ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് ഉറ്റസുഹൃത്തിനെ കുത്തി കൊന്നു!!

ബെംഗളൂരു: തന്റെ ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊന്നു!! കാര്‍ ഡ്രൈവറായ പ്രദീപ് (26) ആണ് കൊല്ലപ്പെട്ടത്.

പ്രദീപിനെ കൊലപ്പെടുത്തിയ സുഹൃത്ത് വിനോദ് കുമാര്‍ ഒളിവിലാണ്. സംഭവത്തില്‍ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുമായുള്ള പ്രണയബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു.

സംഭവം നടന്ന ദിവസം രാത്രി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇരുവരുടെയും മറ്റൊരു സുഹൃത്തായ നാഗരാജ് എന്നയാളെ പ്രദീപ് ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, വിനോദിനെ കാര്യങ്ങള്‍ പറഞ്ഞ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട നാഗരാജ് പ്രദീപിനെയും കൂട്ടി വീനോദിന്റെ വീട്ടിലെത്തി.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

വീട്ടിൽവച്ച് വിനോദും പ്രദീപും തമ്മില്‍ തര്‍ക്കത്തിലാകുകയും പ്രദീപിനെ കറി കത്തി ഉപയോഗിച്ച് വിനോദ് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഇയാളെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts