കർണാടക പ്രതിപക്ഷനേതാവ് ആയി ആർ. അശോക് തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു : കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആര്‍ അശോകയെ ബിജെപി നിയമിച്ചു.

ആറുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് കർണാടക നിയമസഭയിൽ പ്രതിപക്ഷനേതാവിനെ ബി.ജെ.പി. തിരഞ്ഞെടുത്തത്.

മുൻ ഉപമുഖ്യമന്ത്രിയും വൊക്കലിഗവിഭാഗം നേതാവുമായ ആർ. അശോകാണ് സഭാനേതാവ്.

വെള്ളിയാഴ്ച ബെംഗളൂരുവിൽ ദേശീയനേതൃത്വം ചുമതലപ്പെടുത്തിയ നിരീക്ഷകരായെത്തിയ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, ദേശീയ ജനറൽസെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗദം എന്നിവരുടെ സാന്നിധ്യത്തിൽചേർന്ന പാർട്ടി നിയമസഭാകക്ഷിയോഗത്തിലാണ് തീരുമാനം.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

മുതിർന്ന എം.എൽ.എ.മാരായ ബസനഗൗഡ പാട്ടീൽ യത്നൽ, രമേഷ് ജാർക്കിഹോളി എന്നിവർ യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി.

ആർ. അശോകിനെ പ്രതിപക്ഷനേതാവായി ദേശീയനേതൃത്വം തിരഞ്ഞെടുത്തതിലുള്ള അതൃപ്തിയിലാണ് ഇവർ യോഗം ബഹിഷ്‌കരിച്ചെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts