ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു. അത്യന്തം നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.

നീതി തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കേസ് ചര്‍ച്ചയാകുന്നത്. ഒരു വര്‍ഷം മുന്‍പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സമരം ചെയ്ത പെണ്‍കുട്ടിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് മരണപ്പെട്ടതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയതും അറസ്റ്റ് നടന്നതും.

  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!

ബലാല്‍സംഗം ചെയ്യുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് പ്രായം പതിനാറ് ആയിരുന്നതിനാല്‍ പോക്സോ വകുപ്പുകളും എംഎല്‍എയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും എംഎല്‍എയ്ക്കെതിരെ ചുമത്തിയതായി സിബിഐ വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണവും ഇതോടൊപ്പം അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ എംഎല്‍എയുടെ സഹോദരനുള്‍പ്പടെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
[masterslider id="10"]

Related posts

Click Here to Follow Us