എച്ച്‌ഐവി ബാധിതയായ യുവതി മകളോടൊപ്പം കിണറ്റിൽ ചാടി മരിച്ചു.

മധുരൈ:  മധുര ജില്ലയിൽ വ്യാഴാഴ്ച യുവതി ഒരു വയസ്സുള്ള മകളോടൊപ്പം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ജില്ലയിലെ ടി പുതുപ്പട്ടി മേഖലയിലാണ് സംഭവം. യുവതിക്ക് എച്ച്‌ഐവി എയ്ഡ്‌സ് ബാധയുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത് .

നാല് വർഷം മുമ്പാണ് തെങ്കാശി സ്വദേശിയായ യുവാവുമായി യുവതിയുടെ വിവാഹം നടന്നത്. ശേഷം തിരുപ്പൂർ മേഖലയിലാണ് ഇരുവരും താമസിച്ചിരുന്നത്. 2020-ൽ, മരിച്ച സ്ത്രീയുടെ ഭർത്താവിന് എച്ച്ഐവി എയ്ഡ്സ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് യുവതിക്കും എച്ച്‌ഐവി പരിശോധന നടത്തിയത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

ഒരു മാസം മുൻപാണ് യുവതി അമ്മയുടെ വീട്ടിൽ താമസിക്കാനായി വന്നത്. വ്യാഴാഴ്ച മകളോടൊപ്പം വീട്ടിൽ നിന്ന് പോയ യുവതി മടങ്ങി എത്തിയിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

സിആർപിസി സെക്ഷൻ 174 പ്രകാരം കൂടക്കോവിൽ പോലീസ് കേസെടുത്തിട്ടുണ്ട് . അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
[masterslider id="10"]

Related posts