ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി വിരാട് കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് പ്രായപൂർത്തിയാകാത്തവരടക്കം നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം ആയ ഇന്നലെ രാത്രി 9.20ഓടെ മെഡിക്കൽ ബ്രേക്കിനിടെയാണ് നാലുപേർ കളിസ്ഥലത്തേക്ക് അതിക്രമിച്ച് കയറിയത്. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥരും സംഘാടകരും അതിക്രമിച്ച് കയറിയവരുടെ അടുത്തേക്ക് ഓടിയെത്തി അവരെ പിടികൂടി. നാലുപേരെയും ചോദ്യം ചെയ്യുന്നതിനായി കബ്ബൺ പാർക്ക്…

Read More

ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്; ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണികൾക്ക് 100% പ്രവേശനം അനുവദിക്കും

ബെംഗളൂരു : കോവിഡ്-19 കേസുകളുടെ ഇടിവ് കണക്കിലെടുത്ത് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, മാർച്ച് 12 ശനിയാഴ്ച ബെംഗളൂരുവിൽ ആരംഭിക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന് 100 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു. 2022 മാർച്ച് 12 മുതൽ 16 വരെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഇന്ത്യ vs ശ്രീലങ്ക ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെഎസ്.സിഎ അറിയിച്ചു. ഉയർന്ന പ്രതികരണം കണക്കിലെടുത്ത് കാണികൾക്ക് കൂടുതൽ നിയന്ത്രണങ്ങളില്ലാത്തതിനാൽ സ്റ്റേഡിയത്തിന്റെ…

Read More