ബെംഗളൂരു: യശ്വന്തപുര റെയിൽവേ സ്റ്റേഷനെയും ബയ്യപ്പനഹള്ളി ടെർമിനലിനെയും ബന്ധിപ്പിക്കുന്ന ബിഎംടിസി ഫീഡർ ബസ് സർവീസ് 26 ന് ആരംഭിക്കും. റൂട്ട് നമ്പർ 300 ആർ ബസ് യശ്വന്തപുര ബസ് ടെർമിനൽ, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ,ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ, മാരുതി സേവ നഗർ വഴി ബയ്യപ്പനഹള്ളി ടെർമിനലിലെത്തും.
Read MoreTag: BMTC
ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍; പ്രതിഷേധം ശക്തം
ബെംഗളൂരു: ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റുഫോമുകളില്‍ പ്രതിഷേധമുയർന്നു. ഹിന്ദി ഭാഷാ ബോർഡിനു പിന്നില്‍ ആരാണെന്ന് ചോദിച്ചാണ് ബഹളം. ബി.എം.ടി.സിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവർ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എക്സ്’ അക്കൗണ്ടില്‍ വൈറലായ വിഡിയോ ഇതിനകം ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പ് നിലനില്‍ക്കുന്നുണ്ട്. ബി.എം.ടി.സിയില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ രോഷവുമായി ഒരു വിഭാഗം യാത്രക്കാർ നേരിട്ടും രംഗത്തെത്തി.
Read Moreഓടിക്കൊണ്ടിരിക്കുന്ന ബസ് കത്തി നശിച്ചു; ഡ്രൈവറുടെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
ബെംഗളൂരു: എംജി റോഡില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയ ഡ്രൈവർ ഉടൻ തന്നെ ബസ് ഒഴിപ്പിച്ചു. തീപിടിത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബിഎംടിസി അറിയിച്ചു. കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് കത്തി നശിച്ചത്. രാവിലെ ഒമ്പത് മണിയോടെ അനില്‍ കുംബ്ലെ സർക്കിളിലാണ് സംഭവം നടന്നത്. ഡ്രൈവർ ഇഗ്നീഷ്യൻ ഓണാക്കിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതെന്ന് ബിഎംടിസി വൃത്തങ്ങള്‍ പറഞ്ഞു. എഞ്ചിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും അവർ പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന…
Read Moreബി.എം.ടി.സി. ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു
ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ചേതൻ (35) ആണ് മരിച്ചത്. കാമാക്ഷിപാളയത്തായിരുന്നു സംഭവം. യുവാവ് പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Read Moreബിഎംടിസി ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയാക്കും; ബിഎംടിസി
ബെംഗളൂരു: ജോലിക്കിടെ മരിക്കുന്ന ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയായി ഉയർത്തുമെന്ന് ബിഎംടിസി. നിലവിൽ 30 ലക്ഷം രൂപയാണ് നൽകുന്നത്. കഴിഞ്ഞ വർഷം കർണാടക ആർടിസി ജീവനക്കാർക്കുള്ള അപകട മരണ ഇൻഷുറൻസ് ഒരു കോടി രൂപയായി ഉയർത്തിയിരുന്നു. ഗ്രൂപ്പ് ഇൻഷുറൻസ് 3 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷമാക്കി ബിഎംടിസി നേരത്തെ ഉയർത്തിയിരുന്നു.
