വോട്ടർ പട്ടികയിൽ ക്രമക്കേട്, പരാതിയുമായി കോൺഗ്രസ്‌ 

ബെംഗളൂരു: വോട്ടര്‍ പട്ടികയില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂനപക്ഷ, ദളിത് വോട്ടര്‍മാരെ തെരഞ്ഞുപിടിച്ച്‌ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യക്തിപരമായ ഡേറ്റ, സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കൈവശംവയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ചിലുമെ ഗ്രൂപ്പിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. ഭരണമുന്നണിക്കൊപ്പം ചേര്‍ന്ന്  വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ബംഗളൂരുവിലെ ശിവാജിനഗര്‍ മണ്ഡലത്തില്‍ മാത്രം 9,915 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി ആരോപിക്കുന്നു. ന്യൂനപക്ഷ,…

Read More

കോൺഗ്രസ്‌ ജില്ലാ അധ്യക്ഷന് പ്രവർത്തകരുടെ ചീമുട്ടയേറ് 

ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തില്‍ മത്സരിയ്ക്കുക ബിജെപിയില്‍ നിന്ന് മറുകണ്ടം ചാടുന്നയാളാകുമെന്ന അഭ്യൂഹം പരന്നതോടെയാണ് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന് നേരെ ചീമുട്ടയേറ്‌. കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജില്ലാ അദ്ധ്യക്ഷന് നേരെ അതിക്രമം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കാറിലിരിക്കവേയായിരുന്ന മുട്ടകൊണ്ടുള്ള ആക്രമണം. ഒപ്പമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സംഘം പ്രവര്‍ത്തകര്‍ മുട്ട ഏറ് തുടര്‍ന്നു. കാറെടുത്ത് സ്ഥലം വിടാന്‍ അദ്ധ്യക്ഷന്‍ ശ്രമിച്ചെങ്കിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ട് വണ്ടി എടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.

Read More

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി നളിൻ കുമാർ കട്ടീൽ

ബെംഗളൂരു: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന ‘വിജയ സങ്കൽപ യാത്ര’ രാമനഗരയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കട്ടീൽ രാഹുൽ ഗാന്ധിക്കെതിരെ സംസാരിച്ചത്. കോവിഡ് വാക്‌സിനുകൾ എടുക്കരുതെന്ന് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും പറഞ്ഞു. വാക്സിനെടുത്തവർക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ രാത്രിയിൽ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി വാക്‌സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാൽ വിവാഹം കഴിക്കാത്തതെന്ന് എംഎൽസിയായ മഞ്ജുനാഥ് അടുത്തിടെ പറഞ്ഞതായി കട്ടീൽ പറഞ്ഞു.…

Read More

ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട് ; സുമലത

ബെംഗളൂരു: തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്.  ഏത് പാർട്ടിക്കൊപ്പം ചേരണമെന്ന് ഉടൻ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചനയിൽ ഉണ്ട്. അന്തിമ തീരുമാനം തന്റെ മണ്ഡലമായ മണ്ഡ്യയിൽ വലിയ റാലി നടത്തി അറിയിക്കുമെന്നും സുമലത പറഞ്ഞു. കുടുംബത്തോടും അടുത്തവരോടും ആലോചിച്ചാകും അന്തിമതീരുമാനമെടുക്കുക. ഒരു തീരുമാനത്തിലെത്തിയാൽ മണ്ഡ്യയിലേക്ക് പോകും. അവിടെ ഒരു വലിയ പൊതുയോഗം വിളിച്ച് കൂട്ടും. അവിടെ വച്ചായിരിക്കും തീരുമാനമറിയിക്കുക സുമലത അറിയിച്ചു.

Read More

ബിജെപി നേതാവ് കെസി നാരായണ ഗൗഡ കോൺഗ്രസിലേക്ക് 

ബെംഗളൂരു: ബി.ജെ.പി. നേതാവ് കെ.സി. നാരായണഗൗഡ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു.കോണ്‍ഗ്രസില്‍ ചേരാന്‍ തനിക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും താന്‍ ഇക്കാര്യം പരിഗണിച്ചുവരുകയാണെന്നും നാരായണഗൗഡ പറഞ്ഞു. മണ്ഡ്യ ജില്ലയില്‍ ബി.ജെ.പി.ക്കുള്ള ഏക എം.എല്‍.എ.യാണ് നാരായണഗൗഡ. നിയമസഭാതിരഞ്ഞെടുപ്പില്‍ മണ്ഡ്യ പിടിക്കാന്‍ ബി.ജെ.പി. ലക്ഷ്യമിട്ടിരിക്കുകയാണ്. നാരായണഗൗഡ പാര്‍ട്ടിവിടുന്നത് ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.

