ബെംഗളൂരു: നഗരത്തിൽ പാർക്കുകളിലും കെട്ടിടങ്ങളിലും തേനീച്ചകളുടെ ആക്രമണം കൂടുന്നു. അടുത്ത ദിവസങ്ങളിൽ ആയി ഫ്രീഡം പാർക്കിൽ നിന്നും പത്തോളം പോലീസുകാർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ 2 പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹൊസ്സൂർ റോഡ് സെമിത്തേരിയിലും സംസ്കാര ചടങ്ങിനിടെ സമാനമായ സംഭവം നടന്നിരുന്നു. വേനൽ കാലമായതോടെ നഗരത്തിലെ മരങ്ങൾ എല്ലം പൂവിട്ടതോടെയാണ് തേനീച്ചകൾ പെരുക്കിയത്. തേനീച്ചകളെ പ്രകോപിപ്പിക്കാതിരുന്നാൽ കൂട്ടത്തോടെ വന്നുള്ള അക്രമണം ഒഴിവാക്കാമെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു.
Read MoreTag: attack
തട്ടുകടയിലെ തർക്കം: ഇടുക്കിയിൽ വെടിയേറ്റ രണ്ടാമന്റെ നില ഗുരുതരം
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Read Moreകോളേജ് വിദ്യാർത്ഥികളെ ക്രിസ്തുമതത്തിലേക്ക് ആകർഷിപ്പിച്ചെന്നാരോപിച്ച് യുവാവിന് മർദ്ദനം
ബെംഗളൂരു: നഗരത്തിലെ കോളേജിന് പുറത്ത് ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാരോപിച്ച് കർണാടകയിലെ ഹാസനിൽ വലതുപക്ഷ പ്രവർത്തകർ യുവാവിനെ ആക്രമിച്ചു. പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്ത് ക്രിസ്ത്യൻ വിശ്വാസം സ്വീകരിക്കാൻ കോളേജ് വിദ്യാർത്ഥികളെ യുവാവ് പ്രലോഭിപ്പിച്ചതിനെ തുടർന്ന് സർക്കാർ കോളേജ് പരിസരത്തെ വയലിൽ വെച്ച് വലതുപക്ഷ പ്രവർത്തകർ യുവാവിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ ഏൽപ്പിച്ച ജോലി മാത്രമാണ് താൻ ചെയ്യുന്നതെന്ന് പറഞ്ഞ് ദയ അഭ്യർത്ഥിക്കുമ്പോഴും യുവാവിനെ പ്രവർത്തകർ തല്ലുന്നതായുള്ള വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബജരംഗി ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ താലൂക്ക് പ്രസിഡന്റ് യുവാവിനും…
Read Moreതാലിബാൻ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ സ്ഫോടനം 9 കുട്ടികൾ മരിച്ചു.
അഫ്ഗാനിസ്ഥാൻ: പാകിസ്ഥാൻ അതിർത്തിക്കടുത്ത് തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഒമ്പത് കുട്ടികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ നിയമിച്ച ഗവർണറുടെ ഓഫീസ് അറിയിച്ചു. കിഴക്കൻ നഗർഹാർ പ്രവിശ്യയിലെ ലാലോപർ ജില്ലയിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഒരു വണ്ടി പഴയതും പൊട്ടാത്തതുമായ മോർട്ടാർ ഷെല്ലിൽ ഇടിച്ചാണ് സ്‌ഫോടനം നടന്നതെന്ന് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നത്. മറ്റ് വിശദാംശങ്ങളൊന്നും ഉടൻ ലഭ്യമായിട്ടില്ല. ആഗസ്റ്റ് മധ്യത്തിൽ താലിബാൻ രാജ്യം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പായ താലിബാൻ എതിരാളികളുടെ ആസ്ഥാനമാണ്…
Read Moreഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ കയ്യേറ്റം ചെയ്തു.
ചെന്നൈ: ഓർഡർ ചെയ്‌ത ഭക്ഷണം വിതരണം ചെയ്യാൻ വൈകിയതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിൽ ഉപഭോക്താവായ പോലീസുകാരനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്‌ത ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി കമ്പനിയുടെ ഡെലിവറി എക്‌സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയരാഘവപുരം സ്വദേശി കാർത്തിക് വീര (24) ആണ് അറസ്റ്റിലായ ഡെലിവറിമാൻ. കോടമ്പാക്കം പോലീസ് സ്‌റ്റേഷനിലെ ക്രൈം വിംഗിലെ ഹെഡ് കോൺസ്റ്റബിളായ ജോർജ് പീറ്റർ (40) എംജിആർ നഗറിലെ വീട്ടിൽ ഭക്ഷണം എത്തിക്കാൻ ഓൺലൈൻ വഴി ഓർഡർ നൽകിയിരുന്നു, ജോർജ് പീറ്റർ ഫോണിൽ വിലാസം നൽകിയെങ്കിലും ഭക്ഷണം എത്തിച്ചത് ഏറെ…
Read Moreഎംടിസി ജീവനക്കാരെ ആക്രമിച്ച കോളേജ് വിദ്യാർത്ഥികൾക്കായി തിരച്ചിൽ.
