ജർമനി :റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയും യുവേഫയും സസ്പെന്‍ഡ് ചെയ്തതിനു തൊട്ടു പിന്നാലെ സ്പോര്‍ട്സ് ബ്രാന്‍ഡായ അഡിഡാസ് റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍ റദ്ദാക്കി. റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അഡിഡാസ് വ്യക്തമാക്കി. റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ദീര്‍ഘകാലത്തെ ബന്ധമാണ് അഡിഡാസിനുള്ളത്. എന്നാല്‍ രാജ്യത്തിന്റെ യുക്രെയ്ന് അധിനിവേശത്തിനെതിരേ കായികലോകം ഒന്നിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ അഡിഡാസും ഇവര്‍ക്കൊപ്പം ചേരുകയാണ് ഉണ്ടായത് .
Read MoreTag: ban
ഫിഫയും യുവേഫയും റഷ്യയെ വിലക്കി.
യുക്രെയ്നിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫുട്ബോൾ ടീമിനെയും റഷ്യൻ ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിലക്കി ഫിഫയും യുവേഫയും. ഇതോടെ മാർച്ചിൽ നടക്കുന്ന ലേകകപ്പ് പ്ലേഓഫ് മത്സരങ്ങൾ റഷ്യൻ ടീമിന് കളിക്കാനാവില്ല. ഈവര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ റഷ്യയെ പങ്കെടുപ്പിക്കരുതെന്ന് യുറോപ്യന്‍ യൂണിയന്‍ ക്ലബുകള്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് യോഗ്യതാമല്‍സരങ്ങളാണെങ്കില്‍ പോലും റഷ്യക്കെതിരെ കളിക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ ക്ലബുകള്‍ക്ക് വിലക്കേര്‍പെടുത്തി യുവേഫയും രംഗത്തെത്തിയിരുന്നു. രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയും ഫിഫയും റഷ്യക്കെതിരെ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയ്ക്കും റഷ്യയെ…
Read Moreമാർച്ച് 4 മുതൽ 30 വരെ വിധാന സൗധയ്ക്ക് ചുറ്റും പ്രതിഷേധം നിരോധിച്ചു.
ബെംഗളൂരു: മാർച്ച് 4 മുതൽ 30 വരെ വിധാന സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാവിലെ 6 മുതൽ 12 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. ഏതാനും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അധികാരക്കസേരയ്ക്ക് സമീപം പ്രതിഷേധങ്ങളും കുത്തിയിരിപ്പുകളും മാർച്ചുകളും ധർണ/ സത്യാഗ്രഹവും നടത്താനുള്ള സാധ്യത സൂചിപ്പിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതെന്ന് സിറ്റി പോലീസ് മേധാവി കമൽ പന്ത് അറിയിച്ചു. മാർച്ച്, ധർണ/ സത്യാഗ്രഹം തുടങ്ങിയ പ്രവർത്തനങ്ങൾ നിയമസഭയുടെ ബജറ്റ് സമ്മേളനത്തെയും വാഹനഗതാഗതത്തെയും തടസ്സപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേയ്തുടർന്ന് അഞ്ചോ അതിലധികമോ ആളുകളുടെ…
Read Moreമീഡിയ വണ്ണിന്റെ ഹർജി ഹൈക്കോടതി തള്ളി; വിലക്ക് തുടരും.
കൊച്ചി∙ സംപ്രേഷണവിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ ചാനലിനുള്ള വിലക്ക് പ്രാബല്യത്തിൽ വരും. ഇതോടെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. ഉത്തരവ് നടപ്പാക്കുന്നതിന് നേരത്തെ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതിൽ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ…
Read Moreതീവണ്ടികളിൽ ഉച്ചത്തിലുള്ള സംഗീതവും ഉച്ചത്തിലുള്ള സംസാരവും നിരോധിച്ചു;
ബെംഗളൂരു :ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സുഖകരവും ആശ്വാസകരവുമായ യാത്ര സൗകര്യം ഒരുക്കാൻ ഇന്ത്യൻ റെയിൽവേ പുതിയ നിയമങ്ങൾ സൃഷ്ടിച്ചു. ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളില്‍ ഉച്ചത്തിലുള്ള സംഗീതവും ഉച്ചത്തിലുള്ള ഫോണുകളിൽ സംസാരിക്കുന്നതും നിരോധിച്ചുകൊണ്ടാണ് ഓർഡർ വരുന്നത്. ഇനിമുതൽ ട്രെയിനിൽ ഉച്ചത്തിൽ സംസാരിക്കുകയോ സംഗീതം വായിക്കുകയോ/വെക്കുകയോ ചെയ്താൽ പിടിക്കപ്പെടുന്ന യാത്രക്കാക്കാർ പിഴ അടക്കേണ്ടതായി വരും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റെയിൽവേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ചട്ടം കൊണ്ടുവന്നത്. കൂടാതെ, ഏതെങ്കിലും യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഇനിമുതൽ ട്രെയിൻ ജീവനക്കാർ ഉത്തരവാദികളായിരിക്കും. അതിനാൽ യാത്രക്കാർക്ക്…
Read Moreഏഴ് മാസത്തിന് ശേഷം ട്വിറ്ററിലെ വിലക്ക് നീക്കി നൈജീരിയ.
