പീഡന കേസിൽ നിത്യാനന്ദയ്ക്ക് ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. നിത്യാനന്ദ തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി. 2010 മാർച്ച്‌ 2 ന് നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് ലൈംഗിക ടേപ്പ് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടത്. നിത്യാനന്ദയ്ക്കെതിരെ കോടതി നിരവധി സമൻസുകൾ പുറപ്പെടുവിച്ചെങ്കിലും ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാനന്ദ കോടതിയിൽ ഹാജരായിരുന്നില്ല. ഇയാൾ എവിടെയാണെന്ന് പോലീസിന്…

Read More
Click Here to Follow Us