മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്ന ഇന്നത്തെ കാലത്ത് പുത്ര സ്നേഹത്തിന് ഇതിലും വലിയ ഒരു ഉദാഹരണം കാണിക്കാനുണ്ടോ? വീട്ടിൽ ഒതുങ്ങിക്കൂടിയ അമ്മയെ സ്കൂട്ടറിൽ നാടുകാണിക്കാൻ ജോലി പോലും രാജിവച്ച് ഒരു മകൻ;ഇവർക്ക് കാർ സൗജന്യമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര.

ബെംഗളൂരു : മാതൃസ്നേഹത്തിന്റെ പല ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു മകന് അമ്മയോടുള്ള സ്നേഹം പ്രകടമാകുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അമ്മയേയും കൊണ്ട് ഇന്ത്യ മുഴുവൻ ചുറ്റാൻ ഇറങ്ങിയ ഒരു മകനാണ് സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. അതും സ്കൂട്ടറിലാണ് അമ്മയേയുംകൊണ്ട് യാത്രക്കിറങ്ങിയത് എന്നതാണ് ഏറെ ശ്രദ്ധേയം.

മൈസൂർ സ്വദേശിയായ ദക്ഷിണാമൂർത്തി കൃഷ്ണകുമാറാണ് അമ്മയേയുംകൊണ്ട് തന്റെ ഇരുപത് വർഷം പഴക്കമുള്ള സ്കൂട്ടറിൽ ഇന്ത്യ കാണാൻ ഇറങ്ങിയിരിക്കുന്നത്.

ബാങ്ക് ജീവനക്കാരനായിരുന്ന കൃഷ്ണകുമാർ ജോലി ഉപേക്ഷിച്ചാണ് അമ്മയേയും കൊണ്ട് യാത്രക്കായി ഇറങ്ങിയത്.
വർഷങ്ങളായി വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു കൃഷ്ണകുമാറിന്റെ ‘അമ്മ. അച്ഛന്റെ മരണശേഷം മക്കളുടെ കാര്യങ്ങൾ നോക്കി ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്ന ‘അമ്മ ഒരിക്കൽ കൃഷ്ണകുമാറിനോട് ഒരു ആഗ്രഹം പ്രകടിപ്പിച്ചു. ‘തനിക്ക് ഹംബി ഒന്ന് കാണണം’ എന്നായിരുന്നു ആ ‘അമ്മ മകനോട് ആവശ്യപ്പെട്ടത്.

തങ്ങൾക്ക് വേണ്ടി ഇത്രയും വർഷം ജീവിച്ച അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി അച്ഛന്റെ 20 വർഷം പഴക്കമുള്ള ബജാജ് സ്കൂട്ടറും എടുത്ത് കൃഷ്ണകുമാർ അമ്മയേയും കൊണ്ട് യാത്രക്കായി ഇറങ്ങി. ഹംബി ഉൾപ്പെടെ 48, 100 കിലോമീറ്റർ ഇപ്പോൾ ഇരുവരും ഈ സ്കൂട്ടറിൽ യാത്ര പിന്നിട്ടുകഴിഞ്ഞു.
കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒറീസ, ജാര്‍ഖണ്ഡ്, ബീഹാര്‍, സിക്കിം, ആസാം, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇരുവരും സന്ദർശിച്ചുകഴിഞ്ഞു. ഇനിയും യാത്ര തുടരുകയാണ് ഈ അമ്മയും മകനും…

അച്ഛനുപയോഗിച്ച 19 വർഷം പഴക്കമുള്ള സ്കൂട്ടറിലാണ് ദക്ഷിണാ മൂർത്തി കൃഷ്ണകുമാറും അമ്മ ചുദരതനയും യാത്ര ചെയ്യുന്നത്. ഇവർ ഇപ്പോൾ അരുണാചൽ പ്രദേശിലാണ്.

‘മാതൃസേവാ സങ്കൽപ യാത്ര’ എന്നാണ് തന്റെ യാത്രയെ ദക്ഷിണാ മൂർത്തി വിശേഷിപ്പിക്കുന്നത്. 2017 ൽ കാറിൽ അമ്മയുമൊന്നിച്ച് ആദ്യമായി നടത്തിയ ക്ഷേത്ര ദർശനത്തിൽ കൂടെ അച്ഛനുമുണ്ടായിരുന്നെങ്കിൽ നന്നാവുമായിരുന്നുവെന്ന് അവർ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ചിത്രവും കൊണ്ടായിരുന്നു ആ യാത്ര. രണ്ടു വർഷം മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്. അമ്മയുടെ ആഗ്രഹം പോലെ അച്ഛന്റെ സാന്നിധ്യമുണ്ടാകാനാണ് അച്ഛനുപയോഗിച്ച സ്കൂട്ടറിൽ രണ്ടു വർഷത്തോളം നീണ്ട ക്ഷേത്ര ദർശനം നടത്താൻ ദക്ഷിണാ മൂർത്തി തീരുമാനിച്ചത്. അമ്മയോടുള്ള സ്നേഹത്തിന്റെ കഥ, അതുപോലെ രാജ്യത്തോടുള്ള സ്നേഹത്തിന്റെ കഥയുമെന്നാണ് ആനന്ദ് മഹീന്ദ്ര ഇവരുടെ യാത്രയെ വിശേഷിപ്പിച്ചത്. മഹീന്ദ്ര കെയുവി 100 എൻഎക്സ്ടി വിഭാഗത്തിൽപ്പെട്ട കാറാണ് ആനന്ദ് മഹീന്ദ്ര സമ്മാനിക്കുക. അമ്മയേയും കൊണ്ടുള്ള യാത്രക്ക് ദക്ഷിണാ മൂർത്തിക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us