തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാർട്ട്മെന്റ്സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടില്‍ പ്രീത (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടില്‍ അനില്‍ കുമാറിനെ (40) ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. അനില്‍ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനില്‍ കുമാർ കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പ്രീതയുടെ ഭർത്താവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബുവിനും ആക്രമണത്തില്‍…
Read MoreTag: arrested
ഇരട്ട കുട്ടികളുടെ മരണം; ഐസ്ക്രീം കഴിച്ചതിന് പിന്നാലെയെന്ന അമ്മയുടെ വാദം കളവ്
ബെംഗളൂരു: മണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മയുടെ വാദം കള്ളമെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പോലീസ് ചോദ്യം ചെയ്പ്പോള്‍ ഐസ്ക്രീമില്‍ വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകൾ ഇപ്പോഴും ചികിത്സയിലാണ്. കുട്ടികള്‍ക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു. മണ്ഡ്യയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ ഉള്‍പ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. പൂജ –…
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിൽ ഭൂമിയുടെ മാപ്പ് നല്‍കുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ അറസ്റ്റിൽ. ലോകായുക്ത പോലീസാണ് അറസ്റ്റ് ചെയ്തത്. ആർ.ടി.സി വിഭാഗം ഭൂസർവേയർ എസ്.ജി. ശീതള്‍ രാജാണ് അറസ്റ്റിലായത്. ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കി 1500 രൂപ ഫീസ് അടച്ച ഉടമയുടെ ഭൂമി കഴിഞ്ഞ മാസം 29ന് ശീതള്‍ രാജ് സർവേ നടത്തിയിരുന്നു. സ്കെച്ച് നല്‍കണമെങ്കില്‍ 5000 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് 4000 രൂപയായി ഇളവ് ചെയ്തു. ഭൂവുടമ നല്‍കിയ പരാതിയനുസരിച്ച് വലവിരിച്ച ലോകായുക്ത ശീതള്‍രാജ് പണം സ്വീകരിക്കുന്നത്…
Read Moreഅധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: അധ്യാപികയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ ജില്ലയിലെ മേലുകോട്ടയിലാണ് സംഭവം നടന്നത്. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിജയനഗര ഹോസ്പേട്ടിൽ നിന്നുള്ള നിതീഷ് ആണ് അറസ്റ്റിലായത്. മൃതദേഹം കണ്ടെത്തിയതു മുതൽ നിതീഷ് ഒളിവിലായിരുന്നു. ദീപികയുടെ ഭർത്താവിന്റെ പരാതിയിലാണ് നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പതിവുപോലെ ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോയ…
Read Moreബെംഗളൂരുവിൽ നിന്നും എത്തിക്കുന്നത് മാരക ലഹരി മരുന്നുകൾ; കോഴിക്കോട് സ്വദേശി പിടിയിൽ
കൊല്ലം: ബെംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ്സിൽ കൊട്ടിയത്ത് ഇറങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലവരുന്ന 71 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പോലീസ് പിടിയിലായി. കോഴിക്കോട് പൂനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ആറോടെ കൊട്ടിയം ജങ്ഷനിൽ വച്ചാണ് നൗഫൽ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തു…
Read Moreകേരളത്തിലേക്ക് അനധികൃതമായി കന്നുകാലി കടത്ത്; രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു : കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന നൂറ് കന്നുകാലികളെ മൈസൂരു എച്ച്.ഡി. കോട്ടെയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ കടത്തിയ രണ്ടുപേരെ പിടികൂടി. രണ്ട് ലോറികളിലും അഞ്ച് പിക്കപ്പ് ജീപ്പുകളിലുമായാണ് കാലികളെ കടത്തിയത്. വാഹനങ്ങൾ പോലീസ് തടഞ്ഞതോടെ ഡ്രൈവർമാർ ഇറങ്ങിയോടി. പിന്നീട് രണ്ടുപേരെ പിടികൂടുകയായിരുന്നു. പശുക്കളെയും പശുക്കിടാങ്ങളെയും പോത്തുകളെയുമാണ് കടത്തിയത്. ഇവയെ പിന്നീട് മൈസൂരിലെ പിഞ്ജാരപോൾ ഗോശാലയിലേക്ക് മാറ്റി.
Read Moreട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത മംഗളുരു സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് യുവാവ് തകർത്തത്. അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പോലീസ് പറഞ്ഞു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreആടുമായി സെക്സ് ;ഡ്രൈവർ അറസ്റ്റിൽ
ബെംഗളുരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഡ്രൈവർ അറസ്റ്റില്‍. രാമനഗരയിലെ ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പോലീസിന്റെ പിടിയിലായത്. നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് പിന്നിലേക്ക് ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയായ സമീര്‍ ധാന്‍ എന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന് ഇയാള്‍ പിന്നാലെ പോകുകയായിരുന്നു. ആടുമായി ഇയാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് സമീര്‍ ഖാന്‍ മൊബൈലില്‍ വീഡിയോ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പോലീസിന് കൈമാറി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read Moreഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു : ഭാര്യയെ കൊലപ്പെടുത്തി സീലിങ് ഫാനിൽ കെട്ടിത്തൂക്കിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്.ആർ.ബി.ആർ. ലേറ്റിൽ താമസിക്കുന്ന സിദ്ധപ്പ ബസവരാജ് ആണ് ഭാര്യ കെഞ്ചമ്മയെ (19) കൊലപ്പെടുത്തിയത്. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിജയപുര സ്വദേശികളായ ദമ്പതികൾ ആറുമാസം മുമ്പാണ് ബെംഗളൂരുവിൽ താമസംതുടങ്ങിയത്. പാചകവാതക സിലിണ്ടർ വിതരണ ജീവനക്കാരനാണ് സിദ്ധപ്പ. വീടുകളിൽ ജോലി ചെയ്തുവരികയായിരുന്നു കെഞ്ചമ്മ. ബുധനാഴ്ച പുലർച്ചെ രണ്ടു പേരും വഴക്കിടുകയും കെഞ്ചമ്മയെ സിദ്ധപ്പ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ഫാനിൽ കെട്ടിത്തൂക്കിയശേഷം…
Read Moreമകളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ബൈന്തൂരിലെ 48കാരനാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. ഭാര്യയും അവരുടെ രണ്ട് പെൺകുട്ടികളും ഇയാളുടെ കൂടെയാണ് താമസം. മൂത്ത മകളോട് ഇയാൾ മോശമായി ചോദ്യം പെരുമാറുന്നത് കണ്ട് ഭാര്യ ചോദ്യം ചെയ്തിരുന്നതായി കുന്താപുരം പോലീസ് പറഞ്ഞു. ഭാര്യയേയും ഇളയ മകളേയും മുറിയിൽ അടച്ചിട്ട ശേഷം മറ്റൊരു മുറിയിൽ കൊണ്ടുപോയി മകളെ ഉപദ്രവിക്കുകയായിരുന്നു എന്ന് മാതാവ് നൽകിയ പരാതിയിൽ പറഞ്ഞു. തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
Read More