വിവാഹങ്ങളിൽ ഷാംപെയ്ൻ പങ്കിടുന്നതും കേക്ക് മുറിക്കുന്നതും നിരോധിച്ച് ഒരു സമാജം

ബെംഗളൂരു: കൊഡുഗു ജില്ലയിലെ പൊന്നമ്പേട്ട്  കൊടവ സമുദായത്തിലെ നവദമ്പതികൾ കമ്മ്യൂണിറ്റി വിവാഹ ഹാളുകളിൽ വിവാഹ സമയത്ത് കേക്ക് മുറിക്കുന്നതും ഷാംപെയ്ൻ പങ്കിടുന്നതും നിരോധിച്ചു.

വിവാഹസമയത്ത് ഷാംപെയ്ൻ പങ്കിടുന്നതിനും കേക്ക് മുറിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് കൊടവ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനാണ് എന്നും നമ്മുടെ സംസ്കാരം വരും തലമുറയ്ക്ക് പകർന്നു നൽകേണ്ടതാണ് ചാമ്പയിന് ആഘോഷം കൊണ്ട് ലക്ഷ്യം കാണാനാകില്ല, മറിച്ച് അത് യുവതലമുറയെ വഴിതെറ്റിക്കും എന്ന് പൊന്നമ്പേട്ട് കൊടവ സമാജം പ്രസിഡന്റ് ഛോട്ടക്മട രാജീവ് ബൊപ്പയ്യ പറഞ്ഞു.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

കൊഡുഗുക്കാർക്ക് അവരുടേതായ സംസ്ക്കാരമുണ്ട്, കൊടവ സംസ്കാരം നിലനിന്നാൽ മാത്രമേ നമുക്ക് അതിജീവിക്കാൻ കഴിയൂ, വിവാഹ ചടങ്ങുകളിൽ നവദമ്പതികൾ കേക്ക് മുറിക്കുന്നതും ഷാംപെയ്ൻ പങ്കിടുന്നതും കൊടവ സംസ്‌കാരമല്ല. വാർഷിക യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനമെടുത്തപ്പോൾ മുതൽ, അഭിനന്ദനങ്ങൾ അറിയിച്ച് ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് നിറഞ്ഞു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ താടി കൊടവരുടെ പാരമ്പര്യത്തിന് എതിരാണ്, താടി അഴിച്ചുമാറ്റുന്ന ആചാരം തന്നെ നിലനിൽക്കുന്നു, അതുപോലെ മുടി അഴിച്ചുവെച്ച് സ്ത്രീകൾക്ക് സ്റ്റേജിൽ കയറാൻ പാടില്ലാത്തതാണ്, ഇതും പാരമ്പര്യത്തിന് വിരുദ്ധമാണ്. യോഗം ഈ വിഷയങ്ങളിൽ ചർച്ച ചെയ്തു വരും ദിവസങ്ങളിൽ നടപ്പിലാക്കാൻ ആലോചിക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. യോദ്ധാക്കളുടെ സമൂഹമായി അറിയപ്പെടുന്ന കൊടവർ പ്രധാനമായും മടിക്കേരി ജില്ലയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts