കെമ്പെഗൗഡ വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി മുപ്പതുകാരൻ പിടിയിൽ

ബെംഗളൂരു: ചെക്ക് ഇൻ ചെയ്‌ത ട്രോളി ബാഗിന്റെ അടിയിൽ 24.3 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിദേശ കറൻസി പ്രധാനമായും യുഎസ് ഡോളർ – കടത്താൻ ശ്രമിച്ച മുപ്പതുകാരനെ കസ്റ്റംസ് പോലീസ് പിടികൂടി.

ബെംഗളൂരുവിൽ നിന്ന് ദുബായിലേക്ക് പറക്കാൻ ശ്രമിച്ച ഇയാൾ വൻതുകയുമായി പിടിയിലായി. വെള്ളിയാഴ്ച വൈകുന്നേരം ആഭ്യന്തര വിമാനത്തിൽ മുംബൈ യിൽ നിന്ന് ബെംഗളൂരുവിൽ വന്നിറങ്ങിയപ്പോഴാണ് കള്ളക്കടത്ത് ശ്രമം നടന്നതെന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വൃത്തങ്ങൾ അറിയിച്ചു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ ബെംഗളൂരു സംഘത്തിന് വിദേശ കറൻസി കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കെഐഎയിലെ കസ്റ്റംസ് കൗൺസിലർമാരെ വിവരമറിയിക്കുകയും അവർ സംശയിക്കപ്പെടുന്നയാളെ കണ്ടെത്തുകയും വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിൽ കയറാൻ ശ്രമിക്കുമ്പോൾ തടഞ്ഞുവയ്ക്കുകയും പരിശോധിക്കുകയും ചെയ്തിനെ തുടർന്നാണ് കറൻസി പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts