കത്വ പീഡനം:രാജ്യം പ്രതിഷേധകൊടുങ്കാറ്റില്‍ ..അര്‍ദ്ധരാത്രി മെഴുകുതിരി തെളിച്ചു ആയിരങ്ങള്‍ ഇന്ത്യ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി ..മുന്നില്‍ നിന്ന് നയിച്ചു പ്രിയങ്കയും ,രാഹുല്‍ഗാന്ധിയും

ന്യൂഡല്‍ഹി :ഉന്നാവോ കത്വ പീഡനങ്ങളില്‍ പ്രതിഷേധം ആളി കത്തിക്കാന്‍ കോണ്ഗ്രസ് ..എട്ടുവയസ്സുകാരി  നീതി ലഭിക്കുവാന്‍ കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ആസ്ഥാനത് നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ചു റാലി നടത്തി …ആയിരങ്ങള്‍ ആയിരുന്നു തലേന്ന് രാത്രിയില്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത്
 
സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന്‍ ഇന്ത്യഗേറ്റിലേക്ക് പോലീസ് പ്രകടനം കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചു അംഗങ്ങള്‍ മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി …ഗുലാം നബി ആസാദ് ,പ്രിയങ്ക ഗാന്ധി ,അംബികാ സോണി എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു …
 
അക്രമങ്ങള്‍ക്ക് എതിരെ തന്നോടൊപ്പം പങ്കു ചേരുവാന്‍ അഭ്യര്‍ഥിച്ചു രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നതിന്റെ വെളിച്ചത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത് ..!സംഭവത്തെ അപലപിച്ച രാഹുല്‍ കുറ്റക്കാര്‍ ശിക്ഷിക്കപെടാതെ പോവരുതെന്നും ഇത് ഇന്ത്യയുടെ ആത്മാവിനേറ്റ തീരാകളങ്കമാണെന്നും പ്രധാന മന്ത്രി ഈ കാര്യത്തില്‍ മൌനം വെടിയണമെന്നും അഭിപ്രായപ്പെട്ടു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts