ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വിവിധ മേഖലയിലുള്ള ജനവിഭാഗങ്ങൾക്ക് സർക്കാർ ദുരിതാശ്വാസം പ്രഖ്യാപിച്ചിരുന്നു.
ഇതിന് വേണ്ട അപേക്ഷ സേവ സിന്ധു പോർട്ടൽ വഴി നൽകാം എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 3000 രൂപ വീതമാണ് ലഭിക്കുക.
3 ലക്ഷത്തോളം അപേക്ഷകൾ ആണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഒരു വാഹനത്തിന് ഒരു അപേക്ഷ എന്ന നിലക്കാണ് പരിഗണിക്കുന്നത്, അതു കൊണ്ടു തന്നെ വാടകക്ക് വാഹനമെടുത്ത് സർവ്വീസ് നടത്തുന്നവർക്ക് ഈ ഘട്ടത്തിൽ ആശ്വാസധനം ലഭ്യമാകില്ല എന്ന് യൂണിയനുകൾ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ കോവിഡ് കാലത്തെ പ്രഖ്യാപനത്തിൽ 7.5 ലക്ഷം പേരാണ് സഹായ ധനത്തിന് അർഹരായത് എന്നും യുണിയനുകൾ കൂട്ടിച്ചേർത്തു.
താഴെ കൊടുത്ത ലിങ്കിൽ അപേക്ഷ സമർപ്പിക്കാം:
Disbursement of cash for Covid-19 relief to Auto-rickshaw drivers, Taxi drivers and Maxi Cab drivers
ആവശ്യമായ രേഖകളുടെ പട്ടിക താഴെ നൽകിയിരിക്കുന്നു:
- Aadhar Card
- Passport size photo
- Registered Transport Driver Proof
- Residence certificate
- Vehicle Registration Certificate and Applicant’s Driving License
- Voter ID Card