കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപിയും കോണ്‍ഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ബിജെപിക്കായി പ്രചാരണം നടത്തും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരാണ് കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍. അതേസമയം തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ജെഡിഎസ് പുറത്തിറക്കി.

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ പ്രമുഖ നേതാക്കളുടെ പട്ടികയാണ് കോണ്‍ഗ്രസും ബിജെപിയും പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജെപി നദ്ദ എന്നിവരുള്‍പ്പെടെ 40 പേരാണ് ബിജെപിയുടെ താരപ്രചാരകര്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തുടങ്ങിയവരും പ്രചാരണത്തിനായി രംഗത്തിറങ്ങും.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

കോണ്‍ഗ്രസിനായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രചാരണം നയിക്കുന്നത്. സോണിയ ഗാന്ധി,രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ തുടങ്ങിയവരും താരപ്രചാരകരുടെ പട്ടികയിലുണ്ട്. കേരളത്തില്‍ നിന്ന് ശശി തരൂര്‍, രമേശ് ചെന്നിത്തല എന്നിവരും പ്രചാരണത്തിനായി രംഗത്തിറങ്ങും. അതേസമയം തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ജെഡിഎസ് പുറത്തിറക്കി. 59 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ട പട്ടികയിലുളളത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പാര്‍ട്ടിയിലെത്തിയ നിരവധി പേര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 224 അംഗ നിയമസഭയിലേക്ക് മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts