ബെംഗളൂരു: വിനോദയാത്രയ്ക്കായി റാണിപുരത്തെത്തിയ മൈസൂരു ഭാഭ ആറ്റോമിക റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ബസ് പനത്തടിക്കു സമീപം വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു. ഡ്രൈവറുള്‍പ്പെടെ 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്ത് ഉടന്‍ തന്നെ പൂടംകല്ല് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read MoreTag: Bus Accident
ബസിടിച്ച് ഒരാൾ മരിച്ചു
ബെംഗളൂരു: മണ്ഡ്യ കെആർ പേട്ട് ടൗണിൽ ടിബി സർക്കിളിന് സമീപം ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. കെആർ പേട്ടയിലെ പുര വില്ലേജിൽ ലോകേഷ് (35) ആണ് മരിച്ചത്. ബ്രേക്ക് തകരാറിലായതിനാൽ ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായും ഇത് തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കിയതായും പോലീസ് പറഞ്ഞു, ടിബിക്ക് സമീപം കനക ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്ര കണ്ട് റോഡരികിൽ നിന്നിരുന്ന പുര ഗ്രാമത്തിലെ ലോകേഷിനെയും രാമഗൗഡയെയും കെഎസ്ആർടിസി ബസ് ഇടിച്ചു. തുടർന്ന് ഇരുവരെയും താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലോകേഷ് മരിച്ചു.…
Read Moreതാമരശ്ശേരി ചുരത്തിൽ കർണാടക ആർടിസി അപകടത്തിൽ പെട്ടു
ബെംഗളൂരു: കോഴിക്കോട് താമരശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് അപകടത്തില്‍പ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തി തകര്‍ത്ത് ബസ് മുന്നോട്ട് നീങ്ങിയാണ് അപകടം ഉണ്ടായത്. ചുരത്തിന്റെ ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബസ് സംരക്ഷണ ഭിത്തിയില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരുക്കുകൾ ഇല്ല.
Read Moreബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞു, 22 പേർക്ക് പരിക്ക്
ബെംഗളൂരു: മഹാദേശ്വര ഹിൽസിൽനിന്ന് മടങ്ങിയ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മലയടുക്കിലേക്ക് മറിഞ്ഞ് 22 യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ദീപാവലി ആഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപെട്ടത്. ചാമരാജ് നഗർ ഹാനൂർ തലബെട്ടയിലാണ് അപകടം. ആർക്കും ജീവാപായമില്ല. മഹാദേശ്വര ഹിൽസിൽ നിന്ന് ബസ് ചുരമിറങ്ങവെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മലയിടുക്കിലേക്ക് പതിച്ച ബസ് മരത്തിലിടിച്ചാണ് നിന്നത്. യാത്രക്കാരിൽ രണ്ടുപേരുടെ ഒഴികെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കൊല്ലഗലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Read Moreസ്കൂട്ടർ യാത്രികയും മകളും കുഴിയിൽ വീണു. ഒഴിവായത് വൻ അപകടം
ബംഗളൂരു: റോഡിലെ കുഴിയിൽ വീണ ബംഗളൂരു സ്വദേശിയായ 50കാരിക്കും മകൾക്കും ഗുരുതരമായി പരിക്ക്. യുവതി കുഴി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ഗോപാലപുരയിലെ സുജാത ടാക്കീസിനു സമീപം അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇരുവരുടെയും സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയും വാഹനത്തിൽ നിന്ന് റോഡിലെ കുഴിയിലേക്ക് തെറിച്ചുവീഴ്ത്തുകയായിരുന്നു അമ്മയും മകളും പോലീസിൽ ഫയൽ ചെയ്ത എഫ്ഐആറിൽ ബസ് ഡ്രൈവറെ കുറ്റപ്പെടുത്തിയെങ്കിക്കും, ഒരു ടിവി ചാനലിനോട് സംസാരിക്കവെ മകൾ റോഡിലെ കുഴിയാണ് അപകടത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. കുഴിവെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികളും പറഞ്ഞു.
Read Moreകോട്ടയത്ത് നിന്ന് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് അപകടത്തിൽ പെട്ടു
ബെംഗളൂരു: കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ല. ഗുണ്ടൽപേട്ടിന് സമീപം നഞ്ചൻഗുഡിൽ ആണ് അപകടം നടന്നത്. മുൻപിൽ ഉണ്ടായിരുന്ന ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. ലോറി മുന്നറിയിപ്പ് ഇല്ലാതെ ബ്രേക്ക് ഇട്ടതാണ് അപകട കാരണം. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.
Read Moreബസുമായി കൂട്ടിയിടിച്ച് ക്യാബ് ഡ്രൈവർ ആയി പാർടൈം ജോലി നോക്കിയിരുന്ന നിയമവിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: യെലഹങ്ക എയർഫോഴ്സ് ബേസിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കാമ്പസിനു സമീപം ബസുമായി കൂട്ടിയിടിച്ച് പാർട്ട് ടൈം ക്യാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന 24 കാരനായ അവസാന വർഷ നിയമ വിദ്യാർത്ഥി . ബല്ലാരി റോഡ്, വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ കല്യ ഗ്രാമവാസിയായ ലോഹിത് പ്രസാദ് ആണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, ലോഹിത് തന്റെ പിതാവിന്റെ മാരുതി സ്വിഫ്റ്റ് ഡിസയർ ഓടിച്ച് നഗരത്തിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബിഎസ്എഫ് കാമ്പസിനു…
Read Moreബസുകൾ കൂട്ടിയിടിച്ച് അപകടം, 40 പേർക്ക് പരിക്ക്
ബെംഗളൂരു: ശിവമൊഗയിൽ 2 ബസുകൾ കൂട്ടിയിച്ച് അപകടമുണ്ടായി. ഡ്രൈവർ ഉൾപ്പെടെ 40 ഓളം പേർക്ക് പരിക്കേറ്റു. സൃഗേരിയിൽ നിന്ന് ശിവമൊഗയിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസ് മറ്റൊരു സ്വകാര്യ ബസുമായി ലക്കിനക്കൊപ്പയിൽ നേരെക്കു നേർ ഇടിച്ചാണ് അപകടം ഉണ്ടായത്. സാരമായ പരിക്കുകൾ ആർക്കും ഇല്ലെന്നാണ് പുറത്ത് വന്ന വിവരം.
Read Moreകോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വന്ന ബസ് അപകടത്തിൽ പെട്ടു
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ തോൽപെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടു. വാഹനം റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കണ്ടക്ടർക്കും ചില യാത്രക്കാർക്കും നിസ്സാര പരിക്കുകളുണ്ട്. വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മറ്റൊരു ബസ് എത്തിച്ചതാണ് പിന്നീട് യാത്ര തുടർന്നത്. ഈ വഴിയിലുള്ള പാലത്തിലേക്ക് കയറുന്ന സമയം ഡ്രൈവർ പാലം കാണാതെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് മൂലം വാഹനം നിരങ്ങി സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. രാത്രി ഒന്നേകാലിന് ആക്സിഡന്റ് ആയ വാഹനത്തിലെ യാത്രക്കാർക്ക് സഞ്ചരിക്കുവാൻ ബദൽ മാർഗങ്ങൾ ഒരുക്കുവാൻ കാലതാമസം നേരിട്ടതിനെ തുടർന്ന്…
Read Moreസ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി
ബെംഗളൂരു: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡ് അരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി. ആളപായങ്ങൾ ഒന്നും ഇല്ല. ബസ് പാർക്ക് ചെയ്യാൻ കൊണ്ട് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ വീടിന്റെ മുൻവശത്തെ ഗേറ്റും ബസ്സിന്റെ മുൻവശവും പൂർണമായും തകർന്നു. അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിട്ടാണ് ബസ് ഓടിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
Read More