ഓണം അവധിയ്ക്ക് നാട്ടിലേക്ക് പോയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

ചെന്നൈ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബുധനൂര്‍, പെരിങ്ങിലിപ്പുറം കാട്ടിളയില്‍ വീട്ടില്‍ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരിച്ചത്. ത്രിച്ചിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഓണം പ്രമാണിച്ച്‌ നാട്ടിലേക്ക് ഇരു ചക്രവാഹനത്തില്‍ പോകവേ പിന്നില്‍ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരി: അൻജലി. സംസ്കാരം ബുധനാഴ്ച്ച, രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.

Read More

പോലീസ് പിടിച്ചപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് കാമുകൻ 

കൊൽക്കൊത്ത: ബൈക്ക് യാത്രികനായ യുവാവ് കാമുകിയെ നടുറോഡിൽ ഉപേക്ഷിച്ച് പോവുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ട്രാഫിക് പോലീസ് പിടിക്കുമെന്നായപ്പോൾ കാമുകിയെ റോഡിൽ തള്ളിയിട്ട് രക്ഷപ്പെടുകയാണ് യുവാവ്. അഭിഷേക് ആനന്ദ് എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ”നമ്മുടെ ജീവിതത്തിൽ പലരും വരും. ഒരു പഠനം ഒരിക്കലും ബ്രേക്കപ്പാകാൻ വൈകരുത്. പിഴ അടയ്ക്കാൻ കഴിയാത്തതിനാൽ ഈ യുവാവ് കാമുകിയെ ബൈക്കിൽ നിന്നും തള്ളിയിട്ടിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. റെഡ് സിഗ്നൽ യുവാവ് ബൈക്ക് നിർത്തുന്നത് വീഡിയോയിൽ കാണാം. രണ്ടു പേരും…

Read More

ബൈക്കഭ്യാസം നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു

ബെംഗളൂരു : റോഡിൽ ബൈക്ക് യാത്ര നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ജാവേദാണ് അറസ്റ്റിലായത്. തിരക്കേറിയ റോഡുകളിൽ ബൈക്കിൽ അഭ്യാസം നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു.

Read More

ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പ് ചോദിച്ചുള്ള ഒരു പേപ്പറും 10 രൂപയും ; വൈറലായി യുവാവിന്റെ കുറിപ്പ് 

കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് കൊണ്ടുള്ള കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കുറിപ്പിനൊപ്പം നാണയത്തുട്ടുകളും ഉണ്ട്. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്. കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലാണ് ഈ രസകരമായ അനുഭവം പാക്കുവെച്ചത്. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച…

Read More

ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ബൈക്ക് പകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മഞ്ചേരി വട്ടപ്പറമ്പിൽ സാദിഖലിയുടെ മകൻ ശിഹാബ് റഹ്മാൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മൈസൂരു റിങ് റോഡിന് സമീപത്തായിരുന്നു അപകടം. സുഹൃത്തുക്കളുമായി 4 ബൈക്കുകളിൽ ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഹംപിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ശിഹാബ് തെറിച്ച് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിഫാന് പരിക്കേറ്റു. കെആർ നഗർ ട്രാഫിക് പൊലീസ് കേസെടുത്തു. മാതാവ്: സാജിത

Read More

നഗരത്തിൽ ഐഎസ്‌ഐ ഹെൽമറ്റുകൾ മോഷണം പതിവാകുന്നു 

ബെംഗളൂരു: ജില്ലയിൽ ഉയർന്ന നിലവാരമുള്ള ഐഎസ്‌ഐ ഹെൽമറ്റുകൾ മോഷണം പോകുന്നു. ഇരുചക്രവാഹന യാത്രികരിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഐഎസ്ഐ ഹെൽമറ്റുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവരികയാണ്. ഇതുമൂലം മറ്റൊരു ഹെൽമറ്റ് വാങ്ങി ബൈക്ക് യാത്രികരുടെ പോക്കറ്റിൽ ആയിരക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. ചിക്കമംഗളൂരു നഗരത്തിലെ ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി സർക്കാർ നിരവധി കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നിയമം പാലിക്കാൻ ബൈക്ക് യാത്രക്കാർ ഗുണനിലവാരമുള്ള ഹെൽമറ്റ് വാങ്ങുന്നു. എന്നാൽ മോഷണക്കേസുകൾ ദിനംപ്രതി വർധിക്കുന്നതിലുള്ള അതൃപ്തിയും ബൈക്ക് യാത്രികർ അറിയിച്ചു.

