ബെംഗളൂരു: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡ് അരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി. ആളപായങ്ങൾ ഒന്നും ഇല്ല. ബസ് പാർക്ക് ചെയ്യാൻ കൊണ്ട് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ വീടിന്റെ മുൻവശത്തെ ഗേറ്റും ബസ്സിന്റെ മുൻവശവും പൂർണമായും തകർന്നു. അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിട്ടാണ് ബസ് ഓടിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
Read MoreTag: Bus Accident
കലബുറഗി ബസ് അപകടം; ഏഴ് പേർ മരിച്ചു, മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ബെംഗളൂരു : ഗോവയിൽ അവധി കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന ബസ് അപകടത്തിൽപ്പെടുകയും തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കലബുറഗി ജില്ലയിലെ കമലാപൂരിന് സമീപം ടെമ്പോയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും അവരെ കലബുറഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച ഒരു ബന്ധുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സെക്കന്തരാബാദിൽ നിന്നുള്ള ഒരു സംഘം ആളുകൾ ഗോവയിൽ വിനോദസഞ്ചാരത്തിനായി പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. ഗോവയിൽ…
Read Moreകെങ്കേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 29 യാത്രക്കാർക്ക് പരിക്ക്
ബെംഗളൂരു: കെങ്കേരിയിലെ മൈസൂരു റോഡിൽ വെച്ച് ഞായറാഴ്ച രാത്രി ഉണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ 29 പേർക്ക് പരിക്കേറ്റതായി പശ്ചിമ ബെംഗളൂരു ഡിസിപി ഡോ.സഞ്ജീവ് പാട്ടീൽ അറിയിച്ചു. ഇതിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റട്ടുണ്ട്. 25 പേർക്ക് നിസാര പരിക്കുകളുമാണ് ഉള്ളത്. 45 യാത്രക്കാരുമായി മടിക്കേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. Karnataka | 25 people received minor injuries and 4 were seriously injured after a KSRTC bus met with an accident last night…
Read Moreഇന്നലെ ഫ്‌ളാഗ്‌ഓഫ് ചെയ്ത സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ് സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കല്ലമ്ബലത്തിന് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. ബസ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പിലാണുള്ളത്.
Read Moreബിഎംടിസി ബസ് ഇടിച്ച് ആന ചരിഞ്ഞു
ബെംഗളൂരു: വെള്ളിയാഴ്ച രാത്രി ദേവിക റാണി റോറിച്ച് എസ്റ്റേറ്റിന് സമീപം കനകപുര റോഡിൽ (എൻഎച്ച് 209) ബിഎംടിസി ബസിൽ ഇടിച്ച് 20 വയസ്സ് പ്രായമുള്ള ആന ചരിഞ്ഞു. ബന്നാർഘട്ട നാഷണൽ പാർക്കിനെയും സാവനദുർഗയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം നടന്നത്. ശനിയാഴ്ച രാവിലെയാണ് അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ പാച്ചിഡെമിനെ മരിച്ച നിലയിൽ ആനയെ കണ്ടെത്തിയത്. മജസ്റ്റിക് ബസ് ഡിപ്പോയിലേക്ക് പോവുകയായിരുന്ന ബസിൽ (നമ്പർ 213 എച്ച്) 12 യാത്രക്കാരണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ നാഗേന്ദ്രയുടെ കാലിന് പരിക്കെറ്റുണ്ട് എന്നാൽ യാത്രക്കാർ…
Read Moreസ്വകാര്യ ബസ് നിയന്ത്രണംവിട്ട് മേൽപ്പാതയിൽനിന്ന് താഴേക്കുപതിച്ച് രണ്ടുപേർ മരിച്ചു.
ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മേൽപ്പാതയിൽനിന്ന് താഴേക്കുവീണ് വൻ അപകടം. പുലർച്ചെ നാലുമണിയോടെ ഹവേരിയിൽ വെച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ബെംഗളൂരുവിൽ നിന്നും ഗോഖഖിലേക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവർ ബെലഗാവി സ്വദേശിയായ ശിവരാജ് (37), യാത്രക്കാരിയായ ധാർവാഡ് സ്വദേശിനി സുജാത കമതാർ (35) എന്നിവരാണ് മരിച്ചത്. യാത്രക്കാരായ 30 പേർക്ക് പരിക്കേട്ടിരുന്നു തുടർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മേൽപ്പാലത്തിൽനിന്ന് 40 അടിയോളം താഴ്ചയിലേക്കാണ് ബസ് വീണത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീട് ഹവേരിയിൽനിന്ന് പോലീസും അഗ്നിരക്ഷാസംഘവുമെത്തി…
Read Moreകേരള ആർടിസി ബസ് ടയർ പൊട്ടിയ ലോറിയിലിടിച്ചു ; രണ്ട് പേർക്ക് പരുക്ക്
മൈസൂരു : കേരള ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കേരള ആർടിസിയുടെ മൂന്നാർ – ബെംഗളൂരു ഡീലക്സ് ബസ്സാണ് അപകടത്തിൽ പെട്ടത്. മൈസുരുവിന് സമീപം ടയർ പൊട്ടിയ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്, അപകടത്തിൽ രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർമാരായ സുബ്രമണ്യൻ, പ്രഭാകർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിനെ 3 .30 യോടെ വണ്ടിപാളയത്തിൽ വെച്ചായിരുന്നു അപകടം. ടയർ പൊട്ടിയ ലോറി തെന്നി മാറി വന്നതോടെ പിന്നിൽ വന്ന ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു. മറ്റ് യാത്രക്കാരെ പിന്നാലെ…
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് തിരിച്ച ബസ് അപകടത്തിൽ പെട്ടു
ബെംഗളൂരു: ഇന്നലെ രാത്രി നഗരത്തിൽ നിന്നും ഇടുക്കി കുമിളിയിലേക്ക് പുറപ്പെട്ട ഗ്രീൻ ലൈൻ ട്രാവൽസിന്റെ ബസ് ഇന്ന് വെളുപ്പിനെ 3 മണിയോടെ തമിഴ്‌നാട്ടിലെ നാമക്കലിന് സമീപം അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് സാരമായ പരിക്കുകളില്ല. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം. നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള മരത്തിലിടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. ഏകദേശം 35 ഓളം യാത്രക്കാരായിരുന്നു ബസ്സിൽ ഇണ്ടായിരുന്നത്.
Read More