മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കല്ലും കുപ്പികളും ഉപയോഗിച്ച് ആക്രമിച്ചു.

ചെന്നൈ: രാമേശ്വരത്ത് നിന്നുള്ള അയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾ കച്ചത്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ഡിസംബർ അഞ്ചിന് അർദ്ധരാത്രി ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തിന് ഇരയായി.

ഇവരെ ഓടിക്കാൻ വേണ്ടി നാവികസേന കല്ലും കുപ്പികളും എറിഞ്ഞത് എന്നും, ഇത് പത്തോളം ബോട്ടുകൾക്കാണ് കേടുപാടുകൾ ഉണ്ടാക്കിയെന്നും, സംഭവത്തെ തുടർന്ന് പ്രദേശത്തു നിന്നു മടങ്ങിയ മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

കഴിഞ്ഞ ആഴ്‌ചകളിൽ പെയ്‌ത മഴയും മോശം കാലാവസ്ഥയും മൂലം മത്സ്യത്തൊഴിലാളികൾ നീണ്ട ഇടവേളയെ തുടർന്ന് കടലിൽ പോയിരുന്നല്ല. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടേതാണ് എങ്കിലും, ഇന്റർനാഷണൽ മാരിടൈം ബോർഡർലൈനിന്റെ (IMBL) ഇന്ത്യൻ ഭാഗത്തെ ശോഷിച്ച സമുദ്രജീവികൾക്ക് അതിജീവനത്തിനായി മത്സ്യത്തൊഴിലാളികൾ പലപ്പോഴും ലങ്കൻ ഭാഗത്തേക്ക് കടക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ, ലങ്കൻ നാവികസേന മൂന്ന് ബോട്ടുകളിൽ പ്രത്യക്ഷപ്പെട്ട് അവരെ ആക്രമിച്ച സമയത് മത്സ്യത്തൊഴിലാളികൾ IMBL കടന്നിട്ടില്ലെന്ന് അവർ ആരോപിച്ചു, തുടർന്ന് ജീവനെ ഭയന്ന് മൽസ്യത്തൊഴിലാളികൾ വെറുംകൈയോടെ വീട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാർഗമുണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us