അബുജ: നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സോഷ്യൽ മീഡിയ ഭീമനെ നിരോധിച്ച് ഏഴ് മാസത്തിന് ശേഷം ട്വിറ്ററിന്റെ സസ്പെൻഷൻ അവസാനിപ്പിച്ചതായി നൈജീരിയ സർക്കാർ അറിയിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ രാജ്യാന്തര പ്രതിഷേധമുയർത്തി ബുഹാരിയുടെ അഭിപ്രായം കമ്പനി നീക്കം ചെയ്തതിനെ തുടർന്ന് ജൂണിൽ നൈജീരിയ ട്വിറ്റർ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. എന്നാൽ നൈജീരിയയിൽ അതിന്റെ പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ ഒരു കൂട്ടം വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സേവനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാരും ട്വിറ്ററും ചർച്ചകൾ നടത്തിവരികയാണ്. നൈജീരിയയിലെ ട്വിറ്റർ പ്രവർത്തനം ഇന്ന് രാത്രി 12 മണി മുതൽ…
Read Moreവിവാഹങ്ങളിൽ ഷാംപെയ്ൻ പങ്കിടുന്നതും കേക്ക് മുറിക്കുന്നതും നിരോധിച്ച് ഒരു സമാജം
ബെംഗളൂരു: കൊഡുഗു ജില്ലയിലെ പൊന്നമ്പേട്ട് കൊടവ സമുദായത്തിലെ നവദമ്പതികൾ കമ്മ്യൂണിറ്റി വിവാഹ ഹാളുകളിൽ വിവാഹ സമയത്ത് കേക്ക് മുറിക്കുന്നതും ഷാംപെയ്ൻ പങ്കിടുന്നതും നിരോധിച്ചു. വിവാഹസമയത്ത് ഷാംപെയ്ൻ പങ്കിടുന്നതിനും കേക്ക് മുറിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് കൊടവ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനാണ് എന്നും നമ്മുടെ സംസ്കാരം വരും തലമുറയ്ക്ക് പകർന്നു നൽകേണ്ടതാണ് ചാമ്പയിന് ആഘോഷം കൊണ്ട് ലക്ഷ്യം കാണാനാകില്ല, മറിച്ച് അത് യുവതലമുറയെ വഴിതെറ്റിക്കും എന്ന് പൊന്നമ്പേട്ട് കൊടവ സമാജം പ്രസിഡന്റ് ഛോട്ടക്മട രാജീവ് ബൊപ്പയ്യ പറഞ്ഞു. കൊഡുഗുക്കാർക്ക് അവരുടേതായ സംസ്ക്കാരമുണ്ട്, കൊടവ സംസ്കാരം നിലനിന്നാൽ മാത്രമേ നമുക്ക്…
Read Moreമത്സ്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കണം; മന്ത്രി കുമാരസ്വാമി
ബെംഗളുരു: കർണാടകയിൽ നിന്നുള്ള മത്സ്യത്തിന് വിലക്ക് ഏർപ്പെടുത്തിയത് നീകണമെന്ന് മന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ്ക്കാണ് കുമാരസ്വാമി കത്ത് നൽകിയത്.
Read Moreകോളേജിൽ വിദ്യാർഥികൾക്ക് വാഹന വിലക്ക്; ഇനി മുതൽ കോളേജ് വാഹനത്തെയും പൊതുഗതാഗതത്തെയും ആശ്രയിക്കാം
ബെംഗളുരു: വിദ്യാർഥികൾക്കിനി മുതൽ കോളേജ് വാഹനത്തെയും പൊതുഗതാഗതത്തെയും ആശ്രയിക്കാം . എന്തെന്നാൽ വിദ്യാർഥികൾക്ക് വാഹന വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നടപടികൾ അവസാന ഘട്ടത്തിലേക്ക്. അപകടങ്ങളുടെ അളവ് കുറക്കുക, വായു മലിനീകരണം കുറക്കുക.പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കോളേജുകളിൽ വാഹന വിലക്ക് ഏർപ്പെടുത്തുന്നത്. അന്തരീക്ഷ മലിനീകരണം ഏറെ വഷളാകും മുൻപേ ഇത്തരം തീരുമാനങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജിടി ദേവ ഗൗഡെ പറഞ്ഞു.
Read Moreബന്ദിപ്പൂർ രാത്രി യാത്ര നീക്കില്ല: മന്ത്രി സി പുട്ടരംഗഷെട്ടി
ബെംഗളുരു: രാത്രി ഗതാഗതത്തിന് ബന്ദിപ്പൂർ വനമേഖലയിലൂടെ ഏർപ്പെടുത്തിയ നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പുട്ടരംഗഷെട്ടി രംഗത്ത്. വനമേഘലയിലൂടെ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും, നിരോധനം നീക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാന സർക്കാർ നേരത്തെ തള്ളിയതാണെന്ന് മന്ത്രി വ്യക്തമാക്കി.
Read More