ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫീഡർ ബസ് സർവീസ് ഓടിക്കാൻ ഒരുങ്ങി ബിഎംടിസി. ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇവിടെ നിന്ന് ബാനസവാടി, കെആർ പുരം, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ ഫീഡർ സർവീസുകൾ ആരംഭിക്കുക. നിലവിൽ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നു 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുതിയ ടെർമിനലിലേക്കു പൊതുഗതാഗത യാത്രാമാർഗങ്ങളില്ല. ടെർമിനലിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിലും ഇവിടേക്കുള്ള റോഡിന്റെ നിർമാണം ദിവസങ്ങൾക്ക് മുൻപാണ്…
Read MoreTag: Bayyapanahalli
ബയ്യപ്പനഹള്ളിയിൽ നിന്ന് യാത്ര തുടങ്ങാൻ ഒരുങ്ങി ബാനസവാടി, ഹംസഫർ എക്സ്പ്രസുകൾ
ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ ടെർമിനൽ ജൂൺ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ ഇവിടെ നിന്ന് സർവീസ് ആരംഭിക്കുന്നവയിൽ കേരളത്തിലേക്കുള്ള 2 ട്രെയിനുകളും. 32 ട്രെയിനുകളാണ് ഘട്ടംഘട്ടമായി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റുക. വൈകിട്ട് 7നു ബാനസവാടി– എറണാകുളം എക്സ്പ്രസാണ് വിശേശ്വരായ ടെർമിനലിൽ നിന്ന് ആദ്യം പുറപ്പെടുക. കേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെയും പേരിൽ ബാനസവാടിക്ക് പകരം ബയ്യപ്പനഹള്ളി എന്ന് മാറ്റം വരുത്തും. ടെർമിനലിന്റെ ഉദ്ഘാടനം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനൽ മാനേജർ ശ്യാം സിങ് പറഞ്ഞു. ടാറ്റനഗർ– യശ്വന്ത്പുര സൂപ്പർ ഫാസ്റ്റ്…
Read Moreബൈയപ്പനഹള്ളി-വൈറ്റ്ഫീൽഡ് ലൈൻ അവസാനഘട്ടത്തിൽ
ബെംഗളൂരു: ബൈയപ്പനഹള്ളി-വൈറ്റ്ഫീൽഡ് ലൈനിനുള്ള മൂന്ന് പ്രധാന തടസ്സങ്ങൾ അടുത്തിടെ നീക്കി, മെട്രോയുടെ രണ്ടാം ഘട്ടത്തിലെ റീച്ച് -1 എ, 1 ബി ലൈനുകൾ നിശ്ചയിച്ച പ്രകാരം ഡിസംബർ അവസാനത്തോടെ സുഗമമായി തുറക്കുന്നതിന് തയ്യാറാവുകയാണ്. 15.25 കിലോമീറ്റർ എലിവേറ്റഡ് ലൈനിൽ 13 മെട്രോ സ്റ്റേഷനുകളും കടുഗോഡിയിൽ ഒരു പുതിയ ഡിപ്പോയും ഉണ്ടാകും. റോഡ് വീതി കൂട്ടുന്നതിനായി കെആർ പുരം സ്റ്റേഷന് സമീപം ബിഎംആർസിഎല്ലിന് ആവശ്യമായ 3,500 ചതുരശ്ര മീറ്റർ സ്ഥലത്തിന് റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകിയതായും അതിനു പകരമായി ഞങ്ങൾ അവർക്ക് തുല്യ ഭൂമി…
Read More