ചെയ്ത ചപ്പാത്തിയും വെജിറ്റബിള്‍ കുറുമയുമായിരുന്നു …കഴിച്ചു തുടങ്ങിയ ഉടന്‍ കറിയ്ക്കുള്ളില്‍ എന്തോ കറുത്ത വസ്തു ,വഴുതനങ്ങയുടെ രീതിയില്‍ കണ്ടതോടെ ആണ് ..സംശയം തോന്നി പരിശോധിച്ചത് …എലിയെന്നു ബോധ്യമായതോടെ തിരക്കേറിയ ഹാളില്‍ നിന്നു അദ്ദേഹം ബഹളം വെച്ചതോടെ സമീപമുള്ള ആളുകളും അസ്വസ്ഥരായി ..തുടര്‍ന്ന്‍ ജനങ്ങള്‍ സംഘടിച്ചതോടെയാണ് സംഗതി വാക്കേറ്റത്തിലേക്ക് നീങ്ങിയത് ..തുടര്‍ന്ന്‍ പോലീസ് എത്തി സ്ഥിതി ഗതികള്‍ നിയന്ത്രണത്തിലാക്കി …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ആ ഭാവഗാനം നിലച്ചു!
തൃശൂര്: മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്ബുദത്തെ തുടര്‍ന്ന്‍ തൃശൂര്... -
ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു
തൃശൂര്: മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്ബുദത്തെ തുടര്‍ന്ന്‍ തൃശൂര്... -
കേക്ക് നിർമ്മാണത്തിന്റെ എസൻസ് അമിതമായി കുടിച്ച മൂന്ന് തടവുകാർ മരിച്ചു
ബെംഗളൂരു: ജയിലിലെ കേക്ക് നിർമാണത്തിനിടെ അമിതമായി എസൻസ് കുടിച്ച മൂന്ന് തടവുകാർ...