സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും സ്പിൻ ഇതിഹാസവുമായ ബിഷങ് സിങ് ബേദി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി. 1967ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിൽനിന്ന് 266 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് ഏകദിനങ്ങൾ കളിച്ച് ഏഴു വിക്കറ്റും പിഴുതിട്ടുണ്ട്. പഞ്ചാബിലാണു ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടി കളിച്ചാണു ശ്രദ്ധ നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽ നിന്നായി…

Read More

ന്യൂസിലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും

അഹമ്മദാബാദ്: ന്യൂസിലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. റാഞ്ചിയിലെ ആദ്യ ട്വന്റി 20യില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്നൗവിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിച്ചു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Read More

കർണാടക ക്രിക്കറ്റ് അസോസിയേഷൻ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു

ബെംഗളൂരു: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ‘മഹാരാജ ട്രോഫി ടി20’ എന്ന പേരിൽ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു. കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ കെഎസ്‌സിഎയുടെ മുൻ പ്രസിഡന്റും മൈസൂർ മഹാരാജുമായ അന്തരിച്ച ശ്രീകണ്ഠദത്ത നരസിംഹരാജ വാദിയാരുടെ സ്മരണയ്ക്കായാണ്   മഹാരാജ ട്രോഫി കെഎസ്‌സിഎ ടി 20 ആരംഭിച്ചത് . ഓഗസ്റ്റ് 7 മുതൽ 26 വരെ മൈസൂരിലാണ് ടൂർണമെന്റ് നടക്കുക. ചിന്നസ്വാമി അവതരിപ്പിച്ച ചടങ്ങിൽ കെഎസ്‌സിഎ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി സന്തോഷ് മേനോൻ, കെഎസ്‌ഐ ട്രഷറർ വിനയ് മൃത്യുഞ്ജയ എന്നിവർ ടൂർണമെന്റിന്റെ അഭിമാനകരമായ ട്രോഫിയും…

Read More

കോഹ് ലിയ്ക്ക് കോവിഡ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കോവിഡ് വൈറസ് ബാധ. മാൽദീവ്‌സിൽ അവധി ആഘോഷിച്ച് ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷമാണ് താരത്തിന് ബാധ സ്ഥിരീകരിച്ചത്. താരത്തിന് പോസിറ്റീവ് ആയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങൾ ബാധിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ബാധ സ്ഥിരീകരിച്ചിരുന്നു. തീർച്ചയായും മാറി താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിയുമെന്ന് കരുതപ്പെടുന്നു. എന്നാൽ, 24-ന് ആരംഭിക്കുന്ന ലെഷയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തെ ടീമിലെ കോവിഡ്  ബാധ മത്സരത്തിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് കരുതപ്പെടുന്നു. കോവിഡിൻറെ പശ്ചാത്തലത്തിൽ താരങ്ങൾക്ക് അമിതഭാരം നൽകേണ്ടതില്ലെന്ന്…

Read More

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പ്ലേ ഓഫ് കയറാൻ ജയിച്ചാൽ മാത്രം പോരാ, ഒരാൾ തോൽക്കുകയും വേണം 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരു ജയം മാത്രമല്ല മറ്റൊരു ടീം തോല്‍ക്കുകയും വേണം. ഡല്‍ഹി ക്യാപിറ്റല്‍സാണ് തോല്‍ക്കേണ്ട ടീം. 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുള്ളത്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്നത് ഒരു കളി കൂടി. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റന്‍സാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ഈ കളിയില്‍ നിര്‍ബന്ധമായും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കണം. എങ്കിലേ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉള്ളൂ. ഗുജറാത്തിനെതിരെ ജയിച്ചാല്‍…

Read More

ബെംഗളൂരുവിനെ ഇനി പുതിയ ക്യാപ്റ്റൻ നയിക്കും

ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച്‌ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബെംഗളൂരുവിന്റെ പുതിയ ക്യാപ്റ്റന്‍. ഡിവില്ലിയേഴ്‌സിന് പകരം മറ്റൊരു സീനിയര്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ താര ലേലത്തിലൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ തന്നെ ഡു പ്ലെസിസ് ആയിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്ന താരമാണ് ഡു പ്ലെസിസ്. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചതിന്റെ അനുഭവസമ്പത്തും ഡു പ്ലെസിസിന് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്താന്‍ തുണച്ചു. കഴിഞ്ഞ…

Read More

Ind Vs SL Test: ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റും പാർക്കിംഗ് നിരോധിച്ചു

ബെംഗളൂരു: മാർച്ച് 12 മുതൽ 16 വരെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് കണക്കിലെടുത്ത് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാജ്ഭവൻ റോഡ്, ടി ചൗഡിയ റോഡ്, ക്വീൻസ് ജംക്‌ഷൻ മുതൽ കാവേരി എംപോറിയം ജംക്‌ഷൻ വരെ എംജി റോഡിന്റെ ഇരുവശവും ഉൾപ്പെടെ സ്റ്റേഡിയത്തിനു ചുറ്റുമുള്ള മിക്ക റോഡുകളിലും മൽസരം നടക്കുന്ന അഞ്ചുദിവസങ്ങളിലും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. എന്നാൽ യാത്രമാർഗം സുഖമമാക്കാൻ ബദൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരം കാണാനെത്തുന്നവർക്ക് സെന്റ് ജോസഫ്സ്…

Read More

ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്; ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണികൾക്ക് 100% പ്രവേശനം അനുവദിക്കും

ബെംഗളൂരു : കോവിഡ്-19 കേസുകളുടെ ഇടിവ് കണക്കിലെടുത്ത് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, മാർച്ച് 12 ശനിയാഴ്ച ബെംഗളൂരുവിൽ ആരംഭിക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന് 100 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു. 2022 മാർച്ച് 12 മുതൽ 16 വരെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഇന്ത്യ vs ശ്രീലങ്ക ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെഎസ്.സിഎ അറിയിച്ചു. ഉയർന്ന പ്രതികരണം കണക്കിലെടുത്ത് കാണികൾക്ക് കൂടുതൽ നിയന്ത്രണങ്ങളില്ലാത്തതിനാൽ സ്റ്റേഡിയത്തിന്റെ…

Read More

വിൻഡീസിനെതിരെ എട്ട് റൺസ് ജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യയാര്‍ന്ന ബൗളിംഗാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നേരത്തെ…

Read More

സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് വാതുവയ്പ്; 3 പേർ പോലീസ് പിടിയിൽ

ബെംഗളൂരു: ന​ഗരത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ക്രിക്കറ്റ് വാതുവയ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിൽ. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ബൈദരഹള്ളി നിവാസികളായ മൂന്ന് യുവാക്കൾ ആണ് ക്രൈംബ്രാഞ്ച് പിടിയിലായത്. ഓംപ്രകാശ് (27), സത്പാൽ സിംഗ് (23), ഗീവർചന്ദ് (27)എന്നിവരെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബൈദരഹള്ളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു പോലീസിന് സൂചനകൾ ലഭിച്ചത്. ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഒപ്പം മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി.…

Read More
Click Here to Follow Us