ബെംഗളൂരു: മെട്രോ രണ്ടാം ഘട്ടത്തിനായുള്ള പുതുക്കിയ 2024 ഡിസംബറിലെ സമയപരിധി പാലിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മത്സരിക്കുമ്പോഴും, ഔട്ടർ റിംഗ് റോഡ് ലൈനിനോട് ചേർന്നുള്ള ഒരു വിഭാഗം താമസക്കാർ കെട്ടിടനിർമാണത്തിൽ നിന്നുള്ള ശബ്ദം തങ്ങളുടെ ഉറക്കം കെടുത്തുന്നതായി പരാതിപ്പെടുകയും രാത്രി 10 മണിക്കകം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഏജൻസിയോട് ആവശ്യപ്പെടുകയും ചെയ്തു. 18.2 കിലോമീറ്റർ ഓ.ആർ.ആർ ലൈൻ (ഘട്ടം 2A) കെ.ആർ പുരം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ലൈൻ വരെ 13 സ്റ്റേഷനുകളാണ് നിർമാണ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളുന്നത്. നിലവിൽ…
Read MoreTag: bmrcl
ബിഎംആർസിഎല്ലിൽ യോഗ്യതയില്ലാത്ത, എച്ച്ആർ ജീവനക്കാരെ നിയമിച്ചതായി ആരോപണം
ബെംഗളൂരു: ബിഎംആർസിഎൽ എച്ച്ആർ വിഭാഗത്തിൽ യോഗ്യതയും പരിചയവുമില്ലാതെ നിരവധി ജീവനക്കാരെ നിയമിച്ചതായി നമ്മ മെട്രോ മുൻ ജീവനക്കാർ ആരോപിക്കുന്നു. “പല എച്ച്ആർ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത് കൃത്യമായ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ പാലിക്കാതെയും അഭിമുഖങ്ങൾ നടത്താതെയുമാണ്. മെട്രോയുടെ കേഡർ, റിക്രൂട്ട്‌മെന്റ് നിയമങ്ങൾ അനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം അല്ലെങ്കിൽ എംബിഎ (എച്ച്ആർ), എംഎസ്ഡബ്ല്യു (എച്ച്ആർ), കൂടാതെ സർക്കാരിലോ പൊതുമേഖലാ സ്ഥാപനത്തിലോ പ്രസക്തമായ വർഷങ്ങളിലെ എച്ച്ആർ അനുഭവം ഉണ്ടായിരിക്കണം, ”വിസിൽബ്ലോവർ ബിഎംആർസിഎല്ലിന് നൽകിയ പരാതിയിൽ പറഞ്ഞു.
Read Moreഫേസ്-2A മെട്രോ നിർമാണം; 577 മരങ്ങൾ മുറിക്കാൻ ഹൈക്കോടതി അനുമതി
ബെംഗളൂരു: മെട്രോ പദ്ധതിയുടെ ഫേസ്-2 എയുടെ നിർമാണത്തിനായി വിവിധ ഭാഗങ്ങളിലായി 577 മരങ്ങൾ മുറിക്കാനും 212 മരങ്ങൾ മാറ്റി സ്ഥാപിക്കാനും 833 മരങ്ങളിൽ 44 എണ്ണം നിലനിർത്താനും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) കർണാടക ഹൈക്കോടതി വ്യാഴാഴ്ച അനുമതി നൽകി. 577 മരങ്ങൾ മുറിക്കാൻ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ജഡ്ജിമാർ വിദഗ്ധരല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ടിഇസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരം മുറിക്കാൻ അനുമതി തേടി ബിഎംആർസിഎൽ നൽകിയ അപേക്ഷ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ…
Read Moreനമ്മ മെട്രോ; കന്റോൺമെന്റിനും പോട്ടറി ടൗണിനുമിടയിൽ ടിബിഎം ഊർജ ടണലിങ് ആരംഭിക്കുന്നു
ബെംഗളൂരു : മെട്രോയുടെ ടണൽ ബോറിംഗ് മെഷീൻ (ടിബിഎം) ഊർജ ബുധനാഴ്ച മുതൽ കന്റോൺമെന്റിനും പോട്ടറി ടൗൺ സ്റ്റേഷനുകൾക്കുമിടയിൽ 907 മീറ്റർ ദൂരത്തിൽ തുരങ്കം സ്ഥാപിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ അറിയിച്ചു. “2020 ഓഗസ്റ്റ് 20 ന് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ഊർജ ആദ്യത്തെ ടണൽ റിംഗ് സ്ഥാപിക്കാൻ തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടുള്ള ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിലും ബെംഗളൂരുവിലെ ഏറ്റവും പഴയ വാസസ്ഥലങ്ങൾക്ക് താഴെയും ശിവാജിനഗർ സ്റ്റേഷൻ വരെ വിജയകരമായി തുരങ്കം സ്ഥാപിച്ചു. ടിബിഎം ഉപയോഗിച്ചുള്ള ടണലിംഗ് ഏറ്റവും നൂതനമായ…