ചെന്നൈ: വ്യാഴാഴ്ച വൈകുന്നേരം എംടിസി ജീവനക്കാരെ ആക്രമിച്ചെന്ന പരാതിയിൽ പച്ചയ്യപ്പസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്കായി ചെന്നൈ പോലീസ് തിരച്ചിൽ നടത്തിവരികയാണ്. കോളേജിന് സമീപം ബസ് നിർത്തിയപ്പോൾ ഇരുവരും ആക്രമിക്കുകയായിരുന്നുവെന്നാണ് 15ജി റൂട്ടിലെ ബസ് ജീവനക്കാർ ചെത്ത്പേട്ട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡ്രൈവർ ശക്തിവേലും കണ്ടക്ടർ കണ്ണനും ചേർന്ന് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെടുന്നതിനിടെ കോളേജിലെ രണ്ട് വിദ്യാർത്ഥികൾ ഡ്രൈവറുടെ തലയിൽ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നപ്പോൾ ബസ് ബ്രോഡ്‌വേയിൽ നിന്ന് സിഎംഡിഎ കോളനിയിലേക്ക് പോവുകയായിരുന്നു. ഉടൻ തന്നെ ക്രൂ അംഗങ്ങൾ പോലീസ് കൺട്രോൾ…
Read Moreപുരോഹിതനെ അജ്ഞാതൻ പള്ളിയിൽ കയറി ആക്രമിച്ചു.
ബെംഗളൂരു: ‘ദ വർക്കർ ചർച്ച്’ പുരോഹിതനെ അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചു. സെന്റ് ജോസഫ് വർക്കർ ചർച്ചിലെ ഇടവക വികാരി ഫാദർ ഫ്രാൻസിസ് ഡിസൂസയെയാണ് അജ്ഞാതൻ വാളുമായി ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഫാദർ ഫ്രാൻസിസ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഫാ. ഫ്രാൻസിസ് പറയുന്നതനുസരിച്ച്, ഉച്ചകഴിഞ്ഞ് 3.15 ഓടെ വാളുമായി ഒരാൾ കോമ്പൗണ്ട് ഭിത്തിയിൽ നിന്ന് ചാടി പള്ളിയുടെ പുറകിലുള്ള വസതിയുടെ ഒന്നാം നിലയിലേക്ക് പ്രവേശിച്ചെന്നും. മുറിയിൽ ഒളിച്ചിരുന്ന ഇയാൾ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും. ഭാഗ്യവശാൽ താൻ ആക്രമണത്തിൽ നിന്ന് രക്ഷപെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മതിൽ…
Read Moreമത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കല്ലും കുപ്പികളും ഉപയോഗിച്ച് ആക്രമിച്ചു.
ചെന്നൈ: രാമേശ്വരത്ത് നിന്നുള്ള അയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾ കച്ചത്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ഡിസംബർ അഞ്ചിന് അർദ്ധരാത്രി ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തിന് ഇരയായി. ഇവരെ ഓടിക്കാൻ വേണ്ടി നാവികസേന കല്ലും കുപ്പികളും എറിഞ്ഞത് എന്നും, ഇത് പത്തോളം ബോട്ടുകൾക്കാണ് കേടുപാടുകൾ ഉണ്ടാക്കിയെന്നും, സംഭവത്തെ തുടർന്ന് പ്രദേശത്തു നിന്നു മടങ്ങിയ മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ പെയ്‌ത മഴയും മോശം കാലാവസ്ഥയും മൂലം മത്സ്യത്തൊഴിലാളികൾ നീണ്ട ഇടവേളയെ തുടർന്ന് കടലിൽ പോയിരുന്നല്ല. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടേതാണ് എങ്കിലും, ഇന്റർനാഷണൽ മാരിടൈം ബോർഡർലൈനിന്റെ (IMBL) ഇന്ത്യൻ ഭാഗത്തെ…
Read Moreസഫാരി ട്രക്ക് ആക്രമിക്കുന്ന ആന; ഭയപ്പെടുത്തുന്ന വീഡിയോ വൈറലായി
ആന സഫാരി ട്രക്കിനെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രക്കിൽ ഇരിക്കുന്ന ആളുകൾ, ഇക്കോട്രെയിനിംഗ് ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും ഒരു കൂട്ടം, മൃഗം അവരുടെ നേരെ പാഞ്ഞടുക്കുമ്പോൾ ഭയന്ന് ഓടിപ്പോകുന്നത് കാണാം. ലിംപോപോയിലെ സെലാറ്റി ഗെയിം റിസർവിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് റിപ്പോർട്ട്. Too much intrusion will take your life in Wilderness. However, wild animals keeps on forgiving us since long.#responsible_tourism specially wildlife tourism should be educational rather recreational. हांथी के इतना…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ തമിഴ് നടൻ സേതുപതിക്ക് നേരെ ആക്രമണം
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ വെച്ച് തമിഴ് നടൻ വിജയ് സേതുപതിക്കു നേരെ ആക്രമണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബെംഗളൂരുവിൽ എത്തിയത്. വിജയ് സേതുപതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വിരൽ ആയിട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. Actor #VijaySethupathi attacked at Bengaluru airport. Initial reports say the…
Read More