ബെംഗളൂരു മെട്രോ: കെങ്കേരിയിലെ ഭൂമി പ്രശ്നം ചല്ലഘട്ടയ്ക്ക് അനുഗ്രഹമായി.

ബെംഗളൂരു: രണ്ടാം ഘട്ട നമ്മ മെട്രോ വിപുലീകരണ പദ്ധതിയുടെ ഭാഗമാക്കാൻ തുടക്കത്തിൽ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലായിരുന്ന, പശ്ചിമ ബെംഗളൂരുവിലെ ചല്ലഘട്ടയിൽ ഒടുവിൽ മെട്രോ എത്തുന്നു. കെങ്കേരി സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കാരണം, ചല്ലഘട്ടയ്ക്ക് സമീപമാണ് ഇപ്പോൾ ഡിപ്പോ നിർമ്മിക്കുന്നത്.

“2011 സെപ്റ്റംബറിൽ ഞങ്ങൾ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിയപ്പോൾകെങ്കേരി  സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപത്താണ്  ഡിപ്പോ ആസൂത്രണം ചെയ്തത്. എന്നിരുന്നാലും, പിന്നീട്  പ്രദേശം വിലയിരുത്തിയപ്പോൾ, മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് (BWSSB) ഭൂമി ഏറ്റെടുത്തതായി ഞങ്ങൾ കണ്ടെത്തി,“ എന്ന് ഒരു മുതിർന്ന മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

ചല്ലഘട്ടക്ക് സമീപം ഏകദേശം 40 ഏക്കർ ഭൂമി ലഭ്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അത് സ്വന്തമാക്കി 2014 പകുതിയോടെ ഒരു പുതുക്കിയ ഡിപിആർ തയ്യാറാക്കി, ”എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

ചല്ലഘട്ട സ്റ്റേഷൻ ആദ്യം പൂർത്തിയാക്കുന്നതിനുള്ള ടെൻഡറുകൾ വിളിച്ചുകൊണ്ടിരിക്കുകയാണ്. 2022 മാർച്ചോടെ ഇത് തയ്യാറാകും, അതിനുശേഷം അവിടെ പ്രവർത്തനം ആരംഭിക്കാം.” എന്ന് ബിഎംആർസിഎൽ, ഡിപ്പോകളുടെ (ഘട്ടം -2) ചീഫ് എൻജിനീയർ, ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts