ഉച്ചഭാഷിണി നിരോധനം: ഉത്തരവ് എല്ലവർക്കും ഒരുപോലെ 

  ബെംഗളൂരു: മുസ്ലീം പള്ളികളിൽ നിന്ന് ഉയരുന്ന ആസാനിനെതിരെ ഹിന്ദു വലതുപക്ഷ പ്രവർത്തകർ ശക്തമായി രംഗത്തെത്തിയതോടെ, കർണാടക സർക്കാർ പകൽ സമയത്ത് ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുകയും രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ പൂർണ്ണമായും നിരോധിക്കുകയും ചെയ്യുന്ന പഴയ സർക്കുലർ വീണ്ടും പുറത്തിറക്കി. ഉത്തരവ് മതപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. വിജ്ഞാപനം ഇറക്കിയത് സുപ്രീം കോടതിയുടെയും കർണാടക ഹൈക്കോടതിയുടെയും ഉത്തരവുകൾക്ക് അനുസൃതമാണെങ്കിലും, ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് അത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം. ആസാൻ മുക്കുന്നതിന് ഹിന്ദു സംഘടനയിലെ…

Read More

ഷവർമ നിരോധനം പരിഗണനയിൽ തമിഴ്നാട് ആരോഗ്യമന്ത്രി

ചെന്നൈ : സംസ്ഥാനത്ത് ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുള്ളതായി തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഷവര്‍മയ്‌ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചത് ഞെട്ടലുണ്ടാക്കി. തമിഴ്‌നാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ആയിരത്തിലധികം കടകള്‍ക്ക് നോട്ടീസും പിഴയും നല്‍കിയതായി ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ…

Read More

സുരക്ഷാ ഭീഷണി, 16 യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

ന്യൂഡല്‍ഹി: രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആയതിനാൽ ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 16 യുട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവ് പുറത്തു വിട്ടു. പത്ത് ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്താന്‍ ചാനലുകള്‍ക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി. ഈ ചാനലുകള്‍ക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങള്‍, സാമുദായിക സൗഹാര്‍ദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച്‌ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച…

Read More

തേനീച്ചപ്പേടി ; ലാൽബാഗിൽ ഡിജിറ്റൽ ക്യാമറകൾ നിരോധിച്ചു

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ഡിജിറ്റൽ ക്യാമറകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. നിലവിലിപ്പോൾ പാർക്കിനുള്ളിൽ ഡിജിറ്റൽ ക്യാമറകൾ ഉപയുഗിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ആരെങ്കിലും നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാൽ 500 രൂപ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ ക്യാമറകൾ നിരോധിക്കുന്ന വിഷയം അധികൃതർ ഉപദേശക സമിതിക്ക് മുമ്പാകെ കൊണ്ടുവരുകയും അതിനു അംഗീകാരം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഫ്ലാഷിന്റെ ഉപയോഗം പക്ഷികളുടെയും പ്രത്യേകിച്ച് തേനീച്ചകളുടെയും ശ്രദ്ധ തിരിക്കുമെന്നതാണ് ഡിജിറ്റൽ ക്യാമറകൾ അനുവദിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അധികൃതർ പറയുന്നത്. പ്രശസ്തമായ പാർക്കിൽ നിരവധി തേനീച്ച ആക്രമണങ്ങൾ…

Read More

വ്യാജ ബില്ലുകൾ, കൈരളി ടിഎംടിയ്ക്ക് പൂട്ടു വീണു

തിരുവനന്തപുരം : വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച്‌ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയ കൈരളി ടിഎംടിയ്ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച്‌ 85 കോടിയുടെ നികുതി വെട്ടിപ്പാണ് കമ്പനി നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറു മാസമായി കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കമ്പനിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. വെട്ടിപ്പ് വ്യക്തമായതോടെയാണ് കൈരളി സ്റ്റീല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തു. വില്‍ക്കാത്ത കമ്പനിയുടെ പേരില്‍ ബില്ലുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വാങ്ങിയെന്ന് ജിഎസ്ടി വിഭാഗം കണ്ടെത്തിയത്.…

Read More

22 യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയ 22 യുട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍ നാലെണ്ണം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുട്യൂബ് വാര്‍ത്താ ചാനലുകളാണ്. യൂട്യൂബ് ചാനലുകള്‍ കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്‌സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ എന്നിവിയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയെന്നും മന്ത്രായലം…

Read More

വ്യാജ പ്രചാരണം ടെലിഗ്രാം നിരോധിച്ചു

ബ്രസീൽ : വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നതിനാൽ മെസേജിങ് ആപ്പായ ടെലിഗ്രാം ബ്രസീലിൽ നിരോധിച്ചു. തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ടെലിഗ്രാം നിരോധിക്കാന്‍ കോടതി ഉത്തരവിട്ടത്. ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് ആണ് നിർദേശം നൽകിയത്. ബ്രസീലിയന്‍ നിയമത്തോട് ടെലിഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും നിയമവാഴ്ചയ്ക്കെതിരാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Read More

മീഡിയ വൺ വിലക്ക്, സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി : മീഡിയ വൺ സംപ്രേഷണ വിലക്ക് സംബന്ധിച്ച് ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണനിക്കും. പതിമൂന്നാമത്തെ ഹര്‍ജിയായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. അതേസമയം സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ലെന്നും സൂചനയുണ്ട്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാകും ഹാജരാകുക.

Read More

അഡിഡാസ് റഷ്യയെ ഒഴിവാക്കി

ജർമനി :റ​​​​​​​ഷ്യ​​​​​​​ന്‍ ദേ​​​​​​​ശീ​​​​​​​യ ഫു​​​​​​​ട്ബോ​​​​​​​ള്‍ ടീ​​​​​​​മു​​​​​​​ക​​​​​​​ളെ​​​​​​​യും റ​​​​​​​ഷ്യ​​​​​​​ന്‍ ക്ല​​​​​​​ബ്ബു​​​​​​​ക​​​​​​​ളെ​​​​​​​യും ആ​​​​​​​ഗോ​​​​​​​ള ഫു​​​​​​​ട്ബോ​​​​​​​ള്‍ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യ ഫി​​​​​​​ഫ​​​​​യും യു​​​​​വേ​​​​​ഫ​​​​​യും സ​​​​​​​സ്പെ​​​​​​​ന്‍​​​​​​​ഡ് ചെ​​​​​​​യ്ത​​​​​​​തി​​​​​​​നു തൊട്ടു പി​​​​​​​ന്നാ​​​​​​​ലെ സ്പോ​​​​​​​ര്‍​​​​​​​ട്സ് ബ്രാ​​​​​​​ന്‍​​​​​​​ഡാ​​​​​​​യ അ​​​​​​​ഡി​​​​​​​ഡാ​​​​​​​സ് റ​​​​​​​ഷ്യ​​​​​​​ന്‍ ഫു​​​​​​​ട്ബോ​​​​​​​ള്‍ ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​നു​​​​​​​മാ​​​​​​​യു​​​​​​​ള്ള ക​​​​​​​രാ​​​​​​​ര്‍ റ​​ദ്ദാക്കി. റഷ്യ​​​​​​​യു​​​​​​​ടെ യു​​​​​​​ക്രെ​​​​​​​യ്ന്‍ അ​​​​​​​ധി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ഈ ​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടിയെന്ന് അഡിഡാസ് വ്യക്തമാക്കി. റ​​​​​​​ഷ്യ​​​​​​​ന്‍ ഫു​​​​​​​ട്ബോ​​​​​​​ള്‍ ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​നു​​​​​​​മാ​​​​​​​യി ദീ​​​​​​​ര്‍​​​​​​​ഘ​​കാ​​​​​​​ല​​​​​​​ത്തെ ബ​​​​​​​ന്ധ​​​​​​​മാ​​​​​​​ണ് അ​​​​​​​ഡി​​​​​​​ഡാ​​​​​​​സി​​​​​​​നു​​​​​​​ള്ള​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ല്‍ രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ യു​​​​​​​ക്രെ​​​​​​​യ്ന്‍ അ​​​​​​​ധി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ കാ​​​​​​​യി​​​​​​​ക​​ലോ​​​​​​​കം ഒ​​​​​​​ന്നി​​​​​​​ച്ചു നി​​​​​​​ല്‍​​​​​​​ക്കു​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ഡി​​​​​​​ഡാ​​​​​​​സും ഇ​​​​​​​വ​​​​​​​ര്‍​​​​​​​ക്കൊ​​​​​​​പ്പം ചേരുകയാണ് ഉണ്ടായത് ​​​​​​​.​​

Read More

ഫിഫയും യുവേഫയും റഷ്യയെ വിലക്കി.

യുക്രെയ്നിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫുട്ബോൾ ടീമിനെയും റഷ്യൻ ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിലക്കി ഫിഫയും യുവേഫയും. ഇതോടെ മാർച്ചിൽ നടക്കുന്ന ലേകകപ്പ് പ്ലേഓഫ് മത്സരങ്ങൾ റഷ്യൻ ടീമിന് കളിക്കാനാവില്ല. ഈവര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ റഷ്യയെ പങ്കെടുപ്പിക്കരുതെന്ന് യുറോപ്യന്‍ യൂണിയന്‍ ക്ലബുകള്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് യോഗ്യതാമല്‍സരങ്ങളാണെങ്കില്‍ പോലും റഷ്യക്കെതിരെ കളിക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ ക്ലബുകള്‍ക്ക് വിലക്കേര്‍പെടുത്തി യുവേഫയും രംഗത്തെത്തിയിരുന്നു. രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയും ഫിഫയും റഷ്യക്കെതിരെ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയ്ക്കും റഷ്യയെ…

Read More
Click Here to Follow Us