കോൺഗ്രസ്‌ നേതാവിന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്‍റെ പേരില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന്‍ ഷേഖി ന്‍റെ മകന്‍ റെഷാനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷിമോഗയിലെ ഐഎസ് ഐഎസ് ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ ഉടനീളം നടത്തിയ റെയ്ഡിലായിരുന്നു റെഷാന്‍ കുടുങ്ങിയത്. കര്‍ണ്ണാടകയിലെ ശിവമോഗ, ദാവണ്‍ഗരെ, ബെംഗളൂരു ജില്ലകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡുകള്‍. ഉഡുപ്പി ജില്ലയില്‍ ഒരു എ‍ഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥിയാണ് റെഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്. ഇതിനുപുറമെ ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗ് എന്ന ശിവമോഗ ജില്ലയിലെ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നിന്നുള്ള ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗിനെയും എന്‍ ഐഎ അറസ്റ്റ്…

Read More

ചർച്ച് ആക്രമണത്തിൽ മുൻ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: മൈസൂരിനടുത്ത് പെരിയപട്ടണയിലെ ക്രിസ്ത്യൻ പള്ളിക്കുനേരെ നടന്ന അക്രമത്തിൽ പള്ളിയിലെ മുൻ ജീവനക്കാരൻ പിടിയിൽ. മഹാദേശ്വര ലേഔട്ട്‌ നിവാസി വിശ്വയാണ് (24) പ്രതി . സംഭവം മോഷണശ്രമത്തിനിടെ അക്രമമായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി  സീമ ലത്കർ സ്ഥിരീകരിച്ചു. രണ്ടുവർഷം മുമ്പ് പള്ളി ജീവനക്കാരനായ ഇയാൾ കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ ജോലിവിട്ടു. തുടർന്ന് പെരിയപട്ടണ ടൗൺ പഞ്ചായത്തിനു കീഴിൽ ശുചീകരണത്തൊഴിലാളിയായി. എന്നാൽ, അലംഭാവം കാട്ടിയതിന് രണ്ടുമാസം മുമ്പ് ഇയാളെ പിരിച്ചുവിട്ടു. ഇതോടെ സാമ്പത്തികപ്രതിസന്ധിയിലായ വിശ്വ പള്ളിയിൽ നിന്ന് തനിക്ക് ലഭിക്കാനുള്ള ശമ്പളക്കുടിശ്ശിക ചോദിക്കാനെത്തിയപ്പോൾ പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു.…

Read More

നാലര ലക്ഷം രൂപയുടെ കള്ളനോട്ട് കേസിൽ , മംഗളൂരുവിൽ 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു നഗരത്തിലെ നന്തൂരിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് പിടികൂടിയത്. പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയിലാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. ബൈക്കില്‍ ഉണ്ടായിരുന്ന ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍, ജെപ്പു സ്വദേശി റജീം എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ നിസാമുദ്ദീന്‍ കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.…

Read More

ബെംഗളൂരുവിൽ പിഒഎസ് മെഷീൻ തട്ടിപ്പ് നടത്തിയയാളിൽ നിന്ന് 200 ബാങ്ക് കാർഡുകൾ പിടിച്ചെടുത്തു

ബെംഗളൂരു: 110 ഡെബിറ്റ് കാർഡുകൾ, 110 ക്രെഡിറ്റ് കാർഡുകൾ, നിരവധി ബാങ്ക് പാസ്ബുക്കുകൾ, 15 വാണിജ്യ സ്ഥാപനങ്ങളുടെ വ്യാജ സീലുകൾ, ആറ് മൊബൈൽ ഫോണുകൾ, മൂന്ന് ലാപ്‌ടോപ്പുകൾ. വഞ്ചനാപരമായ മാർഗങ്ങളിലൂടെ ഒരു ഡസനിലധികം പോയിന്റ് ഓഫ് സെയിൽ (PoS) മെഷീനുകൾ എന്നിവ പിഒഎസ് മെഷീൻ തട്ടിപ്പ് നടത്തിയയാളിൽ നിന്ന് പിടിച്ചെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയും ബനശങ്കരി രണ്ടാം സ്‌റ്റേജിൽ താമസിക്കുന്ന നവനീത് പാണ്ഡെയാണ് റസ്‌റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും പേരിൽ വ്യാജ അപേക്ഷകൾ നൽകി വിവിധ ബാങ്കുകളിൽ നിന്ന് സ്വൈപ്പിംഗ് മെഷീനുകൾ നേടിയതെന്ന് പോലീസ് പറഞ്ഞു.…

