സിദ്ധരാമയ്യയും ജി. പരമേശ്വരയും ഡി.കെ. ശിവകുമാറിനെ സദാശിവനഗറിലെ വീട്ടിലെത്തി സന്ദർശിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന നേതാവ് ജി. പരമേശ്വരയും ഡി.കെ. ശിവകുമാറിനെ ബെംഗളൂരു സദാശിവനഗറിലെ വീട്ടിലെത്തി സന്ദർശിച്ചു.

ബെംഗളൂരുവിലെത്തിയ ശിവകുമാറിന്റെ സ്വീകരണപരിപാടികളിൽ ഇരുനേതാക്കളും പങ്കെടുത്തിരുന്നില്ല. ഡി.കെ. ശിവകുമാറിന് സ്വീകരണം നൽകുന്നതിൽ സിദ്ധരാമയ്യ അടക്കമുള്ള ചില നേതാക്കൾക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന അഭ്യൂഹമുയരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും സന്ദർശനം.

കോൺഗ്രസ് ഡി.കെ. ശിവകുമാറിനൊപ്പമുണ്ടെന്ന് സന്ദർശനത്തിനുശേഷം സിദ്ധരാമയ്യ പറഞ്ഞു. നേരിട്ടുകണ്ട് പിന്തുണ അറിയിക്കാനാണ് വീട്ടിലെത്തിയതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ജാമ്യംലഭിച്ച ഡി.കെ. ശിവകുമാറിന് ശനിയാഴ്ച അനുയായികളും പ്രവർത്തകരുംചേർന്ന് വൻസ്വീകരണമാണ് നൽകിയത്.

  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും

കോൺഗ്രസ് നേതാക്കളും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉൾപ്പെടെ വിമാനത്താവളത്തിൽ നേരിട്ടെത്തി ശിവകുമാറിനെ സ്വീകരിച്ചു. എന്നാൽ സിദ്ധരാമയ്യയും ജി. പരമേശ്വരയും ഉൾപ്പെടെയുള്ള ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നത് പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി.

കോൺഗ്രസ് നേതാവ് സോണിയാഗാന്ധി തനിക്ക് ഉറച്ച പിന്തുണ നൽകിയിരുന്നെന്നും ഓരോ പാർട്ടി പ്രവർത്തകനൊപ്പവും നേതൃത്വമുണ്ടെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും ഡി.കെ. ശിവകുമാർ സ്വീകരണപരിപാടിക്കിടെ പറഞ്ഞിരുന്നു.

പ്രവർത്തകരും മറ്റു പ്രാദേശികനേതാക്കളുമുൾപ്പെടെ ഞായറാഴ്ചയും ഒട്ടേറെപ്പേരാണ് ശിവകുമാറിന്റെ വീട്ടിലെത്തിയത്. ഉച്ചയ്ക്കുശേഷം കുടുംബത്തോടൊപ്പം തുമകൂരുവിലെ കാഡ വിശ്വേശ്വര മഠം സന്ദർശിച്ച് സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ ശിവകുമാർ മഠത്തിനുപുറത്ത് തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധനചെയ്തശേഷമാണ് മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം കണിപ്പൂവുമായി ദീപിക പദുകോണും രൺവീർ സിംഗും; കുഞ്ഞു ദുഅ ഇനി ബിഗ് സിസ്റ്റർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
[masterslider id="10"]

Related posts

Click Here to Follow Us