തീവണ്ടികളിൽ ഉച്ചത്തിലുള്ള സംഗീതവും ഉച്ചത്തിലുള്ള സംസാരവും നിരോധിച്ചു;

ബെംഗളൂരു :ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സുഖകരവും ആശ്വാസകരവുമായ യാത്ര സൗകര്യം ഒരുക്കാൻ ഇന്ത്യൻ റെയിൽവേ പുതിയ നിയമങ്ങൾ സൃഷ്ടിച്ചു. ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളില്‍ ഉച്ചത്തിലുള്ള സംഗീതവും ഉച്ചത്തിലുള്ള ഫോണുകളിൽ സംസാരിക്കുന്നതും നിരോധിച്ചുകൊണ്ടാണ് ഓർഡർ വരുന്നത്.

ഇനിമുതൽ ട്രെയിനിൽ ഉച്ചത്തിൽ സംസാരിക്കുകയോ സംഗീതം വായിക്കുകയോ/വെക്കുകയോ ചെയ്താൽ പിടിക്കപ്പെടുന്ന യാത്രക്കാക്കാർ പിഴ അടക്കേണ്ടതായി വരും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റെയിൽവേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ചട്ടം കൊണ്ടുവന്നത്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

കൂടാതെ, ഏതെങ്കിലും യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഇനിമുതൽ ട്രെയിൻ ജീവനക്കാർ ഉത്തരവാദികളായിരിക്കും. അതിനാൽ യാത്രക്കാർക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ, ക്രമസമാധാനവും മാന്യമായ പൊതു പെരുമാറ്റവും പാലിക്കാൻ യാത്രക്കാരോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം ആർപിഎഫ്, ടിക്കറ്റ് ചെക്കർമാർ, കോച്ച് അറ്റൻഡർമാർ, കാറ്ററിംഗ് എന്നിവരുൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാർക്കായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts