ഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. രാജയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി 

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.കെ നേതാവും മുൻ കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജയുടെ 55 കോടി വിലമതിക്കുന്ന ബിനാമി സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയായ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു സ്വത്തുക്കളെന്ന് ഇ.ഡി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 59 കാരനായ രാജ നിലവിൽ നീലഗിരി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഡി.എം.കെ എം.പിയാണ്.

Read More

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടു കിട്ടാനുള്ള ഹർജി കോടതി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻറെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു ഹർജി. കേസുമായി ബന്ധപ്പെട്ട സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഏഴ് കിലോ സ്വർണം – വജ്ര ആഭരണങ്ങൾ അടക്കം നിരവധി ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന്…

Read More

ഡികെ ശിവകുമാറിന്റെ ആസ്തി 1414 കോടി

ബെംഗളൂരു: കോൺഗ്രസ്‌ നേതാവ് ഡി.കെ. ശിവകുമാറിൻറെ ആസ്തിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ 68 ശതമാനത്തിൻറെ വർദ്ധന. മേയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ നാമനിർദ്ദേശപത്രികയിലെ വിവരമനുസരിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 1414 കോടി രൂപ. തൻറെയും തൻറെ കുടുംബാംഗങ്ങളുടെയും സംയുക്ത ആസ്തിയാണ് 1414 കോടി രൂപയെന്ന് അദ്ദേഹം അറിയിച്ചു. ഏകദേശം 12 ബാങ്ക് അക്കൗണ്ടുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇതിൽ ചിലത് സഹോദരൻ ഡി.കെ. സുരേഷുമായി ചേർന്നുള്ളവയാണ്. 8.3 ലക്ഷം രൂപയുടെ ഒരു ടൊയോട്ട കാർ മാത്രമേ സ്വന്തമായുള്ളൂ. സ്ഥാവര…

Read More

ശരവണ സ്റ്റോർസിൽ റെയ്ഡ്, 234.75 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

ചെന്നൈ : ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ കേന്ദ്രമായ ജൂവലറി ഗ്രൂപ്പായ ശരവണ സ്റ്റോഴ്സ് തങ്കമാളികയുടെ 234.75 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാലൻസ് ഷീറ്റിൽ കൃത്രിമം കാട്ടിയും ബാങ്ക് ഉദ്യോഗസ്‌ഥരെയും മറ്റ് ചില സ്വകാര്യ വ്യക്തികളെയും ഇന്ത്യൻ ബാങ്കിൽ നിന്ന് സ്വാധീനിച്ച് 240 കോടിയോളം രൂപ വായ്പ കബളിപ്പിച്ചുവെന്നാണ് സ്ഥാപനത്തിനെതിരെയുള്ള കേസ്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. ഷോറൂം ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഐഡി കണ്ടുകെട്ടിയത്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 173 കോടിയുടെ സ്വത്തുക്കളും ഇഡി…

Read More

ജയലളിതയുടെ സാരികളും ചെരുപ്പുകളും ലേലം ചെയ്യണം ; വിവരാവകാശ പ്രവർത്തകർ 

ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്നും പിടിച്ചെടുത്ത സ്വത്ത് വകകളിലെ 11344 സാരി, 250 ഷാൾ, 750 ജോഡി ചെരുപ്പുകൾ എന്നിവ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകർ സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാർക്ക് കത്തയച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഇവയെല്ലാം ബെംഗളൂരു വിധാൻ സൗത്തിലെ ട്രഷറിയിൽ 2003 മുതൽ സൂക്ഷിച്ചിരിക്കുകയാണ്. അനധികൃത സ്വത്ത് സാമ്പാദനകേസ് വിചാരണ ബെംഗളൂരുവിലെ കോടതികളിൽ നടക്കുന്ന കാരണത്താൽ ആണ് ഇവയെല്ലാം ബെംഗളൂരുവിൽ സൂക്ഷിച്ചിരിക്കുന്നത്.

Read More
Click Here to Follow Us