Read More

മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടു നൽകിയ അച്ഛനും അമ്മയും അറസ്റ്റിൽ

ബെംഗളുരു : കർണാടകയിൽ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് വിട്ടു നൽകിയ അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ. യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചത് എന്നാണ് ഇവരുടെ പരാതി. കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവർ മകളെ ദേവദാസിയാക്കിയിരിക്കുന്നത്. യുവതി മുനീറാബാദ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയാകുന്നതിന് കാരണം ദൈവകോപമാണെന്നും ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്ന വിശ്വാസത്തിലാണ് കുട്ടിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് തുടർന്നുള്ള ജീവിതകാലം മുഴുവൻ…

Read More

കോടികളുടെ മയക്കുമരുന്ന് പിടികൂടി, 8 പേർ അറസ്റ്റിൽ 

ബെംഗളൂരു: 6.31 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 8 പേരെ  സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം നടക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇക്കാലയളവിൽ ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നൈജീരിയൻ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി കണ്ടെത്തി. പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ സംഭരിച്ച മയക്കുമരുന്ന് വൻ വിലയ്ക്ക് സൂക്ഷിച്ചു വയ്ക്കാൻ പ്രതി…

Read More

മുൻ കാമുകനെ കൊല്ലാൻ മിക്സിയിൽ ബോംബ്, യുവതിയും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക ശ്രമത്തിന്റെ കഥ പുറത്ത് വന്നത്. അയച്ചയാളുടെ മേല്‍വിലാസം ഇല്ലാത്തിനാല്‍ യുവതിയുടെ മുന്‍കാമുകന്‍ പാഴ്സല്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു, ഇതോടെ കുറിയര്‍ സ്ഥാപന ഉടമ പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വിവാഹ മോചിതയായ മുപ്പതുകാരി ഹാസനിലെ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ബന്ധം മുറിഞ്ഞു. ഈ പകയില്‍ പുതിയ മിക്സി വാങ്ങി അതിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍…

Read More

കഞ്ചാവുമായി നാല് മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാല് മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. മലപ്പുറം പൊന്നാനി സ്വദേശി എം. ജംഷീര്‍ (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ബാദിഷ് (37), ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മുറ്റത്തൊടി സ്വദേശി മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവും മൊബൈല്‍ ഫോണുകളും കാറും പോലീസ് പിടിച്ചെടുത്തു.

Read More

കൂടുതൽ മാർക്ക് നൽകാമെന്ന ഓഫർ, വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ബെളഗാവി സാങ്കേശ്വരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ ബി.ആർ. ബാദഗരയാണ് അറസ്റ്റിലായത് . പരീക്ഷയിൽ മാർക്ക് കൂട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തും പുറത്തുപറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കുട്ടിയെ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത് . ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയതാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു അധ്യാപകനെതിരെ സമാനമായ പരാതി ഉയർന്നിട്ടുണ്ട്.…

Read More

മംഗളൂരുവിലെ കൊലപാതകം: സ്ത്രീ ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ. മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് മംഗളൂരു പോലീസ് കമീഷണർ ശശികുമാർ അറിയിച്ചു.  കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നെയ്താങ്ങാടിയിൽ ഫാൻസി ഷോപ്പ് നടത്തുന്ന ജലീലിന് കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് നെഞ്ചിലും അടിവയറ്റിലും കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കാട്ടിപള്ളയിൽ 20 വർഷം മുമ്പ് നടന്ന ഡ്രൈവറുടെ കൊലപാതകവുമായി…

Read More
Click Here to Follow Us