Read More

ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ ; യുവാവ് അറസ്റ്റിൽ 

മുംബൈ: സ്കൂട്ടറിൽ ഏഴ് കുട്ടികളെയും കയറ്റി അപകടകരമാം വിധം യാത്ര ചെയ്തയാൾ അറസ്റ്റിലായി. മുനവ്വർ ഷാ എന്നയാളാണ് അറസ്റ്റിലായതെന്ന് മുംബൈ പോലീസ് അറിയിച്ചു. അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തുകയും മുബൈ പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് അറസ്റ്റ് നടപടിയുണ്ടായത്. സ്കൂട്ടറിലുണ്ടായിരുന്നവരിൽ നാലു കുട്ടികൾ മുനവ്വറിന്‍റെ മക്കളും മൂന്ന് പേർ അയൽവാസിയുടെ മക്കളുമായിരുന്നു. മുൻവശത്ത് രണ്ട് കുട്ടികൾ നിന്നും, മൂന്ന് പേർ പിറകിൽ ഇരുന്നും, രണ്ടു കുട്ടികളെ ക്രാഷ് ഗാർഡിൽ നിർത്തിയുമായിരുന്നു മുനവ്വറിന്‍റെ യാത്ര.

Read More

എൻഐഎ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: എൻഐഎ സംഘം സഞ്ചരിച്ച പോലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പണാജെയിലെ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കോട് സ്വദേശി ബി ലക്ഷ്മണ നായ്ക് (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലിന് മൈസൂരു പാതയിൽ മംഗളൂരുവിനടുത്ത് ആര്യപുവിലാണ് അപകടമുണ്ടായത്. സുള്ള്യയിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു പോലീസ് വാഹനം. പുത്തൂരിൽ നിന്ന് അർളപ്പാടിലേക്ക് വരുകയായിരുന്നു നായ്ക്. പുത്തൂർ ടൗൺ പോലീസ് കേസെടുത്തു

Read More

കാർ ബ്രേക്കിന് പകരം ആക്‌സിലറേറ്റർ ചവിട്ടി യുവതി; ബൈക്ക് യാത്രികൻ മരിച്ചു

accident

ബെംഗളൂരു: ബൈക്ക് യാത്രികനെ കാറുമായി ഇടിച്ചിട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ, ബ്രേക്കിന് പകരം ആക്സിലറേറ്റർ പ്രയോഗിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ യുവതി പോലീസിനോട് പറഞ്ഞു, അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബെംഗളൂരുവിൽ നിന്നുള്ള ശുഭ എന്ന മധ്യവയസ്‌കയാണ് കാർ ഡ്രൈവർ. പീനിയ ട്രാഫിക് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഡ്രൈവറുടെ അശ്രദ്ധമൂലം ജീവൻ നഷ്ടപ്പെട്ടതിൽ ആളുകൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ച തിരക്കേറിയ ഹെസരഘട്ട മെയിൻ റോഡിൽ ബഗലഗുണ്ടെ ജംക്‌ഷനു…

Read More

മെട്രോ നിർമ്മാണത്തിനിടെ റോഡ് കുഴിഞ്ഞു, കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക് 

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ഷൂലെ സർക്കിളിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ബ്രിഗേഡ് റോഡിൽ ബൈക്കിൽ സഞ്ചരിച്ചയാൾക്കാണ് പരിക്കേറ്റത്. യാത്രക്കിടെ റോഡ് കുഴിഞ്ഞ് പോവുകയായിരുന്നു. മെട്രോ നിർമ്മാണത്തിനുള്ള തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് സംഭവം. റോഡ് തകർന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മെട്രോ ടണൽ പദ്ധതിയുടെ രണ്ടാംഘട്ടമായ റെഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന നാഗവാര മുതൽ ഗോട്ടിഗെരെ വരെയുള്ള ഭാഗം. ബൈക്ക് യാത്രികൻ ഇതുവഴി പോകമ്പോൾ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക്…

Read More
Click Here to Follow Us