ഐപിഎല്‍: ഹൈദരാബാദിന് ത്രസിപ്പിക്കുന്ന വിജയം, തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ജയം മുംബൈയെ മോഹിപ്പിച്ച് കടന്നുപോയി.

ഹൈദരാബാദ്: ഐപിഎല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍. അവസാന പന്ത് വരെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന വിജയം. ഹോംഗ്രൗണ്ടില്‍ നിലലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയാണ് ഒരു വിക്കറ്റിന് ഹൈദരാബാദ് മറികടന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ജയം മുംബൈയെ മോഹിപ്പിച്ച് കടന്നുപോയത്. ആദ്യ മല്‍സരത്തിലും ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ജയത്തിനു അരികില്‍ നിന്നാണ് മുംബൈ തോല്‍വിയിലേക്കു വീണത്. ടൂര്‍ണമെന്റില്‍ ഹൈദരാബാദിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ അവര്‍ ഒമ്പതു വിക്കറ്റിനു തകര്‍ത്തിരുന്നു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

മുംബൈ നല്‍കിയ 148 റണ്‍സെന്ന് വിജയലക്ഷ്യം ഹൈദരാബാദ് അനായാസം മറികടക്കുമെന്നാണ് കരുതിയത്. എന്നാല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് മുംബൈ കളിയിലേക്കു തിരിച്ചുവന്നു. ഒമ്പതു വിക്കറ്റിന് 137 റണ്‍സെന്ന നിലയിലേക്ക് വീണ മുംബൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്നു. ആദ്യ പന്തില്‍ തന്നെ ബെന്‍ കട്ടിങിനെതിരേ ദീപക് ഹൂഡ സിക്‌സര്‍ പറത്തി. പിന്നീട് ഒരു വൈഡ് അടക്കം നാലു റണ്‍സ് കൂടി ഹൈദരാബാദ് നേടി. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സ്റ്റാലന്‍കി ബൗണ്ടറി നേടിയപ്പോള്‍ സ്‌റ്റേഡിയത്തിലെ ഓറഞ്ച് കുപ്പായക്കാര്‍ ഇളകിമറിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts