സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

ബെംഗളൂരു: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  റോഡ്  അരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി. ആളപായങ്ങൾ ഒന്നും ഇല്ല.

ബസ് പാർക്ക് ചെയ്യാൻ കൊണ്ട് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ വീടിന്റെ മുൻവശത്തെ ഗേറ്റും ബസ്സിന്റെ മുൻവശവും പൂർണമായും തകർന്നു.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിട്ടാണ് ബസ് ഓടിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts