വാഷിംഗ്ടണ്‍: അമ്മയുടെ അശ്രദ്ധയിൽ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. കുട്ടിയെ ഉറങ്ങുന്നതിനായി തൊട്ടിലിന് പകരം ഓവനില്‍ വെച്ച് മറക്കുകയായിരുന്നു അമ്മ. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരം ലഭിച്ചതനുസരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലും വസ്ത്രങ്ങളിലും തീപിടിച്ച് പൊള്ളലേറ്റിരുന്നു. ഓവനില്‍ നിന്ന് എന്തോ കരിയുന്നതിന്റെ മണം വന്നപ്പോഴാണ് അമ്മയ്ക്ക് കാര്യം മനസ്സിലായതെന്നും പോലീസ് പറയുന്നു. അതേസമയം എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അബദ്ധം…
Read MoreTag: death
കായിക മേളയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു
ബെംഗളൂരു: നഗരത്തിലെ ശ്രീരാമകൃഷ്ണ ശാരദാദേവി സ്‌കൂൾ കായികമേളയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. കല്ലങ്കരായനകുണ്ട് ഗ്രാമത്തിലെ ശാരദ സ്‌കൂൾ സ്‌പോർട്‌സ് പ്രോഗ്രാമിനായി സ്ഥാപിച്ചിരുന്ന പെൻഡുലം വായുവിലേക്ക് പറന്ന് വൈദ്യുതി കമ്പിയിൽ സ്പർശിച്ചാണ് അപകടം ഉണ്ടായത്. ഇതോടെ പെൻഡുലത്തിനടിയിലായിരുന്ന രക്ഷിതാക്കളിലേക്കും വിദ്യാർഥികളിലേക്കും വൈദ്യുതി വ്യാപിക്കുകയും സംഭവത്തിൽ നാഗേനഹള്ളി സ്വദേശി രാഘവേന്ദ്ര മരിക്കുകയും ചെയ്തു. അപകടത്തിൽ 18ലധികം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ നാല് വിദ്യാർത്ഥികൾക്കും രണ്ട് രക്ഷിതാക്കൾക്കും രണ്ട് അധ്യാപകർക്കും ഗുരുതരമായി പരിക്കേറ്റു. പത്ത് പേർ ഗൗരിബിദാനൂർ നഗരത്തിലെ അരുണ ആശുപത്രിയിലും എട്ട് പേർക്ക് പരിക്കേറ്റ്…
Read Moreകാണാതായ പെൺകുട്ടി മരിച്ച നിലയിൽ
ബെംഗളൂരു : കോലാറിൽ മൂന്നുദിവസം മുമ്പ് കാണാതായ 14-കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി കുടുംബം. കോലാറിലെ ഡൊമ്മലൂർ സ്വദേശികളാണ് അനുഗൊണ്ടനഹള്ളി പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്.
Read Moreനീന്തൽ കുളത്തിൽ വീണ് പെൺകുട്ടി മരിച്ച സംഭവത്തിൽ 7 പേർ അറസ്റ്റിൽ
ബെംഗളൂരു :ഒന്നര മാസം മുമ്പ് വർത്തൂരിലെ അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ വീണ പെൺകുട്ടി മരിച്ച സംഭവത്തിൽ ഒന്നര മാസത്തിന് ശേഷം ട്വിസ്റ്റ്. പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരായ 7 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഡിസംബർ 28ന് രാത്രിയാണ് പെൺകുട്ടി നീന്തൽ കുളത്തിൽ വീണു മരിച്ചത്. പെൺകുട്ടിക്ക് നീന്താൻ അറിയാമായിരുന്നിട്ടും നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചതിൽ സംശയിച്ച് പിതാവ് പരാതി നൽകിയിരുന്നു. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവായത്. പെൺകുട്ടി മന്യ മരിച്ചിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും അപ്പാർട്ട്മെൻ്റിൻ്റെ ഇലക്ട്രിക്കൽ റിപ്പോർട്ടും എഫ്എസ്എൽ റിപ്പോർട്ടും…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം; ഭാര്യയ്ക്ക് ജോലി നൽകാനും ആലോചന
വയനാട് : l മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ തീരുമാനം. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും ധാരണയായതായി ജില്ല കലക്ടർ രേണുരാജ് അറിയിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. ഇതിൽ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ കുടുംബത്തിന് കൈമാറാനാണ് തീരുമാനമായത്. 40 ലക്ഷം കൂടി നഷ്ടപരിഹാരം നൽകാനാവശ്യപ്പെട്ടുള്ള റിപ്പോർട്ട് സർക്കാറിലേക്ക് നൽകും.…
Read Moreവയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം; ആക്രമിച്ചത് കർണാടകയിൽ നിന്നെത്തിയ ആന
വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. അതില്‍ സുല്‍ത്താന്‍…
Read Moreഡെങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു : ചിക്കമംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. മുഹമ്മദ്ഖാൻ ലെയിനിൽ താമസിക്കുന്ന സുഹാനഭാനു (18) ആണ് മരിച്ചത്. മല്ലെ ഗൗഡ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഹാന വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ ജില്ലകൾക്കും നിർദേശം നൽകി.
Read Moreകുടകിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു
ബെംഗളൂരു: കുടകിലെ നാപോക്ലുവിന് സമീപം ചേലവറ വെള്ളച്ചാട്ടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിൻ്റെ മകൻ റഷീദ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ചെലവർ വെള്ളച്ചാട്ടം കാണാൻ കണ്ണൂർ സ്വദേശികളായ റഷീദും മുഹമ്മദ് ഷാലിയും രണ്ട് യുവതികളും എത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഏജൻസികളിൽ യുവതികളും മട്ടന്നൂരിലെ യുവാക്കളും ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ഉച്ചവെയിലിൽ വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയിൽ കുളിക്കാൻ ശ്രമിച്ച റഷീദ് ചുഴിയിൽപ്പെട്ട് മുങ്ങിമരിക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം…
Read Moreമകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: മകനോടൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല സ്വദേശി ജർമിയാണ് മരിച്ചത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ 5 വയസുകാരൻ മകൻ ആദിഷിനെ നെയ്യാറ്റിൻകരയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 6.45-ഓടെയാണ് യുവതി കുഞ്ഞുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടിയത്. കൊറ്റാമം വൃദ്ധസദനത്തിന് സമീപമായിരുന്നു സംഭവം. ട്രാക്കിന് സമീപം മകനൊപ്പം നടന്നെത്തിയ ജർമി ട്രെയിൻ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു. സ്‌റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായിരുന്നതിനാല്‍ വേഗത കുറവായിരുന്നു. ട്രാക്കിലേക്ക് വീണ ജർമിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച…
Read Moreമണ്ഡ്യയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു
ബെംഗളൂരു : മണ്ഡ്യയിലെ അക്കിഹെബ്ബാളുവിൽ കാർ താഴ്ചയിലുള്ള വയലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. കെ.ആർ. പേട്ട് സ്വദേശികളായ അഞ്ചിത് (27), പവൻ ഷെട്ടി (26), ചീരു കുമാർ (27) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം ഉണ്ടായത്. അതിവേഗത്തിയിലായിരുന്ന കാർ റോഡരികിലെ ഫുട്പാത്ത് സ്ലാബിൽതട്ടി നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മാറിയുകയായായിരുന്നെന്ന് പോലീസ് അറിയിച്ചു. ശബ്ദം കേട്ടെത്തിയ സമീപവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മണ്ഡ്യ ടൗണിൽ നടന്ന സുഹൃത്തിന്റെ വിവാഹസത്കാരത്തിൽ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു മൂവരും. സംഭവത്തിൽ കെ.ആർ.…
Read More