പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ രേഖാ കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പോലീസ് രജിസ്റ്റർ ചെയ്ക കേസിൽ പാസ്പോർട്ട് ഹാജരാക്കണം, 50,000 രൂപ കെട്ടിവെക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. വിദ്യയെ നീലേശ്വരം പോലീസ് കൊണ്ടു പോകും.
Read MoreTag: Bail
മഅ്ദനിയുടെ കേരള യാത്ര വൈകും
ബെംഗളൂരു: കേരളത്തിലേക്ക് വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരള യാത്ര വൈകും. ബെംഗളൂരു പോലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നല്‍കുക. മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബെംഗളൂരു പോലീസിലെ റിസര്‍വ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവു. കഴിഞ്ഞ തവണ ഇത്തരമൊരു നടപടി ഉണ്ടായിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോകാനാണ് മഅ്ദനി ആലോചിക്കുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള…
Read Moreചേതൻ കുമാർ അഹിംസയ്ക്ക് ജാമ്യം
ബെംഗളൂരു: ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് അറസ്റ്റിലായ കന്നട നടന്‍ ചേതന്‍ കുമാര്‍ അഹിംസയ്ക്ക് ജാമ്യം നല്‍കി ബെംഗളൂരുവിലെ പ്രാദേശിക കോടതി. 25,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജഡ്ജി ജെ ലത നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 20നാണ് കേസിനാസ്പദമായ ട്വീറ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ ബജ്‌റംഗ്ദളിന്റെ ബെംഗളൂരു നോര്‍ത്ത് യൂണിറ്റ് കണ്‍വീനര്‍ ശിവകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ‘നുണകള്‍ കൊണ്ട് കെട്ടിപ്പടുത്തതാണ് ഹിന്ദുത്വം’ എന്ന ചേതന്റെ ട്വീറ്റാണ് പരാതിക്ക് വഴിവെച്ചത്. മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചു,…
Read Moreഎംഎൽഎക്ക് ജാമ്യം ലഭിച്ചതിൽ വ്യാപക വിമർശനം
ബെംഗളൂരു: ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പക്ക് അതിവേഗം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമര്‍ശനം. സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യ നടപടികള്‍ക്കായി ഹൈക്കോടതി ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്നിരിക്കേ, വിരുപക്ഷപ്പയുടെ ജാമ്യഹർജി ഒരു ദിവസത്തിനുള്ളിലാണ് കോടതി കേട്ടതെന്ന് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷന്‍ ആരോപിച്ചു. സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. കോടതികള്‍ എം.എല്‍.എമാരെയും സാധാരണക്കാരെ പോലെയാണ് പരിഗണിക്കേണ്ടത്. ഇനി മുതല്‍ എല്ലാ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലുള്ള നടപടികളും ഒറ്റദിനം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന്…
Read Moreപീഡന കേസിൽ നിത്യാനന്ദയ്ക്ക് ജാമ്യമില്ലാ വാറന്റ്
ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. നിത്യാനന്ദ തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി. 2010 മാർച്ച് 2 ന് നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് ലൈംഗിക ടേപ്പ് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടത്. നിത്യാനന്ദയ്ക്കെതിരെ കോടതി നിരവധി സമൻസുകൾ പുറപ്പെടുവിച്ചെങ്കിലും ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാനന്ദ കോടതിയിൽ ഹാജരായിരുന്നില്ല. ഇയാൾ എവിടെയാണെന്ന് പോലീസിന്…
Read Moreഅട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളായ 12 പേരുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയുടേതാണ് നടപടി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസിലെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ 13 പേര്‍ കേസില്‍ കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു.
Read Moreഅൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ഉടൻ ജയിൽ മോചിതനാകില്ല
ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നും മറ്റുമുളള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സുബൈറിന് നിലവിൽ ജയിൽ മോചിതനാകാൻ സാധിക്കുകയില്ല. ഡൽഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ സുബൈര്‍ ജുഡീഷ്യൽ റിമാൻഡിൽ…
Read Moreനടൻ ചേതൻ കുമാറിന് ജാമ്യം
ബെംഗളൂരു : ഹിജാബ് കേസില്‍ വാദംകേള്‍ക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയതിന് അറസ്റ്റിലായ കന്നഡ നടൻ ചേതൻ കുമാറിന് ജാമ്യം. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചേതൻ ജാമ്യം അനുവദിക്കുന്നതിനിടെ, വ്യക്തിഗത ബോണ്ടും ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. രണ്ടു വർഷം മുമ്പ് ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട് ജഡ്ജി അസാധാരണ പരാമർശം നടത്തിയത് ചൂണ്ടിക്കാട്ടി നേരത്തെ ചേതൻ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. താൻ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള പരാതിക്കാരിയുടെ…
Read Moreദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ; വിധി ഇന്ന് 10.15ന്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്. ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നൽകിയ മറുപടി പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. രാവിലെ 10.15നാണ് വിധി പ്രസ്താവം. ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ ദിലീപ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള…
Read Moreദർശകൻ ഋഷികുമാർ സ്വാമിയ്ക്ക് ജാമ്യം.
ബെംഗളൂരു : ശ്രീരംഗപട്ടണം ടൗണിലെ മസ്ജിദ് പൊളിക്കാൻ ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ കാളി മഠത്തിലെ ഋഷികുമാർ സ്വാമി ബുധനാഴ്ച രാത്രി വൈകി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം അവിടെ സ്ഥിതിചെയ്യുന്നത് ക്ഷേത്രമാണോ പള്ളിയാണോ എന്ന കാര്യത്തിൽ തീരുമാനമാകുന്നത് വരെ പള്ളി അടച്ചിടണമെന്ന് പ്രസ്താവിച്ചു. എന്റെ ക്ഷേത്രത്തിന്റെ അവസ്ഥ കണ്ട് ഞാൻ വേദനിക്കുന്നു എന്നും എന്നാൽ ജുഡീഷ്യറിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ജുഡീഷ്യറി കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രബലരായ വൊക്കലിഗ സമുദായത്തിന്റെ ഹൃദയഭൂമിയായി കണക്കാക്കപ്പെടുന്ന മണ്ഡ്യ ജില്ലയിലാണ് ശ്രീരംഗപട്ടണം സ്ഥിതി ചെയ്യുന്നത്. ജെഡി…
Read More