ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധി പേർക്ക് പരിക്ക് 

ചെന്നൈ: തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ തമിഴ്‌നാട് സർക്കാർ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.

ചെട്ടിയപ്പനൂരിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുമായാണ് കൂട്ടിയിടിച്ചത്.

വളവ് തിരിഞ്ഞ് വരുന്ന സമയത്ത് സർക്കാർ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ബസ് ഡ്രൈവറും വനിതാ യാത്രക്കാരിയും അടക്കമാണ് മരിച്ചത്.

കൂട്ടിയിടിയിൽ 57 പേർക്കാണ് പരിക്കേറ്റത്.

ഉടൻ തന്നെ പരിക്കേറ്റവരെ വാണിയമ്പാടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts