ബെംഗളൂരു: കർണാടകയിൽ പാൽ ടാങ്കർ അടക്കം മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് 4 കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പാൽ ടാങ്കർ, കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്, ഒരു ടെമ്പോ ട്രാവലർ തുടങ്ങിയവയാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ഹസൻ ജില്ലയിൽ അപകടമുണ്ടായത്. മരിച്ച എല്ലാവരും ട്രാവലറിൽ സഞ്ചരിച്ചിരുന്നവരാണ്. ടെമ്പോ ട്രാവലർ ബസിനും ടാങ്കറിനും ഇടയിൽ പെടുകയായിരുന്നു. ഹസൻ എസ് പി ഹരിറാം ശങ്കർ സംഭവസ്ഥലം സന്ദർശിച്ചു. തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read MoreTag: BREAKING NEWS
ഹൃദയാഘാതം;ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു
ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്. തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ് അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്,…
Read Moreനുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം; സുപ്രീം കോടതി
ദില്ലി: നബി വിരുദ്ധ പരാമർശത്തിൽ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നുപൂർ ശർമ്മ എന്നും രാജ്യത്തുണ്ടായ അനിഷ്ട സംവങ്ങൾക്ക് കാരണവും നൂപുർ ശര്മയെന്ന് കോടതി. പരാമർശം പിൻവലിക്കാൻ വൈകിയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ദ് ആണ് വിധി പ്രസ്ഥാവിച്ചത്. പാര്‍ട്ടി വക്താവ് എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ലെന്നും ഉദയ്പൂരിൽ തയ്യൽക്കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് നുപൂറിന്റെ പൊട്ടിത്തെറിയാണ് ഉത്തരവാദിയെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു
Read Moreമാസ്ക്, വീണ്ടും കർശനമാക്കി കേരളം
തിരുവനന്തപുരം : കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വീണ്ടും പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. 2,994 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ്…
Read Moreകർണാടകയിൽ ഭൂകമ്പം
ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വ്യാഴാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
Read Moreരാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ…
Read Moreചരിത്രവിധിയുമായി സുപ്രീം കോടതി: രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിച്ചു
ദില്ലി: രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ച് സുപ്രീംകോടതി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുത് തെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിലവിൽ ജയിലിലുള്ളർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര്‍ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
Read Moreയുക്രൈനിൽ കർണാടക വിദ്യാർത്ഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു.
യുക്രൈനിലെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയായ നവീൻ ശർഖരപ്പ ജ്ഞാനഗൗഡർ (22) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍ നവീന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. With profound sorrow we confirm that an Indian student lost his life in shelling in…
Read Moreമലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.
ബെംഗളൂരു: നാട്ടില്‍നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് (23) ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചു. പുലര്‍ച്ചെ 5.50ന് തീവണ്ടി കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പാളത്തില്‍ വീണത്. അവിടെ വെച്ചുതന്നെ യുവാവ് മരിച്ചു. ദമാം കെഎംസിസി നേതാവാണ് പിതാവ് മാതാവ് മറിയം, ഉനൈസ്,സീനത്ത്,രഹന എന്നിവര്‍ സഹോദരങ്ങളാണ്. ബെംഗളൂരു കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ബൈപ്പനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമന്‍…
Read Moreപുതുവത്സരാഘോഷത്തിനുള്ള 80 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി.
ബെംഗളൂരു: സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി) 80 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും രണ്ട് നൈജീരിയക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയ മയക്കുമരുന്നുകളിൽ എംഡിഎംഎ ഗുളികകൾ, കൊക്കെയ്ൻ, ഹാഷിഷ് എന്നിവ ഉൾപ്പെടുന്നു. ന്യൂ ഇയർ പാർട്ടിക്ക് ഉപയോഗിക്കാനായിരുന്നു മയക്കുമരുന്നെന്നാണ് റിപ്പോർട്ട്. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സിസിബിയുടെ നാർക്കോട്ടിക് വിഭാഗമാണ് റെയ്ഡ് നടത്തിയത്. രണ്ട് പ്രതികളും കോളേജ് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. മുംബൈയിൽ നിന്നാണ് പ്രതികൾ നിരോധിത വസ്തുക്കൾ കൊണ്ടുവന്നതെന്ന് ബെംഗളൂരു പോലീസ് പറയുന്നത്. പ്രതികൾ ബംഗളൂരു…
Read More