സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി ജവാൻ മരിച്ചു

തിരുവനന്തപുരം: ശ്രീന​ഗറിൽ സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജവാന് ദാരുണാന്ത്യം.

നെയ്യാറ്റിൻകര പെരുങ്കടവിള ഇന്ദ്രജിത്ത്ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്.

ശ്രീനഗറിലെ പട്ടൽ സൈനിക യൂണിറ്റിൽ വച്ച് പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃ​ദയാഘാതമുണ്ടായത്.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് ബന്ധുക്കളെ ഉദ്യോ​ഗസ്ഥർ അറിയിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശ്രീനഗറിൽ നിന്നും സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കും.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

അവിടെ നിന്നും പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികൾ നൽകുകയും തുടർന്ന് പാങ്ങോട് സ്റ്റേഷനിൽ നിന്നും സേനാംഗങ്ങളുടെ അകമ്പടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിൻ്റെ വസതിയിൽ കൊണ്ടുവരും.

തുടർന്ന് വീട്ടുകാരുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം സൈനികരുടെ ഗാർഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്കരിക്കും.

ശിവകുമാർ- ശ്രീജയ ദമ്പതികളുടെ മകനാണ്. അജന്ത ആണ് ഭാര്യ. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts