വിമത എം.എൽ.എ.മാരുടെ വിഷയം വീണ്ടും പരിഗണിക്കാമെന്ന് സ്പീക്കർ

ബെംഗളൂരു: മുൻ സ്പീക്കർ കെ.ആർ. രമേഷ് കുമാർ അയോഗ്യരാക്കിയ 17 എം.എൽ.എ.മാരുടെ വിഷയം പുതുതായി പരിഗണിക്കാൻ തയ്യാറാണെന്ന് ഇപ്പോഴത്തെ സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചു.

അയോഗ്യത ചോദ്യംചെയ്ത് എം.എൽ.എ.മാർ നൽകിയ ഹർജി പരിഗണിക്കുന്പോഴാണ് ഇപ്പോഴത്തെ സ്പീക്കർ വി. ഹെഗ്‌ഡെ കാഗേരിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യമറിയിച്ചത്.

ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിനുമുൻപാകെ വെള്ളിയാഴ്ചയും വാദം തുടരും. നിയമസഭയിൽനിന്ന്‌ രാജിവെക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സ്പീക്കറുടെ നടപടി പകരംവീട്ടലാണെന്നും എം.എൽ.എ.മാർ കഴിഞ്ഞദിവസം വാദിച്ചിരുന്നു.

  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ

അയോഗ്യതാ നടപടിയിൽ മറുപടി നൽകാൻ സ്പീക്കർ മാനദണ്ഡപ്രകാരമുള്ള ഏഴുദിവസം അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു. കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിന്റെ വീഴ്ചയ്ക്കുകാരണമായ വിമതനീക്കം നടത്തിയതിനാണ് എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയത്.

ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായ സർക്കാർ വീണതോടെ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts