ചെന്നൈ: നവജാതശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. സംഘത്തില്‍ ഉള്‍പ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറുമാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനര്‍പാളയം സ്വദേശി ലോകാമ്മാള്‍(38) എന്നിവരെ തിരുച്ചെങ്ങോട് ടൗണ്‍ പോലീസ് പിടികൂടി. സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പണം നല്‍കി വാങ്ങിയശേഷം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നതാണ് പ്രതികള്‍ ചെയ്ത് വന്നിരുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read MoreTag: chennai’
വിഷം പരത്തുന്ന കൊതുകാണ് ഉദയനിധി സ്റ്റാലിൻ; ഗൗരവ് ഭാട്ടിയ
ചെന്നൈ: പാക്ക് ക്രിക്കറ്റ് ടീം അംഗത്തിനു നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിജെപി. ഉദയനിധി സ്റ്റാലിൻ വിഷം പരത്തുന്ന കൊതുകാണെന്നു ബിജെപി വക്താവ് ഗൗരവ് ആരോപിച്ചു. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ പാക്ക് താരം മുഹമ്മദ് റിസ്‌വാൻ ഔട്ടായി മടങ്ങുമ്പോൾ ഇന്ത്യൻ ആരാധകർ തുടർച്ചയായി ജയ് ശ്രീറാം വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചായിരുന്നു ഉദയനിധിയുടെ വിമർശനം. ”ആതിഥ്യ മര്യാദയ്ക്കും കായിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും…
Read Moreഅപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ
ചെന്നൈ: കാറും ലോറിയും കൂട്ടിയിട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Read More2024 ൽ മോദി പുറത്ത്, കേന്ദ്രത്തിൽ ഇനി ബിജെപി സർക്കാർ രൂപീകരിക്കില്ല; എംകെ സ്റ്റാലിൻ
ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിന് ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കാറും ലോറിയും കൂട്ടിയിടിച്ചു; 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം എട്ടുപേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികൾ ഉണ്ട്. ഞായറാഴ്ച രാവിലെ ചെങ്ങം നഗരത്തിന് സമീപമാണ് അപകടം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആര്‍ സതീഷ് കുമാര്‍ (40), എസ് സര്‍വേശ്വരന്‍ (6), എസ് സിദ്ദു (3), എസ് മണികണ്ഠന്‍ (42), എസ് ഹേമന്ത് (35) ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവണ്ണാമലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.…
Read Moreസിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡിഎംകെ സർക്കാർ. 7500 രൂപ ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റ് ആയി നൽകുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. 1000 പേർക്ക് 10 മാസം ആണ് സ്റ്റൈപ്പന്റ് നൽകുക. സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
Read Moreമദ്യപാനം ചോദ്യം ചെയ്തു; ഗർഭിണിയായ ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു
ചെന്നൈ: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി നാല് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്. രാജ്കുമാറിന്റെ അമിത മദ്യപാനത്തെ ചൊല്ലി…
Read Moreസോണിയയെയും പ്രിയങ്കയെയും നേരിട്ടെത്തി സ്വീകരിച്ച് എം.കെ.സ്റ്റാലിൻ
ചെന്നൈ: ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിൽ. ഡിഎംകെ ഇന്നു സംഘടിപ്പിക്കുന്ന വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണു ഇരുവരും ചെന്നൈയിൽ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി, ടി.ആർ.ബാലു എന്നിവർ ചെന്നൈ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു.
Read Moreനവജാത ശിശുവിനെ നദിയിലെറിഞ്ഞു; പിതാവ് പിടിയിൽ
ചെന്നൈ: നവജാത ശിശുവിനെ കൂവം നദിയിലെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിൽ എഗ്‌മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ ശരീരം ബാഗിലാക്കി കൊണ്ടുവന്ന് കോ ഓപ്‌ടെക്‌സിനു സമീപത്തെ പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഇയാൾ പാലത്തിനു സമീപം ഇരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുട്ടിയുടെ ശരീരം നദിയിലെറിയുകയായിരുന്നു എന്നാണ് പിതാവിന്റെ വിശദീകരണമെന്ന് പോലീസ് പറഞ്ഞു. കോടമ്പാക്കം സ്വദേശിയായ ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും കൂടുതൽ…
Read Moreഓൺലൈൻ തട്ടിപ്പിന് ഇരയായതായി മുൻ കേന്ദ്രമന്ത്രി
ചെന്നൈ: ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് മുൻ കേന്ദ്ര ഐടി മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ. നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ 99,999 രൂപ ദയാനിധി മാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തട്ടിപ്പു വിവരം പങ്കുവച്ചത്. സംഭവത്തിൽ ചെന്നൈ പോലീസിൽ ദയാനിധി മാരൻ പരാതി നൽകി. ഇന്നലെയാണ് തട്ടിപ്പ് നടന്നത്. ആക്‌സിസ് ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടത്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് തന്റെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള…
Read More