ചെന്നൈ: നഗരത്തിലും തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ രാത്രി മഴ പെയ്യാൻ സാധ്യത. താപനില കുറയുമെന്നും വൈകുന്നേരത്തോടെ അന്തരീക്ഷം മേഘവൃതമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോയമ്പത്തൂർ, നീലഗിരി, തേനി, വിരുദുനഗർ, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി തുടങ്ങിയ 14 ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Read MoreTag: chennai’
അധ്യാപകൻ ശകാരിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രധാന അധ്യാപകന് സസ്പെൻഷൻ
ചെന്നൈ: മുടി വെട്ടാതെ സ്കൂളിൽ എത്തിയതിന് അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. പുതുക്കോട്ടെ വിജയപുരം ഗ്രാമത്തിലെ കണ്ണയ്യയുടെ മകനാണ് മരിച്ചത്. മച്ചുവാടി ഗവണ്മെന്റ് മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കുട്ടി താടിയും മുടിയും നീട്ടി വളർത്തിയിരുന്നു. ഇങ്ങനെ പരീക്ഷയ്ക്ക് എത്തിയത് അധ്യാപകൻ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ സ്കൂളിൽ നിന്ന് ഇറങ്ങി പോയ വിദ്യാർത്ഥി രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് സ്കൂളിന് സമീപത്തെ…
Read Moreതമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 9 മരണം
ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിർമാണ യൂണിറ്റിൽ പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരിയല്ലൂർ ജില്ലയിലെ വിരഗലൂർഗ്രാമത്തിലെ സ്വകാര്യ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തത്തിൽ നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരമെന്ന നിലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സാധാരണ പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചു.
Read Moreബിഗ് ബോസ് താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ,റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടക്കാല ജാമ്യം അനുവദിച്ചു. ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ…
Read Moreഐ.എസ്.ആർ.ഒ. തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
ചെന്നൈ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ഐ.എസ്.ആർ.ഒ. ) പ്രധാനപദവി വഹിക്കുന്ന തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം തമിഴ്‌നാട് സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ചന്ദ്രയാൻ, ആദിത്യ എൽ-1 ദൗത്യങ്ങളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച മുൻ ചെയർമാൻ കെ.ശിവൻ അടക്കം ഒമ്പതു പേർക്കാണ് പാരിതോഷികം. ഇവർ ഒരോരുത്തരുടെയും പേരിൽ എൻജിനിയറിങ് വിദ്യാർഥികൾക്കുവേണ്ടി സ്കോളർഷിപ്പുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ശാസ്ത്രജ്ഞരെ ആദരിക്കാനായി ചെന്നൈയിൽ സർക്കാർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുഇതിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാരിതോഷികവും സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…
Read Moreകളിത്തോക്ക് കാണിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികൾ പിടിയിൽ
ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലുമലയാളികൾ പോലീസ് പിടിയിൽ. പാലക്കാട് തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ വച്ചായിരുന്നു സംഭവം. വടക്കൻ കേരളത്തിൽ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സ്വദേശി അമിൻ ഷെരീഫ്, കണ്ണൂർ സ്വദേശി അബ്ദുൾ റഫീക്ക്, പാലക്കാട് സ്വദേശി ജബൽ ഷാ, കാസർകോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇൻസർട്ട് ചെയ്തതായി കാണിച്ച് ഇപ്പോൾ വെടിവെക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന്…
Read Moreപോലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി; നടുറോഡിലെ അടിപിടി വൈറൽ
ചെന്നൈ: നടുറോഡില്‍ പോലീസുകാരനും യുവതിയും തമ്മില്‍ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. यूपी पुलिस: महिला को पुलिस कर्मी लात मार रहा और महिला चप्पल जड़ रही है…। ये वायरल वीडियो मथुरा का बताया जा रहा है, महिला सुरक्षा की बीच चौराहा धज्जियां उड़ाई जा रही है…। वाया-@rishabhmanitrip…
Read Moreമക്കളെയും ചേർത്ത് പിടിച്ച് അമ്മ തീ കൊളുത്തി മരിച്ചു
ചെന്നൈ: രണ്ട് മക്കളെയും ചേര്‍ത്തുപിടിച്ച് അമ്മ തീ കൊളുത്തി മരിച്ചു. മക്കളെ ചേര്‍ത്തുപിടിച്ച് 38 കാരിയായ സ്ത്രീ തീ കൊളുത്തുകയായിരുന്നു. എം ദ്രവിയം, അഞ്ചും മൂന്നും വയസ്സുള്ള പെണ്‍മക്കള്‍, ദ്രവിയത്തിന്‍റെ പിതാവ് പൊന്നുരംഗം എന്നിവരാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ പിതാവ് മരിച്ചത്. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പേട്ടക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് മധുരൈ വീരനുമായി അകന്നു കഴിയുകയായിരുന്നു ദ്രവിയം. രണ്ട് വര്‍ഷമായി മക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു ഇവർ. പ്രശ്നം പരിഹരിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി മക്കളുമായി ജീവനൊടുക്കിയത്. ദ്രവിയത്തിന്‍റെ അച്ഛന്‍ പൊന്നുരംഗം (78),…
Read Moreബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 8 മരണം നിരവധി പേർക്ക് പരിക്ക്
ചെന്നൈ: ഊട്ടി കുനൂര്‍ മരപ്പാലത്തിന് സമീപം ടൂുറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ഊട്ടിയില്‍ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി ജില്ലയിലെ കടയം, ആള്‍വാര്‍ക്കുറിശ്ശി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വി. നിതിൻ (15), എസ്, ബേബികല (65), എസ്,. മുരുഗേശൻ (65), പി.മുപ്പിഡത്തെ (67), ആര്‍, കൗസല്യ എന്നിവരാണ് മരിച്ച അഞ്ചുപേര്‍. ബസില്‍ 55 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. മുപ്പതോളം പേരെ കുനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ്…
Read Moreപെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു
ചെന്നൈ: പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോൾ പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളിൽ ഇന്ധനം നിറക്കാനെത്തിയവരും പെട്രോൾ ജീവനക്കാരുമാണ് അപകടത്തിൽപെട്ടത്. ചെന്നൈയിൽ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നുവീണത്. കാലപ്പഴക്കമാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി…
Read More