Read Moreനാല് പുതിയ റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ്
ബെംഗളൂരു : യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നഗരത്തിൽ നാലു പുതിയറൂട്ടുകളിൽ കൂടി സർവീസ് നടത്താൻ ഒരുങ്ങി ബി.എം.ടി.സി. ഹെബ്ബാൾ- തുബഗരെ, ശിവാജിനഗർ- ഹെസരഘട്ടെ, യെലഹങ്ക- ഹെസരഘട്ട, വിജയനഗർ- ഇലക്‌ട്രോണിക് സിറ്റി തുടങ്ങിയവയാണ് പുതിയ റൂട്ടുകൾ. ഹെബ്ബാൾ- തുബഗരെ ( റൂട്ട് നമ്പർ 285 എം.എൻ.) റൂട്ടിൽ ദിവസവും അഞ്ചു സർവീസുകളാണുണ്ടാകുക. രാജനകുണ്ഡെ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലൂടെയായിരിക്കും സർവീസ്. ശിവാജിനഗർ- ഹെസരഘട്ട (267) റൂട്ടിൽ അഞ്ചു ബസുകൾ സർവീസ് നടത്തും. മേക്രി സർക്കിൾ, ബെൽ സർക്കിൾ, എം.എസ്. പാളയ, വീരസാഗര, ബൈലക്കരെ വഴിയാണ് സർവീസ്. യെലഹങ്ക- ഹെസഘട്ട…
Read Moreബിഎംടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു: കെങ്കേരിയിലെ കോളേജിലേക്ക് പോകുകയായിരുന്ന ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനി ബിഎംടിസി ബസ് ഇടിച്ച് മരിച്ചു . മല്ലേശ്വരം ട്രാഫിക് പോലീസ് പരിധിയിലെ ദേവയ്യ പാർക്കിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. മല്ലേശ്വരം സ്വദേശിനി കുസുമിതയാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബിഎംടിസി ബൈക്ക് പിന്നിൽ വന്ന് ഇടിച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. പിന്നിൽ വന്നിടിച്ച ശേഷം ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. മൃതദേഹം കെസി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.…
Read Moreബിഎംടിസി സർവീസ് പുതിയ 3 റൂട്ടുകളിലേക്ക് കൂടി
ബെംഗളൂരു: ബിഎംടിസി മൂന്നു പുതിയ റൂട്ടുകളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. *റൂട്ട് നമ്പർ 377 ബിഡദി ബസ് സ്റ്റേഷൻ- ഹാരോഹള്ളി ബസ് സ്റ്റേഷൻ ( ബൈരമംഗല ക്രോസ്,അബാനകുപ്പെ,കാഞ്ചഗാരനഹള്ളി വഴി) *328 എച്ച് എഫ് വർത്തൂർ കൊടി ബുഡിഗരെ ക്രോസ് ( വൈറ്റ് ഫീൽഡ് പോസ്റ്റ് ഓഫീസ്,സീഗേഹള്ളി വഴി ) * 60 ഇ /8 ബ്രിന്ദാവന നഗർ -കുവേമ്പു നഗർ ( ചാമരാജ് നഗർ, ജയനഗർ ഫോർത്ത് ബ്ലോക്ക് വഴി)
Read Moreബി.എം.ടി.സി. ബസിടിച്ച് അപകടത്തിൽ രണ്ടുമരണം
ബെംഗളൂരു : വ്യത്യസ്ത അപകടങ്ങളിൽ ബി.എം.ടി.സി. ബസ്സടിച്ച് രണ്ടുമരണം. അരക്കെരെയിലും ഗോവിന്ദരാജ നഗരത്തിലുമാണ് അപകടങ്ങളുണ്ടായത്. അരക്കരെയിൽ ബി.എം.ടി.സി. ബസ് റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ഇടിക്കുകയായിരുന്നു. പ്രദേശവാസികൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹുളിമാവ് സ്വദേശി വീണ (27) ആണ് അപകടത്തിൽ മരിച്ചത് . ഗോവിന്ദരാജ നഗരത്തിൽ ബസ് സ്‌കൂട്ടറിലിറങ്ങിയതിനെ തുടർന്ന് സ്‌കൂട്ടർയാത്രികനായ കുമാർ (45) ആണ് മരിച്ചത്. അന്നപൂർണ നഗർ സ്വദേശിയായ ഇദ്ദേഹം പൂവാങ്ങാൻ കെ.ആർ. മാർക്കറ്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടറിന് പിറകിൽ ബസ്സടിച്ചത്. റോഡിലേക്ക് തലയടിച്ചുവീണ കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു…
Read Moreവ്യാജ ഒപ്പിട്ട് കരാർ നൽകി; ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ബെംഗളൂരു : വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് കരാർ നൽകിയ സംഭവത്തിൽ ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാണിജ്യവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശ്രീറാം മുൽക്കാവാനയെയാണ് ബി.എം.ടി.സി.യുടെ പരാതിയെത്തുടർന്ന് വിത്സൻഗാർഡൻ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ പങ്കെടുത്തതായി കണ്ടെത്തിയ മറ്റ് ആറ് ഉദ്യോഗസ്ഥരുടെ ബി.എം.ടി.സി. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗെഡ്ഡി പറഞ്ഞു. 2022 മാർച്ച് മുതൽ സംഘം തട്ടിപ്പ് നടത്തിവന്നതായാണ് കണ്ടെത്തൽ. ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും ബി.എം.ടി.സി. ഓഫീസുകളിലേക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനും വിവിധ കമ്പനികൾക്ക്…
Read More