ബെംഗളൂരു: കണ്ണൂര്‍- ബെംഗളൂരു ഇടനാഴിയ്ക്ക് അനുമതി ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് ഇരു സംസ്ഥാനങ്ങളും. കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാൻ ആണ് തത്വത്തിൽ അനുമതി ലഭിച്ചിരിക്കുന്നത്.
കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്നരായപട്ടണയിൽ നിന്നു തുടങ്ങി ഹോൾനരസിപ്പുര – അർക്കൽഗുഡ് – ഷാനിവരസന്തെ – സോമവാർപേട്ട – മഡാപുര – മടിക്കേരി – മൂർനാട്– വീരാജ്പേട്ട വഴി കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിനു സമീപം അവസാനിക്കുന്ന റോഡാണു ദേശീയപാതയായി ഉയർത്താൻ തീരുമാനമായത്.
183 കിലോമീറ്ററാണ് പാതയുടെ നീളം. 1600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്
കൊടഗിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനം ചെയ്യുന്നതിനാൽ മൈസൂരു–കൊടകു എംപി ആയ പ്രതാപ് സിംഹയും വീരാജ്പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യയും മുൻകയ്യെടുത്താണു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പാതയ്ക്ക് അനുമതി വാങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.