Read Moreബെംഗളൂരു മെട്രോ ലൈൻ; പച്ചപ്പ് നഷ്‌ടമായതിൽ എതിർപ്പുകളുടെ പ്രവാഹം
ബെംഗളൂരു; കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന ഒആർആർ-എയർപോർട്ട് നമ്മ മെട്രോ പദ്ധതിയുടെ അലൈൻമെന്റിനൊപ്പം നാലായിരത്തോളം മരങ്ങൾ നഷ്‌ടപ്പെട്ടതിൽ പൗരന്മാരിൽ നിന്ന് 500 ഓളം എതിർപ്പുകളും നിർദ്ദേശങ്ങളും അധികൃതർക്ക് ലഭിച്ചു. നമ്മ മെട്രോയുടെ II എ, ബി ഘട്ടങ്ങൾക്ക് കീഴിൽ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) 55 കിലോമീറ്റർ ശൃംഖല നിർമ്മികാണാന് നിർദ്ദേശിച്ചിട്ടുള്ളത്. സിൽക്ക് ബോർഡിൽ നിന്ന് ആരംഭിച്ച് കെ.ആർ. പുരം, നാഗവാര, ഹെബ്ബാൾ വിമാനത്താവളത്തിലേക്ക് ഉള്ള അലൈൻമെന്റിൽ നിന്ന് മരങ്ങൾ നീക്കുന്നതിന് ബാച്ചുകളായി പൊതു അറിയിപ്പ് നൽകികഴിഞ്ഞു. . പല…
Read Moreഒരേ സമയം മെട്രോയിലും ബസിലും ഉപയോഗിക്കാം; നാഷ്ണൽ മൊബിലിറ്റി കാർഡ് 21 ന് പുറത്തിറക്കും
ബെംഗളുരു; ഒരേ സമയം മെട്രോയിലും ബസിലും ഉപയോഗിക്കാവുന്ന (എൻ സി എംസി) നാഷ്ണൽ മൊബിലിറ്റി കാർഡ് 21 ന് പുറത്തിറക്കും. ബിഎംആർസിഎൽ ആണ് നാഷ്ണൽ മൊബിലിറ്റി കാർഡ് പുറത്തിറക്കുന്നത്. ഇത്തരത്തിൽ കാൽ ലക്ഷം കാർഡുകൾക്കായുള്ള ഓർഡർ നൽകി കഴിഞ്ഞു. ഏറെ ജനപ്രിയമായ നമ്മ മെട്രോ ആരംഭിച്ചിട്ട് 10 വർഷം ആകുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. കൂടാതെ നാഷ്ണൽ മൊബിലിറ്റി കാർഡ് മെട്രോ യാത്ര, ബസ് യാത്ര , റീട്ടെയിൽ ഷോപ്പിങ്, പാർക്കിംങ് ഫീസ് എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. റുപെ ഡെബിറ്റ്…
Read Moreഎല്ലാ സീറ്റുകളിലും ഇരിക്കരുതെന്ന നിയന്ത്രണങ്ങൾ നീക്കിയിട്ടും സ്റ്റിക്കറുകൾ നീക്കാത്തത് മെട്രോ യാത്രികരിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നു.
ബെംഗളൂരു: കർണാടകയിൽ അൺലോക്ക് 3.0 പ്രഖ്യാപിച്ച ജൂലൈ 5 മുതൽ മെട്രോ ട്രെയിനുകളിൽ 100% സീറ്റുകൾ യാത്രക്കാർക്ക് അനുവദിച്ചിട്ടും, എല്ലാ ട്രെയിനുകളിലും സീറ്റിംഗിനെ വിലക്കുന്ന സ്റ്റിക്കറുകളുടെ തുടർച്ചയായ സാന്നിധ്യം നിരവധി യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. സ്റ്റിക്കറുകൾ ഒട്ടിച്ച സീറ്റുകളിൽ ആളുകൾ ബാഗുകൾ വെച്ച് ഇരിക്കുമ്പോൾ മറ്റൊരു കൂട്ടർ സീറ്റുകൾ കൈവശപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. ആറ് കോച്ചുകളുള്ള ട്രെയിനിൽ 300 യാത്രക്കാർക്ക് ഇരിക്കാനാകും, എന്നാൽ കോവിഡ് -19 രണ്ടാം തരംഗത്തിന് ശേഷം ജൂൺ 21 ന് മെട്രോ പുനരാരംഭിക്കുമ്പോൾ 150 പേർക്ക് മാത്രമേ ഇരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. രണ്ടാഴ്ച കഴിഞ്ഞ് നിയന്ത്രണം നീക്കി എങ്കിലും സ്റ്റിക്കറുകൾ…
Read Moreനമ്മ മെട്രോ: ബയപ്പനഹള്ളി മുതൽ കെങ്കേരി വരെ ഇന്നി മുതൽ 48 മിനിറ്റ്.
ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകൾ പർപ്പിൾ ലൈനിലെ ബയപ്പനഹള്ളി മുതൽ കെങ്കേരി വരെയുള്ള ദൂരം (25 കിലോമീറ്റർ) ഇന്ന് മുതൽ 48 മിനിറ്റിനുള്ളിൽ പൂർത്തിയാക്കും.ഓഗസ്റ്റ് 29 നാണ് കെങ്കേരി മെട്രോ (മൈസൂർ റോഡ്–കെങ്കേരി ) ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച വരെ, രണ്ട് പോയിന്റുകൾക്കിടയിലുള്ള യാത്രാ സമയം 52 മിനിറ്റായിരുന്നു. ഗ്രീൻ ലൈനിന്റെ നാഗസാന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലൈനിൽ (30 കി.മീ) യാത്രാ സമയം 55 മിനിറ്റ് എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു. മെട്രോ യാത്രാ സമയം കണക്കാക്കേണ്ടത് ആദ്യത്തേതും അവസാനത്തേതുമായ സ്റ്റേഷനുകൾ പിന്നിടാനുള്ള സമയത്തിനൊപ്പം…
Read Moreബെംഗളൂരു മെട്രോ: കെങ്കേരിയിലെ ഭൂമി പ്രശ്നം ചല്ലഘട്ടയ്ക്ക് അനുഗ്രഹമായി.
ബെംഗളൂരു: രണ്ടാം ഘട്ട നമ്മ മെട്രോ വിപുലീകരണ പദ്ധതിയുടെ ഭാഗമാക്കാൻ തുടക്കത്തിൽ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലായിരുന്ന, പശ്ചിമ ബെംഗളൂരുവിലെ ചല്ലഘട്ടയിൽ ഒടുവിൽ മെട്രോ എത്തുന്നു. കെങ്കേരി സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കാരണം, ചല്ലഘട്ടയ്ക്ക് സമീപമാണ് ഇപ്പോൾ ഡിപ്പോ നിർമ്മിക്കുന്നത്. “2011 സെപ്റ്റംബറിൽ ഞങ്ങൾ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിയപ്പോൾ, കെങ്കേരി സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപത്താണ് ഡിപ്പോ ആസൂത്രണം ചെയ്തത്. എന്നിരുന്നാലും, പിന്നീട് ഈ പ്രദേശം വിലയിരുത്തിയപ്പോൾ, മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് (BWSSB) ഭൂമി ഏറ്റെടുത്തതായി ഞങ്ങൾ കണ്ടെത്തി,“ എന്ന് ഒരു മുതിർന്ന മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.…
Read Moreകന്നഡ ഭാഷയെ അവഗണിച്ചു; ബി.എം.ആർ.സി.എല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ
ബെംഗളൂരു: അടുത്തിടെ ഉദഘാടനം ചെയ്ത മൈസൂരു റോഡ്- കെങ്കേരി മെട്രോ പാതയുടെ ഉദ്ഘാടന ചടങ്ങിൽ കന്നഡ ഭാഷയെ മൊത്തമായി ഒഴിവാക്കിയെന്ന ആരോപണ വുമായി വിവിധ സംഘടനകൾ രംഗത്തെത്തി. തുടർന്ന് കന്നഡ, സംസ്കാരിക വകുപ്പ് മന്ത്രി വി. സുനിൽ കുമാർ ബി.എം.ആർ.സി.എൽ. എം.ഡിയായ അൻജൂം പർവേസിൽനിന്ന് വിശദീകരണം ആരാഞ്ഞു. ഉദ്ഘാടന ദിവസം മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ഒരു ബോർഡുകളിലും ബാനറുകളിലും കന്നഡ ഉൾപ്പെടുത്താത്തതിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചിന്നിരുന്നു. സമൂഹ മാധ്യമങ്ങളിലും മെട്രോയ്ക്കും സർക്കാരിനുമെതിരേ വ്യാപകമായ രീതിയിലുള്ള കാമ്പയിനുകൾ നടന്നു. ഇതോടെയാണ് വിശദീകരണമാവശ്യപ്പെട്ട് സർക്കാർ ബി.എം.ആർ.സി.എലിന്…
Read More