Read More

റാലിയിൽ പങ്കെടുക്കാൻ ഒരാൾക്ക് 500 രൂപ വീതം നൽകാൻ സിദ്ധരാമയ്യ, വീഡിയോ പുറത്തു വിട്ട് ബിജെപി 

ബെംഗളൂരു: പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ 500 രൂപ നല്‍കി ആളെയിറക്കാന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ട് ബിജെപി. ട്വിറ്ററില്‍ ബിജെപി കര്‍ണാടക ഘടകം പുറത്തുവിട്ട വീഡിയോയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്ന സിദ്ധരാമയ്യ ഇക്കാര്യം പറയുന്നതായാണ് ഉള്ളത്. മേയ് മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെളഗാവിയില്‍ സിദ്ധരാമയ്യ നടത്തിയ ‘പ്രജാ ധ്വനി’ ബസ് യാത്രയില്‍ നിന്നാണ് രംഗങ്ങള്‍ എന്നാണ് സൂചനകള്‍.പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാക്രിഹോളി,എംഎല്‍എയായ ലക്ഷ്‌മി ഹെബ്ബാല്‍ക്കര്‍, എംഎല്‍സി…

Read More

കോൺഗ്രസിന്റെ റിമോട്ട് കണ്ട്രോൾ ആരുടെ കയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാം ; മോദി

ബെംഗളൂരു: ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് ആണെങ്കിലും ആരുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്ന് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഖര്‍ഗെയോട് എനിക്ക് ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തിനിടെ കൊടും വെയിലത്ത് ഖര്‍ഗെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തതെന്നും മോദി പറഞ്ഞു. എസ് നിജലിംഗപ്പയെയും വീരേന്ദ്രപാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.…

Read More

കർണാടക കോൺഗ്രസ്‌ പോരിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളുരു : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസിലെ പോരില്‍ പ്രതികരിച്ച്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പക്ഷേ അതിന്റെ പേരില്‍ തമ്മില്‍ തല്ലാനില്ല. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്ക്‌ വേണ്ടി തമ്മില്‍ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷാ ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതൃപ്രശ്നം തീര്‍ക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാര്‍…

Read More

കർണാടകയുടെ പുരോഗതിക്കായി കോൺഗ്രസിനും ജെഡിഎസിനും ഒന്നും ചെയ്യാൻ കഴിയില്ല ; അമിത് ഷാ

ബെംഗളൂരു: കോൺഗ്രസ്‌ അഴിമതിക്കാരാണെന്നും ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കർണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാൽ റാണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് കർണാടകയിൽ സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നവർക്കും ജെഡിഎസിനും കർണ്ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്ന കോൺഗ്രസിനും ജെഡിഎസിനും കർണാടകയുടെ പുരോഗതിയ്ക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? മോദിയുടെ നേതൃത്വത്തിൽ…

Read More

മുൻ ബിജെപി എംഎൽഎ അടക്കം നേതാക്കൾ കോൺഗ്രസിലേക്ക്

ബെംഗളൂരു: ബിജെപി മുൻ എംഎൽഎ  അടക്കം രണ്ട് വൊക്കലിഗ , ലിംഗായത്ത് നേതാക്കൾ കോൺഗ്രസിലേക്ക്. തുമകുരു മേഖലയിലെ മുൻ ജെഡിഎസ് എംഎൽഎ യും നേരത്തെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം സ്വീകരിച്ചിരുന്നു . ലിംഗായത്ത് നേതാവായ കിരൺ കുമാർ, വൊക്കലിഗ നേതാവും ചലച്ചിത്ര നിർമ്മാതാവുമായ സന്ദേശ് നാഗരാജ്, ജെഡിഎസ് മുൻ എംഎൽഎ എച്ച്‌ നിംഗപ്പ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ അഴിമതിയിൽ മനംമടുത്താണ് ഇവർ പാർട്ടി വിട്ടതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിലും അഴിമതിയിലും മനം മടുത്താണ് മൂവരും സ്വന്തം പാർട്ടി…

Read More
Click Here to Follow Us