കാറിനുള്ളിൽ സിനിമ സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. നത്തോലി ഒരു ചെറിയ മീനല്ല,അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് വിനോദ് ബാറിനുള്ളിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ ഒരുമണിക്കൂർ മുൻപാണ് വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാമ്പാടി…
Read MoreDay: 18 November 2023
പാൽവില വർധിപ്പിക്കില്ലെന്ന് മന്ത്രി കെ എൻ രാജണ്ണ
ബെംഗളൂരു : പാൽ വില വർധിപ്പിക്കാൻ നിലവിൽ സംസ്ഥാന സർക്കാരിന് മുന്നിൽ നിർദേശമില്ലെന്ന് കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണ. സംസ്ഥാനത്തെ ക്ഷീരസഹകരണസംഘങ്ങൾ നേരത്തേ ജനുവരിയിൽ പാൽവില കൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. അതിന്റെ ഭാഗമായി ആഗസ്ത് മുതൽ കർണാടക സർക്കാർ സംസ്ഥാനത്ത് പാൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ പാലിന്റെ വില ആവർത്തിച്ചുള്ള വർദ്ധനവിന്റെ ഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടിവരും. പാലിന്റെ വില വർധിപ്പിക്കുന്നതിനു പകരം ക്ഷീരകർഷകർക്ക് തീറ്റ വാങ്ങുന്നതുൾപ്പെടെ പാലുൽപ്പാദനം വർധിപ്പിക്കാൻ സബ്‌സിഡി നൽകുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം മംഗളൂരുവിൽ…
Read Moreചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല; വാട്സ്ആപ്പ് പോളിസിയിൽ മാറ്റം
പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം പോളിസിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ ഡ്രൈവിലെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. പുതിയ നയം വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ബാധകമായിട്ടുണ്ട്. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ് പരിധിയിൽ ഇനിമുതൽ വരും. അടുത്ത വർഷം ആദ്യം മുതൽ, ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പുകൾ ഈ പരിധിയിലേക്കു ചേരും. ഗൂഗിൾ അക്കൗണ്ടുകൾ അവരുടെ ഉപയോക്താക്കൾക്ക് ഗൂഗിൾ…
Read Moreകഷ്ടപ്പെട്ട് അദ്ധ്വാനിച്ച പണം അന്യാധീനപ്പെടുത്തരുതെ; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസിന്‍റെ മുന്നറിയിപ്പ്
ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി അഭ്യര്‍ത്ഥിച്ചു. അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://keralapolice.gov.in/page/announcements
Read Moreസൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി ജവാൻ മരിച്ചു
തിരുവനന്തപുരം: ശ്രീനഗറിൽ സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജവാന് ദാരുണാന്ത്യം. നെയ്യാറ്റിൻകര പെരുങ്കടവിള ഇന്ദ്രജിത്ത്ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ശ്രീനഗറിലെ പട്ടൽ സൈനിക യൂണിറ്റിൽ വച്ച് പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് ബന്ധുക്കളെ ഉദ്യോഗസ്ഥർ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശ്രീനഗറിൽ നിന്നും സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കും. അവിടെ നിന്നും പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികൾ നൽകുകയും തുടർന്ന് പാങ്ങോട് സ്റ്റേഷനിൽ നിന്നും സേനാംഗങ്ങളുടെ അകമ്പടിയോടെ പെരുങ്കടവിളയിലെ…
Read Moreഡ്രൈവറുടെ നിയന്ത്രണം വിട്ട് കാർ തടാകത്തിലേക്ക് വീണു; സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ രക്ഷപെട്ടത് അത്ഭുതകരമായി
ഡ്രൈവറുടെ നിയന്ത്രണം വിട്ട കാർ കായലിലേക്ക് ചാടി. ഹൊസ്‌നഗർ റോഡിൽ തവാരെ തടാകത്തിന് സമീപമാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ നിന്ന് റിപ്പൻപേട്ട വഴി സോണലെയിലേക്ക് പോകുമ്പോൾ ഡ്രൈവർക്ക് കാർ നിയന്ത്രണം വിട്ട് ഹോസ്‌നഗർ റോഡിൽ തവാരെ തടാകത്തിന് സമീപമുള്ള തടാകത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറും രണ്ട് സ്ത്രീകളും ഉൾപ്പെടെ മൂന്ന് പേർ കാറിൽ യാത്ര ചെയ്തിരുന്നത്. ഭാഗ്യവശാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിൽപ്പെട്ടവർക്ക് ഉടൻ സഹായവുമായി നാട്ടുകാർ എത്തിയ പശ്ചാത്തലത്തിലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിൽ റിപ്പൻപേട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
Read Moreവൈറൽ ആയി ബിഗ് ബോസ് ഹൗസിലെ ഗർഭ പരിശോധന
ഹിന്ദി ബിഗ് ബോസ് ഹൗസിൽ നടത്തുയ ഗർഭ പരിശോധന വൈറൽ ആകുന്നു. ബോളിവുഡ് ദമ്പതികളായ അങ്കിതയും വിക്കി ജയിനും മത്സരാർത്ഥികളായി ഷോയിൽ പ്രവേശിച്ചിരുന്നു . അടുത്തിടെ അങ്കിത ഭർത്താവിനോട് എനിക്ക് അത്രെ സുഖം തോന്നുന്നില്ല , വീട്ടിൽ പോകണം എന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിഗ് ബോസ് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി റൂമിലേക്ക് വിളിച് ഗർഭ പരിശോധന നടത്തി . അതേസമയം ഫലം അറിയില്ലെന്നാണ് അങ്കിത വിക്കിയോട് പറയുന്നത് . എന്തായാലും അങ്കിത ഗര്ഭിണിയാണോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ .
Read Moreഎല്ലായിടത്തും ആധാറും പാൻ കാർഡും നൽകുന്നതിന് മുമ്പ് ശ്രദ്ധിക്കുക: മലയാളികൾ ഉൾപ്പെടെ 6 സൈബർ ക്രൈം തട്ടിപ്പുകാർ ബംഗളുരുവിൽ അറസ്റ്റിൽ
ബെംഗളൂരു: നിങ്ങൾ എല്ലായിടത്തും ആധാർ കാർഡോ പാൻ കാർഡോ നൽകാറുണ്ടോ? എങ്കിൽ ഇനി മുതൽ സൂക്ഷിക്കുക! നിങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി നിങ്ങൾ പോലും അറിയാതെ നിങ്ങൾ വഞ്ചിക്കപെടുന്നുണ്ടാകാം. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച ശേഷം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചിരുന്ന ശൃംഖലയാണ് സിറ്റി സൈബർ ക്രൈം പോലീസ് ഈയിടെ തകർത്തത്. നിരപരാധികളുടെ പേരിൽ ബിനാമി ബാങ്ക് അക്കൗണ്ടുകൾ തുറന്ന് സൈബർ ക്രൈം തട്ടിപ്പിന് ഉപയോഗിച്ച കേരളത്തിൽ നിന്നുള്ള അഞ്ച് പേർ ഉൾപ്പെടെ ആകെ…
Read Moreരജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോകവേ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്: കാരണം ഇത്..!!
ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പൊലീസ്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും 1000 രൂപയാണ് പിഴയിട്ടത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. 17കാരനായ യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിഴ ഈടാക്കിയത്.
Read Moreലോകകപ്പ് ഫൈനൽ: ഇന്ത്യൻ ടീമിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥന നടത്തിയ ബെംഗളൂരു ദർഗയിലെ മുസ്ലീം സഹോദരങ്ങൾ; ഹോമം നടത്തി ആർആർ നഗറിലെ പൂജാരി !
ബെംഗളൂരു: നാളെ അഹമ്മദാബാദിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് ഫൈനൽ മത്സരം ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ വിജയത്തിനായി ദർഗയിൽ മുസ്ലീങ്ങൾ പ്രത്യേക പ്രാർത്ഥനകൾ നടത്തി, ഇന്ത്യൻ ടീമിന്റെ വിജയത്തിനായി ബംഗളൂരു രാജരാജേശ്വരി നഗറിലെ നിമിഷംബ ക്ഷേത്രത്തിൽ പൂജാരി ചണ്ഡികാ ഹോമവും നടത്തി. ലോകകപ്പ് ഫൈനലിൽ വിജയിക്കുന്ന ടീം ഇന്ത്യയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും എതിർ ടീമായ ഓസ്‌ട്രേലിയയും കരുത്തരായ ടീമാണ് എന്നത് ഇന്ത്യൻ കായിക പ്രേമികളിൽ അൽപം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതിനാലാകാം ഇന്ത്യ ലോകകപ്പ് വിജയത്തിനായി രാജ്യത്തുടനീളം പ്രത്യേക പൂജകളും ഹോമ ഹവനങ്ങളും ഇന്ത്യക്കാർ…
Read More