ബെംഗളുരു: സിപിഐ എം സ്ഥാനാര്‍ഥിയെ ആക്രമിച്ച് ഒരു കൂട്ടം ഗുണ്ടകൾ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ.അനില്‍ കുമാറിനെയാണ് ഒരു കൂട്ടം ഗുണ്ടകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. രണ്ടു വാഹനങ്ങളിലായി ഇരുപതോളം പേരാണ് രാത്രിയില്‍ അനില്‍ കുമാറിന്റെ വസതിയിലെത്തിയത്. സംഘം വീടിനുള്ളില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. സിപിഐ എം പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും പിന്നിലുള്ള യഥാര്‍ഥ ശക്തികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്…
Read MoreTag: cpim
സൂരജ് നിടിയങ്ങ ബെംഗളൂരു ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി
ബെംഗളൂരു : സഖാവ് ആർ ശ്രീനിവാസ് നഗറിൽ (ഇഎംഎസ് ഭവനിൽ) സംഘടിപ്പിച്ച സിപിഐഎം ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു ജനറൽ സെക്രട്ടറിയുമായ സഖാവ് മീനാക്ഷി സുന്ദരം ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറിയായി സഖാവ് സൂരജ് നിടിയങ്ങയെ സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം സഖാവ് വസന്തരാജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐടി ഫ്രണ്ട് എൽസിയുടെ കീഴിലുള്ള 9 ശാഖകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ 11 അംഗ ലോക്കൽ…
Read Moreത്രിപുരയിൽ തുടരുന്ന അക്രമങ്ങള്‍ കാരണം സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി.
അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു. ചാരിലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് പിന്മാറിയത്. ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥാനാര്‍ഥിയ്ക്ക് മണ്ഡലത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്. തങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് സംഘപരിവാര്‍ നേതൃത്വമാണെന്നും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നതായും പാര്‍ട്ടി അധികൃതര്‍ സൂചിപ്പിച്ചു.
Read Moreത്രിപുരയില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരും; മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം, ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബി.ജെ.പി, ത്രിപുരയില്‍ വിഘടനവാദ-തീവ്രവാദ പ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായിത്തന്നെ ബി.ജെ.പി പിടിച്ചെടുത്തുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കോണ്‍ഗ്രസ്സിന്…
Read Moreസിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് തുടങ്ങും.
മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് തുടങ്ങും. നാലുദിവസത്തെ സമ്മേളനം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ഇ ചന്ദ്രശേഖരന് നായര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് സി എ കുര്യൻ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകുന്നത്. 650 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ മുന്നോടിയായി പതാകകൊടിമര സ്മൃതിജാഥ ഇന്നലെ രാത്രി മലപ്പുറത്ത് സംഗമിച്ചു. പലതവണകളായി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കെ.എം മാണിയെ മുന്നണിയിലെടുക്കേണ്ടതില്ലെന്ന അഭിപ്രായങ്ങള്‍ സമ്മേളനം ഒന്നുകൂടി ചര്‍ച്ചചെയ്യുമെന്ന കാര്യം ഉറപ്പാണ്. ജില്ലാസമ്മേളനങ്ങളിലേതുപോലെതന്നെ സിപിഎമ്മിനെതിരെ സംസ്ഥാന സമ്മേളനത്തിലും കടുത്ത വിമര്‍ശനം…
Read Moreസി പി എമ്മിനോട് കളിച്ചാൽ കളി പഠിപ്പിക്കും :കോടിയേരി ,പ്രസംഗം വിവാദത്തിലേക്ക്
പയ്യന്നുർ : അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം വിവാദത്തിൽ.സി പി ഐ എമ്മിനോട് കളിച്ചാൽ കണക്കു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന് കുറ്റപ്പെടുത്തി. പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന് നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്രമസമാധാനം തകര്‍ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പാര്‍ട്ടിയും…
Read More